Business

സെന്‍സെക്‌സ് 281 പോയിന്റ് നേട്ടത്തില്‍

മുംബൈ: അടുത്തമാസം നടക്കാനിരിക്കുന്ന പണയന അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷ ഓഹരി വിപണിക്ക് നേട്ടമായി. നിക്ഷേപകര്‍ കൂടുതല്‍ ഓഹരി വാങ്ങിയതോടെ സെന്‍സെക്‌സ് 281 പോയിന്റും നിഫ്റ്റി 93 പോയിന്റും ഉയര്‍ന്നു.

നിഫ്റ്റി 11,000 എന്ന ഉയരത്തിലെത്തി. സെന്‍സെക്‌സ് 37,384.99 എന്ന നിലയിലാണ് വെള്ളിയാഴ്ച്ച ഇടപാട് അവസാനിപ്പിച്ചത്. വേദാന്ത, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ, എം.ആന്‍ഡ് എം, പവര്‍ ഗ്രിഡ്, എച്ച്.സി.എല്‍, ഇന്‍ഫോസിസ്, എന്‍.ടി.പി.സി, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ക്കാണ് കൂടുതല്‍ നേട്ടം.

Related posts

കോലിയും ദീപികയും 10 കോടി ഡോളര്‍ പിന്നിട്ട ബ്രാന്‍ഡ് അംബാസഡര്‍മാര്‍

Farsana Jaleel

എസ്.ബി.ഐക്ക് 2,312 കോടി ലാഭം

Farsana Jaleel

ഓണം ഓഫറുകളുമായി കല്യാണ്‍ ജ്വലേഴ്‌സസ്

Farsana Jaleel

Leave a Comment