Business

സെന്‍സെക്‌സ് 396 പോയിന്റ് നേട്ടത്തില്‍

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം നികത്തി ഓഹരി വിപണി. സെന്‍സെക്‌സ് 396 പോയിന്റും നിഫ്റ്റി 133 പോയിന്റും നേട്ടത്തില്‍. ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, മാരുതി തുടങ്ങിയ ഓഹരികള്‍ക്കാണ് കൂടുതല്‍ നേട്ടം.

സെപ്റ്റംബറിലെ അവധി വ്യാപാര സെഷന്‍ അവസാനിച്ച ശേഷം ആഗോള വിപണിയില്‍ നിന്നുള്ള നല്ല സൂചനകളാണ് വിപണിക്ക് നേട്ടമായത്. വ്യാഴ്യാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 38,989.74ലും നിഫ്റ്റി 11,573.30 എന്ന നിലയിലുമാണ്.

വ്യാപാര തുടക്കത്തില്‍ 565 പോയിന്റ് ഉയര്‍ന്ന ശേഷമാണ് സെന്‍സെക്‌സ് തിരിച്ചിറങ്ങി 396 പോയിന്റില്‍ ഇടപാട് അവസാനിപ്പിച്ചത്. വേദാന്ത, എം ആന്‍ഡ എം, ടാറ്റ സ്റ്റീല്‍, ഒ.എന്‍.ജി.സി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

Related posts

മാമാങ്കം ഗെയിം: വിജയികൾ നാലു പേർ ദുബായിക്ക് പറക്കും

Web Desk

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എഥനോളിന് വിലകൂട്ടി

Farsana Jaleel

ഇലക്ട്രോണിക്‌സ് മേഖലയില്‍ കേന്ദ്രീകൃത സംഭരണം: കൊക്കോണിക്‌സിന് വന്‍ ഓര്‍ഡര്‍

Farsana Jaleel

Leave a Comment