Editor's Picks Movies

ഓൾ ലൈറ്റ്സ് ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അഞ്ചാം പതിപ്പിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊച്ചി. ഓൾ ലൈറ്റ്സ് ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സ്വാഗത സംഘം ഓഫീസ് 10/12/2017 ന് രാവിലെ 11 ന് ഗിരിനഗർ സെവൻത്ത് ക്രോസ് റോഡിലെ ഏരീസ് വിസ്മയാസ് മാക്സിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. കൊച്ചി ഡെപ്യൂട്ടി മേയർ കെ. ആർ. പ്രേമകുമാർ, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാനും സിഇഒയുമായ സോഹൻ റോയ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി കോർപ്പറേഷൻ സുപ്രൻറ് ഉദയ കുമാർ, വിദ്യാഭ്യാസ, കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. പൂർണിമ നാരായണൻ, അഡീഷണൽ സെക്രട്ടറി രഹേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചലച്ചിത്രമേഖലയിൽ നിന്ന് സംവിധായകൻ എബ്രിഡ് ഷൈൻ, വിസ്മയസ് മാക്സ് ഡയറക്ടർ ഷിബു രാജ്, ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്ക് ഡയറക്ടർ ശ്യാം കുറുപ്പ്, സിംഗപ്പൂർ ചലച്ചിത്ര ഡിസ്ട്രിബ്യൂട്ടർ, രമേശ് നാഗ്രാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിലേയും ഹൈദരാബാദിലേയും വിജയകരമായ നാല് പതിപ്പുകൾക്ക് ശേഷം ആലിഫ് ചലചിത്ര മേളയുടെ അഞ്ചാം പതിപ്പാണ് കൊച്ചിയിൽ നടക്കാനിരിക്കുന്നത്. 2020 ഫെബ്രുവരി 8 മുതൽ 12 വരെ 5 ദിവസങ്ങളിലാണ് കൊച്ചിയിൽ മേള നടക്കുക. അന്തർദേശീയ, ദേശീയ ചിത്രങ്ങളുൾപ്പെടെ 50ൽപ്പരം മികച്ച ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക, ഗോൾഡ് സൂക്ക് മാളിലെ ക്യൂ സിനിമാസ്, ദർബാർ ഹാൾ ഗ്രൗണ്ട്, എറണാകുളം ടൗൺ ഹാൾ എന്നിവിടങ്ങളായിരിക്കും മേളയുടെ പ്രധാന വേദികൾ. എന്നും ആർടിസ്റ്റിക് ഡയറക്ടറും ചീഫ് ഓർഗനൈസറുമായ നിഷ ജോസഫ് പറഞ്ഞു.

Related posts

ബാലൻ ഡി ഓർ: ചരിത്രം തിരുത്തി മോഡ്രിച്ച്; എംബാപ്പെ മികച്ച യുവതാരം

Web Desk

ട്രെന്‍ഡായി ലാലേട്ടന്റെ പുതിയ കാപ്പാന്‍ ലുക്ക്…..

Farsana Jaleel

ബൈക്കില്‍ കറങ്ങുന്ന ജയറാമിനെ കണ്ട് ഞെട്ടി ആളുകള്‍

Farsana Jaleel