Business

യു.എസ്-ചൈന വ്യാപാര തര്‍ക്കം: കയറ്റുമതിയില്‍ അധിക നേട്ടമുണ്ടാക്കി ഇന്ത്യ

യുനൈറ്റഡ് നേഷന്‍സ്: ഇറക്കുമതി തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മില്‍ ഉടലെടുത്ത കയറ്റുമതി മേഖലയ്ക്ക് വന്‍ നേട്ടമായതായി റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ ഇന്ത്യയുടെ കയറ്റുമതി ഏതാണ്ട് 755 ദശലക്ഷം ഡോളറിന്റെ (5371 കോടി രൂപ) അധിക നേട്ടമുണ്ടാക്കിയതായാണ് യു.എന്‍. വ്യാപാര-നിക്ഷേപ സമിതി പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

രാസ പദാര്‍ത്ഥങ്ങള്‍, ഉരു്ക്ക്, ധാതുക്കള്‍ എന്നിവയാണ് ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്ന് കൂടുതലായി കയറ്റുമതി ചെയ്യപ്പെട്ട വസ്തുക്കള്‍. ചുങ്കം ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കം അമേരിക്കയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ വലിയ ഇടിവുണ്ടാക്കുകയും ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിക്കാനും കാരണമായി.

വ്യാപാര പാത വ്യതിചലിക്കുന്നതിനും ഇത് ഇടയാക്കിയതായാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ ഈ വര്‍ഷം 2100 കോടി ഡോളറിന്റെ വ്യാപാര നഷ്ടമാണ് സംഭവിച്ചത്. കഴിഞ്ഞ വര്‍ഷമിത് 1400 കോടിയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts

പുതിയ ഉല്‍പ്പന്നങ്ങളും ലോഗോയുമായി ബേബിവിറ്റ

Farsana Jaleel

ഹൈദരാബാദില്‍ കല്യാണ്‍ ജ്വലേഴ്‌സിന് പുതിയ ഷോറൂം

Farsana Jaleel

Leave a Comment