Business

ടയോട്ട ഡീസല്‍ കാറുകളുടെ വില 20 ശതമാനം വര്‍ധിക്കും

ന്യൂഡല്‍ഹി: പുക മലിനീകരണ നിയന്ത്രണത്തിനുള്ള ബി.എസ്-6 നിബന്ധനകള്‍ നടപ്പാക്കുന്നതോടെ അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ടയോട്ട ഡീസല്‍ കാറുകളുടെ വിലയില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്ന് ടയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി.കെ.എം) ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എന്‍.രാജ അറിയിച്ചു.

വാഹന വിപണിയില്‍ വളര്‍ച്ച തിരിച്ചു പിടിക്കാന്‍ ജി.എസ്.ടി നിരക്ക് കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഘടനപരമായ പരിഹാരങ്ങള്‍ ആവശ്യമാണ്. ബി.എസ്-4ല്‍ നിന്ന് ബി.എസ്-6 ലേയ്ക്ക് മാറുന്നതോടെ ഡീസല്‍ കാറുകളുടെ വില വര്‍ധിപ്പിക്കേണ്ടി വരും. ഇതിന് പുറമെ, പ്രതികൂലമായ വിനിമയ നിരക്ക് കാരണം, ഇപ്പോള്‍ മാറ്റി വെച്ചിരിക്കുന്ന വിലവര്‍ധനയെ കുറിച്ച് പുനരാലോചിക്കാന്‍ കമ്പനി നിര്‍ബന്ധിതമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നോവയും ഫോര്‍ച്യൂണറുമടക്കം ടയോട്ടയുടെ ജനപ്രിയ മോഡല്‍ വാഹനങ്ങളില്‍ ഡീസല്‍ മോഡലിനാണ് വില്‍പന കൂടുതല്‍. ഈ വര്‍ഷമ ജനുവരി മുതല്‍ ജൂലൈ വരെയുള്ള കമ്പനിയുടെ വാഹന വില്‍പനയുടെ അടിസ്ഥാനത്തില്‍ ഡീസല്‍-പെട്രോള്‍ മോഡലുകളുടെ വില്‍പനയുടെ അനുപാതം 82-18ആണ്. അതേസമയം യാത്രാകാറുകളുടെ വിഭാഗത്തില്‍ ഈ അനുപാതം 50-50 ആണ്.

വാഹന വിപണിയിലെ മാന്ദ്യം മറികടക്കാന്‍ ജി.എസ്.ടി നിരക്ക് 28ല്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്നാണ് വാഹന നിര്‍മ്മാതാക്കളുടെ ആവശ്യം. ഈ മാസം 20ന് ഗോവയിലാണ് ജി.എസ്.ടി കൗണ്‍സിലിന്റെ അടുത്ത യോഗം. ജപ്പാന്‍ കമ്പനിയായ ടയോട്ട ഇന്ത്യയില്‍ കിര്‍ലോസ്‌കര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ടയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ എന്ന പേരിലാണ് ടയോട്ട വാഹനങ്ങളുടെ നിര്‍മാണവും വില്‍പനയും നടത്തുന്നത്. രാജ്യത്തെ നാലാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളാണ് ടി.കെ.എം.

Related posts

100% സോപ്പ് മുക്തമായ ഹാന്‍ഡ് വാഷുമായി ധാത്രി

Farsana Jaleel

ഐ.ആര്‍.സി.ടി.സി ഓഹരി വിപണിയിലേക്ക്

Web Desk

ട്രഷറി സ്ഥിര നിക്ഷേപം: മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പലിശ നിരക്ക് മറ്റുള്ളവര്‍ക്കും ബാധകം

Farsana Jaleel

Leave a Comment