Business Editor's Picks

യുട്യൂബിൽ മാമാങ്കത്തിന്റെ ജൈത്രയാത്ര നാലാം ദിനവും തുടരുന്നു.

അതിശയിപ്പിക്കുന്ന ദൃശ്യമികവോടെ ചരിത്ര പശ്ചാത്തലത്തിൽ മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കം സിനിമയുടെ ട്രെയ്ലർ തുടർച്ചയായി നാലാം ദിവസവും യുട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇതുവരെ മൂന്നര മില്യണിലധികം ആളുകളാണ് ഈ ട്രെയ്ലർ കണ്ടു കഴിഞ്ഞത്.സാധാരണ മലയാള സിനിമകൾക്ക് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത രീതിയിലുള്ള പ്രതികരണമായാണ് സൈബർ വിദഗ്ദ്ധർ ഇതിനെ വിലയിരുത്തുന്നത്.നവംബർ രണ്ടിനാണ് ട്രെയ്ലർ യുട്യൂബിൽ പ്രദർശനം തുടങ്ങിയത്. ലോകപ്രശസ്തമായ ടി സീരീസിന്റെ ലഹരി മ്യൂസിക് ചാനലാണ് ട്രെയ്ലർ പുറത്തിറക്കിയത്.പഴശ്ശിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം കൈയില്‍ വാളും പരിചയുമേന്തി മമ്മൂട്ടി എത്തുന്ന ചിത്രംകൂടിയാണ് മാമാങ്കം. ട്രെയ്‌ലറിൽ രാജകീയമായിതന്നെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതും.ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും പോസ്റ്ററുകളുമൊക്കെ സിനിമ പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. അതേസമയം ചിത്രത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നുണ്ട്.മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും മാമാങ്കം മൊഴിമാറ്റുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം.കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം.പത്മകുമാറാണ്.ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Related posts

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഞായറാഴ്ച വിരമിക്കും; ഇന്ന് അവസാന പ്രവര്‍ത്തി ദിനം

Web Desk

‘ചിദംബരത്തിന്റെ അറസ്റ്റ് അവരുടെ ‘ഷാഡിൻഫ്രോയ്ഡ്”; പ്രതിഷേധിച്ച് പുതിയ വാക്കുമായി തരൂർ

Web Desk

മില്‍മ പാല്‍ വില കൂട്ടാന്‍ നീക്കം

Farsana Jaleel

Leave a Comment