Category : Kerala

Kerala

മഞ്ജു കുടുങ്ങിയ കാര്യം അറിയിച്ചത് ദിലീപ്; രക്ഷിക്കാന്‍ സഹായം തേടിയെന്നും ഹൈബി ഈഡന്‍

Farsana Jaleel
കൊച്ചി: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മഞ്ജു വാര്യരും സംഘവും കുടുംങ്ങിപ്പോയ വിവരം ദിലീപാണ് അറിയിച്ചതെന്ന് ഹൈബി ഈഡന്‍ എംപി. കുടുങ്ങിപ്പോയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തുന്നതിന് കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചല്‍
Kerala

മലയോരഗ്രാമത്ത് കുടുങ്ങിയ മഞ്ജുവും സംഘവും സുരക്ഷിതര്‍

Farsana Jaleel
ഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മലയോരഗ്രാമമായ ഛത്രുവില്‍ കുടുങ്ങിയ നടി മഞ്ജുവാര്യരും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ഷൂട്ടിംഗ് സംഘമടക്കം 140 ഓളം പേര്‍
Kerala

ശ്രീറാമിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Farsana Jaleel
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിന്റെ ലൈസന്‍സ് ഒടുവില്‍ ഗതാഗതവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. അപകടം നടന്ന് 17 ദിവസത്തിന് ശേഷമാണ് ശ്രീറാമിന്റെ ലൈസന്‍സ്
Kerala

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടു

Farsana Jaleel
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു. രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്. അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവമാണ്
Kerala

“ഓമനക്കുട്ടന്‍ കള്ളനല്ല, കുറ്റവാളിയല്ല”, ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കും; മാപ്പ് പറഞ്ഞ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി

Farsana Jaleel
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ചെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെതിരെ എടുത്ത കേസ് സര്‍ക്കാര്‍ പിന്‍വലിക്കും. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ് പിന്‍വലിക്കുന്നത്. ഓമനക്കുട്ടന്‍ ക്യാമ്പ് അംഗങ്ങളില്‍ നിന്ന് പണം
Kerala

സിപിഐ നേതാക്കള്‍ക്കെതിരായ ലാത്തിചാര്‍ജ്: പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി

Farsana Jaleel
കൊച്ചി: സിപിഐ നേതാക്കള്‍ക്കെതിരായ ലാത്തിചാര്‍ജില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി. സിപിഐയുടെ എറണാകുളം ഐജി ഓഫീസ് മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും പാര്‍ട്ടി നേതാക്കള്‍ക്കും എതിരെ ലാത്തിചാര്‍ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെയാണ് നടപടിയെടുക്കാനാവില്ലെന്ന് ഡിജിപി അറിയിച്ചത്.
Kerala

സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് സഭ

Farsana Jaleel
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന കര്‍ശന നിലപാടുമായി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‌സിസി). മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് സഭ കത്തയച്ചു.
Kerala

എകെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

Farsana Jaleel
സന്നിധാനം: തിരുനാവായ അരീക്കര ഇല്ലം എ കെ സുധീര്‍ നമ്പൂതിരിയെ ശബരിമല പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. ഒന്‍പത് അംഗ മേല്‍ശാന്തി പട്ടികയില്‍ നിന്ന് അവസാനമായാണ് സുധീര്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടത്. ആലുവ മാടവന ഇല്ലം എം
Kerala

കവളപ്പാറയില്‍ കാണാതായവരെ കണ്ടെത്താന്‍ ജിപിആര്‍ സംവിധാനം

Farsana Jaleel
വയനാട്: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനായി ഇന്ന് ഗ്രൗണ്ട് പെനറ്റ്രേറ്റിംഗ് റഡാര്‍ (ജിപിആര്‍) സംവിധാനം ഉപയോഗിക്കും. ഹൈദരാബാദിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘമാണ് തെരച്ചില്‍ തുടങ്ങുന്നത്. സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. തെരച്ചില്‍
Kerala

വയനാടിന് സാന്ത്വനമേകി രാഹുല്‍; 10,000 കുടുംബങ്ങള്‍ക്ക് അവശ്യകിറ്റുകള്‍

Farsana Jaleel
കല്‍പ്പറ്റ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാട് മണ്ഡലത്തിലെ പ്രളയ ബാധിതര്‍ക്ക് അരിയടക്കമുളള അവശ്യസാധനങ്ങളെത്തിച്ച് രാഹുല്‍ ഗാന്ധി എംപി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സമാഹരിച്ച് വയനാട്ടിലെത്തിച്ച അവശ്യസാധനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതാശ്വസ ക്യാംപുകളില്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.