Editor's Picks India News

താമരക്കുളത്തിൽ “കൈ” ഇട്ടു വാരി കോൺഗ്രസ്

രാജസ്ഥാനിൽ സി.പി.എം കോൺഗ്രസിനെ പിന്തുണയ്ക്കുമോ എന്നത് 
രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന കാര്യമാണ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവ് അല്ലാതെ മറ്റൊന്നുമല്ല അഞ്ച് സംസ്ഥാനങ്ങളിലും നടന്ന നിയമസഭാതിരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തുന്നത്. ഒന്നരപ്പതിറ്റാണ്ട് കൈവശമിരുന്ന ഛത്തീസ്ഗഡും രാജസ്ഥാനും മധ്യപ്രദേശും ബിജെപിക്ക് കൈവിട്ടുപോയിരിക്കുന്നു. കോണ്‍ഗ്രസ്സാവട്ടെ ഇവിടങ്ങളിലെല്ലാം അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി എംഎൽഎ മാരെ ബിഎസ്‌പി അദ്ധ്യക്ഷ മായാവതി ഡൽഹിയിലേക്ക് വിളിപ്പിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും ആര് ഭരിക്കണം എന്ന് തീരുമാനിക്കാനുളള അവസരമാണ് മായാവതിക്ക് ലഭിച്ചിരിക്കുന്നത്. എന്തായാലും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് വെല്ലുവിളിയൊന്നും ഇല്ലെന്ന് തന്നെ പറയാം. രാജസ്ഥാനിൽ സി.പി.എം കോൺഗ്രസിനെ പിന്തുണയ്ക്കുമോ എന്നത് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന കാര്യമാണ് . മോദിപ്രഭാവത്തെ ഒന്നുമല്ലാതാക്കിത്തീര്‍ക്കാന്‍ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന് സാധിച്ചിരിക്കുന്നു. പ്രചാരണഘട്ടത്തിലും എക്‌സിറ്റ് പോളുകളിലുമെല്ലാം രാഷ്ട്രീയവിചക്ഷണര്‍ ആവര്‍ത്തിച്ച് പറഞ്ഞ ആ അട്ടിമറി സംഭവിച്ചിരിക്കുന്നു. മോദിയും ബിജെപിയും പിന്നോട്ടും രാഹുലും കോണ്‍ഗ്രസും മുന്നോട്ടും എത്തിയിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിനെ 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായി വിലയിരുത്തുമ്പോള്‍ ഭാരതഹൃദയഭൂമിയില്‍ ബിജെപി പിന്നാക്കം പോയതിനെ ദേശീയതലത്തിലുള്ള മാറ്റത്തിന്റെ ചൂണ്ടുപലകയായി തന്നെ കണക്കാക്കാം.

Related posts

കേരളത്തെ ഉദാരമായി സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Farsana Jaleel

പോകാന്‍ വരട്ടെ….. ട്രോളിയ ആരാധകന്റെ വാ അടപ്പിച്ച് മിതാലി രാജ്

Farsana Jaleel

ഭീകരാക്രമണ ഭീഷണി; റെയില്‍വേ സ്റ്റേഷനിലും ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി

Farsana Jaleel

Leave a Comment