Editor's Picks Sports

ബാലൻ ഡി ഓർ: ചരിത്രം തിരുത്തി മോഡ്രിച്ച്; എംബാപ്പെ മികച്ച യുവതാരം

നോർവെ താരം അഡ ഹെഗ്ബർഗിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം

ഫിഫ ബെസ്റ്റ് പ്ലെയറും യൂറോപ്യന്‍ ഫുട്‌ബോളര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരവും നേടിയ ലുക്കാ മോഡ്രിച്ച് തന്നെ ഈ വര്‍ഷത്തെ ബാലൺ ഡി ഓര്‍ പുരസ്കാരവും കരസ്ഥമാക്കി.ഫുട്‌ബോള്‍ ലോകത്തെ വമ്പന്മാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ,മെസ്സിയെയും, ഗ്രീസ്മാനെയും പിന്തള്ളിയാണ് ക്രൊയേഷ്യന്‍ നായകന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഫുട്‌ബോള്‍ ലോകത്ത് കഴിഞ്ഞ പത്തുവര്‍ഷമായി നിലനിന്നിരുന്ന കീഴവഴ്ക്കത്തിന് വിരാമായി. മെസിയും റൊണാള്‍ഡോയും മാത്രമാണ് 2008 മുതല്‍ ബാലന്‍ ഡി ഓര്‍ സ്വന്തമാക്കിയിരിക്കുന്നത്.ലോകമെമ്പാടുമുളള സ്പോർട്സ് ജേണലിസ്റ്റുകൾ, അവസാന മുപ്പതംഗ പട്ടികയിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് മികച്ച ഫുട്ബോൾ താരത്തെ തിരഞ്ഞെടുത്തത്.

ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍വരെ എത്തിച്ചയാളാണ് ലൂക്കാ. റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗിലെ ജേതാക്കളാക്കിയതിന് പിന്നിലും ലൂക്കാ മോഡ്രിച്ചിന്‍റെ കാലുകളാണ്. അര്‍ജന്‍റീനയുടെ ക്യാപ്റ്റനും ബാഴ്സലോണ താരവുമായ ലയണല്‍ മെസി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ഇക്കുറി.  ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ പട്ടികയില്‍ 12-ാമനായാണ് എത്തിയിരിക്കുന്നത്.

പാരീസിൽ നടന്ന പുരസ്‌കാര ദാന ചടങ്ങ് മെസ്സിയുടെയും റൊണാൾഡോയുടെയും അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. 2007 ന് ശേഷം ഇതാദ്യമായാണ് ഇവരാരെങ്കിലും ഒരാളില്ലാതെ ഈ പുരസ്കാര ദാന ചടങ്ങ് നടക്കുന്നത്.

എംബപെയാണ് മികച്ച അണ്ടർ–21 താരം

ബ്രസീലിയന്‍ താരം കക്ക 2007 ല്‍ ബാലന്‍ ഡി ഓര്‍ നേടിയ ശേഷം ഇതാദ്യമായി മെസിയും റൊണാള്‍ഡോയും അല്ലാത്ത ഒരാള്‍ കാല്‍പ്പന്ത് കളിയിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട കാഴ്ച്ചയാണ് ലൂക്കായിലൂടെ കായിക ലോകം കണ്ടത്. മെസ്സിയും റൊണാൾഡോയും അഞ്ചു തവണ വീതം പുരസ്കാരം പങ്കിട്ടിരുന്നു. സെപ്റ്റംബറിൽ ഫിഫയുടെ ദ് ബെസ്റ്റ് പുരസ്കാരത്തിലും മോ‍ഡ്രിച്ച് ഇരുവരുടെയും ഒരു പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ചിരുന്നു.റഷ്യന്‍ ലോകകപ്പില്‍ മിന്നും പ്രകടനമാണ് താരം നടത്തിയത്. പ്രതീക്ഷകളുടെ ഭാരമില്ലാത്ത ടീമിനെ ലൂക്കാ ഫൈനിലില്‍ എത്തിച്ചു. ടൂര്‍ണമെന്റിന്റെ താരവും ലൂക്കായിരുന്നു. ഇതോടെ പുരസ്‌കാരങ്ങള്‍ മാന്ത്രിക കാലുകളുടെ ഉടമയെ തേടി വരാന്‍ തുടങ്ങി.ബാലന്‍ ഡി ഓര്‍ നേടുന്ന പഴയ യുഗോസ്ലാവിയന്‍ മേഖലയില്‍ നിന്നുള്ള ആദ്യ താരവും ലൂക്കായാണ്.

മികച്ച യുവകളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത് പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയാണ്.

ചരിത്രത്തിൽ ഇതാദ്യമായാണ് വനിത ഫുട്ബോൾ താരത്തിനും പുരസ്കാരം ഏർപ്പെടുത്തിയത്. ഒളിംപിക് ലിയോണൈസ് ഫുട്ബോൾ ക്ലബിന്റെ മുന്നേറ്റ താരമായ അഡ, നോർവേയുടെ ദേശീയ ടീമിന്റെ സ്ട്രൈക്കറാണ്. ഫ്രാൻസ് ഡിവിഷൻ വണ്ണിൽ പത്ത് കളികളിൽ നിന്ന് പത്ത് ഗോൾ നേടിയ ഇവർ വനിതകളുടെ യുവേഫ ചാംപ്യൻസ് ലീഗിൽ നാല് മത്സരങ്ങളിൽ നിന്ന് നാല് ഗോളാണ് കഴിഞ്ഞ സീസണിൽ നേടിയത്.

 

Related posts

GSAT-29 launch: ജിസാറ്റ് 29 വിക്ഷേപിച്ചു; വാർത്താ വിനിമയ രംഗത്ത് വൻ കുതിപ്പ് ലക്ഷ്യം

Amal Murali

ബോളിവുഡിനും ഫെയ്സ് ആപ്പ് ജ്വരം; ചിത്രങ്ങൾ കാണാം

Web Desk

കവിത ദീപാ നിശാന്ത് അയച്ചത്: എ.കെ.പി.സി.റ്റി.എ. ഭാരവാഹികള്‍

Amal Murali

Leave a Comment