Editor's Picks Movies

അയ്യപ്പനും കോശിയും – കറുപ്പും വെളുപ്പും വിട്ടു ഗ്രേയിലൂടെയുള്ള സിനിമയുടെ സഞ്ചാരം

രതീഷ് നായരമ്പലം

മലയാളികൾഏറ്റവുമധികം ആഘോഷിച്ചിട്ടുള്ള നായക സങ്കല്പങ്ങളാണ് ഫ്യൂഡൽ മാടമ്പികളും ഇരട്ട ചങ്കൻ നായകന്മാരും .ഇവരെ വെളുത്ത വരയിലൂടെയോ കറുത്ത വരയിലൂടെയോ മാറി മാറി നടത്തിക്കൽ ആണ് തിരക്കഥാകൃത്തുക്കൾ കാലങ്ങളായി ചെയ്തു കൊണ്ടിരുന്നത് .ഇവിടെ സച്ചി ഈ രണ്ടു വരകളിലൂടെ അല്ലാതെ ഗ്രേ ഷെയ്ഡിലൂടെ ഒരു മാടമ്പിയെയും ഇരട്ട ചങ്കനെയും നടത്തിക്കുന്നു .അതുകൊണ്ട് തന്നെ ആരാണ് നായകനെന്നോ വില്ലനെന്നോ പ്രേക്ഷകന് തീർത്തു പറയാൻ സാധ്യമല്ല

സിനിമയുടെ ജീവൻ എന്ടജനെന്നു ചോദിച്ചാൽ ഇതിന്റെ സ്ക്രിപ്റ്റ് തന്നെയാണ് .അത്രയ്ക്കും ശക്തമായ ഒരു തിരക്കഥയാണ് സച്ചി ഒരിക്കിയിരിക്കിന്നത് .പച്ചയായ മനുഷ്യന്റെ ഔട്ട് ലൈനിൽ നിന്നുകൊണ്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് .ആണത്തം .പ്രതികാരം ..പോരാട്ടം ..വന്യത എന്നീ കടും നിറങ്ങൾ കൊണ്ട് ചിത്രം പൂര്ണമാക്കിയിരിക്കുന്നു…
രണ്ടു ദ്രുവങ്ങളിൽ നിന്നും പിന്നിലേക്ക് നടന്നു സീറോ പോയിന്റിൽ എത്തിച്ചേരുന്ന രണ്ട് കഥാപാത്രങ്ങൾ അയ്യപ്പനും കോശിയും ..അധികാരത്തിന്റെയും പണത്തിന്റെയും ഹുങ്കിൽ എന്തും വെട്ടിപിടിക്കാം എന്തിനെയും ചീന്തി അറിയാം എന്ന് ഉറപ്പുള്ള കോശി ..നിയമത്തിന്റെയും മനുഷ്യത്വത്തിന്റെയും നന്മയുടെയും വഴിയിൽ കൂടി മാത്രം സഞ്ചരിക്കുന്ന അയ്യപ്പൻ .ഇവർക്ക് രണ്ടുപേർക്കും വിപരീത ദിശയിൽ സഞ്ചരിക്കേണ്ട സാഹചര്യം ഇതാണ് സിനിമയുടെ ഒറ്റവരി

ആണത്തിന്റെ എല്ലാ ആഘോഷതിമിർപ്പിലൂടെ കഥ പറയുമ്പോഴും പെൺ വന്യത കൊണ്ട് അതിന്റെ മുഖത്തടിക്കാനും സച്ചി ശ്രേധിച്ചിരിക്കുന്നു ..

ബിജു മേനോന്റെ നിറഞ്ഞാടാൽ ആണ് സിനിമ എന്ന് തീർത്തു പറയാം .വളരെ കുറച്ചു ഡയലോഗിലൂടെ മാത്രം തീപിടിച്ചു പെർഫോമൻസ് കൊണ്ട് ആളിക്കത്തുന്ന അയ്യപ്പനായി ബിജു മേനോൻ നിറഞ്ഞാടി ..

കോശിയുടെ എല്ലാ മാനറിസങ്ങളും അയാളിലെ ഈഗോയും തിരിച്ചറിവും എല്ലാം പ്രിത്വി ഗംഭീരമായി പ്രതിഭലിപ്പിച്ചിരിക്കുന്നു ..പക്ഷെ അദ്ദേഹത്തെ അഭിനന്ദിക്കേണ്ടത് ആ പെർഫോമൻസിന്റെ പേരിൽ മാത്രമല്ല ഈ ഒരു റോൾ ചെയ്യാൻ അദ്ദേഹം തെയ്യാറായി എന്നുള്ളതിനാണ് ..പൃഥ്വിയെ പോലെ സ്റ്റാർടത്തിന്റെ ആഘോഷത്തിൽ നിൽക്കുന്ന ഒരു ഇന്ത്യൻ നടനും ഈ ഒരു റോൾ ചെയ്യില്ല ..മുംബൈ പോലീസിന് ശേഷം പ്രിത്വി എന്ന സിനിമ സ്നേഹിക്കു എന്റെ കൂപ്പുകൈ ..

മറ്റുള്ളവരുടെ പ്രകടനം പറയുകയാണേൽ ഗൗരി നന്ദയ്ക്ക് ജീവിതത്തിൽ ഇനി ഇങ്ങനെ ഒരു റോൾ കിട്ടുമെന്ന് തോന്നുന്നില്ല ..അതവർ ഗംഭീരമാക്കി ..അവരുടെ പ്രകടനത്തെക്കാൾ ആ കഥാപാത്രസൃഷ്ടി അത്രയ്ക്കും ഗംഭീരമായിരുന്നു ..
രഞ്ജിത്ത് നന്നായി ചെയ്തെങ്കിലും ആ കഥാപാത്രത്തിന്റെ ഫുൾ റേഞ്ചിൽ എത്തി എന്ന് തോന്നിയില്ല ..SI ആയി വന്ന അനിൽ നല്ല പ്രകടനം നടത്തി .അയ്യപ്പനെ മാസ്സ് റേഞ്ചിൽ എത്തിക്കുന്നതിൽ അനിലിന്റെ പ്രകടനം വളരെ സഹായിച്ചു ..

ജയ്ക്സ് ബിജോയിയുടെ ബിജിഎം ഗംഭീരം ആയിരുന്നു ..

ഒന്നാം ചിത്രത്തിൽ നിന്നും സച്ചി എന്ന സംവിധായകൻ വളരെ മുന്നോട്ടു പോയിരിക്കുന്നു ..
“അയ്യപ്പനും കോശിയും സച്ചിയും “എന്ന് തീർത്തു പറഞ്ഞാലേ സിനിമ ഈ റിവ്യൂ പൂർണമാകൂ

വാൽകഷ്ണം:3 മണിക്കൂർ ലാഗ് ഇല്ലാതെ കണ്ടെങ്കിലും സെക്കന്റ് ഹാഫ് ഒന്ന് വെട്ടിയൊതുക്കാമായിരുന്നു എന്ന് തോന്നി ..

റേറ്റിംഗ് 7.5/10

 

Related posts

ഓൺലൈൻഷോപ്പിന് ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകാരം

Web Desk

മുണ്ടക്കയം കൂട്ടിക്കൽ‍ സ്വദേശിക്ക് ഫിലിപ്പൈൻ‍സുകാരി വധു..നാട്ടുകാർ ആഘോഷമാക്കിയ വിവാഹം

Web Desk

ആരാധകരെ ഞെട്ടിക്കുന്ന മേക്ക് ഓവറിൽ മീന

Web Desk