Editor's Picks Literature

കേരളത്തിലെത്തിയ അന്യഗ്രഹജീവി

ഇത് ഏതോ ഒരു ഗ്രഹമാണെന്ന് തോന്നുന്നു… ഉയരമുള്ള കുറേ ജീവികള്‍… കൂറ്റന്‍ കൂരകള്‍…. നിലത്തു കൂടി ചീറപ്പാഞ്ഞു പോകുന്ന ഉപകരണങ്ങള്‍… സമയം അതിരാവിലെ രണ്ടു മണി… ഇരുട്ട് പരന്നു കിടക്കുന്നതിനിടയില്‍ ഒരു വെളിച്ചം… ആ വെളിച്ചം അനങ്ങുന്നുണ്ട്… അവിടേയ്‌ക്കൊന്നു പോയാലോ… അങ്ങനെ അന്യഗ്രഹ ജീവിയായ ഡിങ്കു ഇന്ത്യാമഹാരാജ്യത്തിലെ കേരളമെന്ന സംസ്ഥാനത്ത് യാത്രയായി. കേരളത്തിലെ തലസ്ഥാനമായ തിരുവനന്തപുരത്താണ് ഡിങ്കു ആദ്യമായി എത്തിയത്.

ഈ ഗ്രഹത്തിലിപ്പോള്‍ പ്രശ്‌നം ശബരിമലയിലെ സ്ത്രീപ്രവേശനമാണത്രേ…. ശബരിമല ചരിത്രവിധി വന്നപ്പോള്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ ശബരിമല നട തുറന്നപ്പോള്‍ കലാപരിപാടികളിലേയ്ക്കും കയ്യാങ്കളിയിലേയ്ക്കും വഴിമാറിയത്രേ… ഇതിന്റെ പേരില്‍ ഹര്‍ത്താലും സമരവും സമരപ്പന്തലും കേരളത്തില്‍ നിത്യക്കാഴ്ച്ചകളായി മാറി.

അത്തരത്തിലൊരു സമരപ്പന്തലിനടുത്തായാണ് ഇന്ന് രാവിലെ രണ്ടു മണിക്ക് ഒരു വെളിച്ചം ഡിങ്കുവിന്റെ ശ്രദ്ധയില്‍ പെട്ടത്. അതൊരു ജീവനായിരുന്നു. സ്വകാര്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചൊരു അയ്യപ്പഭക്തനായിരുന്നു അയാള്‍. അതു മാത്രമായിരുന്നു നാളത്തെ ഹര്‍ത്താലിന് ഹേതു. വൈകിട്ടോടെ അയാളുടെ മരണവാര്‍ത്തയും തൊട്ടുപിന്നാലെ മരണമൊഴിയും പുറത്തുവന്നു. ശബരിമല വിഷയമോ പാര്‍ട്ടി സമരങ്ങളോ ഒന്നുമല്ല, മറിച്ച് ജീവിതം മടുത്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ എന്നുമായിരുന്നു മരണമൊഴി.

മരണമൊഴി പുറത്തുവന്നിട്ടും ജനങ്ങളെ എന്തിനാണ് ഈ ഗ്രഹത്തിലുള്ളവര്‍ ബുദ്ധിമുട്ടിക്കുന്നതെന്നായിരുന്നു ഡിങ്കുവിന്റെ ചോദ്യം. ഈ ഗ്രഹത്തിലുള്ളവര്‍ എന്താ ഇങ്ങനെ….? ഈ ഗ്രഹത്തിലെ ഒരു സ്ഥലം മാത്രമെ ഞാന്‍ കണ്ടോളു… ഒരിടത്ത് ഇങ്ങനെയാണെങ്കില്‍ മറ്റുള്ള സ്ഥലങ്ങില്‍ എങ്ങനെയായിരിക്കും… ഞാന്‍ പോകുന്നു… എന്റെ ലോകത്തേയ്ക്ക്…. ഇനി ഒരിക്കലും തിരിച്ചുവരില്ല…

Related posts

സന്തോഷ് ശിവന്‍ ഓഗസ്റ്റ് സിനിമ വിടാനൊരുങ്ങുന്നതായി സൂചന

Web Desk

എസ്.ഐക്കെതിരായ ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും

Web Desk

താമരക്കുളത്തിൽ “കൈ” ഇട്ടു വാരി കോൺഗ്രസ്

Web Desk

Leave a Comment