Editor's Picks

ചേറ്റൂർ ശങ്കരൻ നായരെ ഓർമ്മയുണ്ടോ? എം.വി.ബെന്നി ചോദിക്കുന്നു

എ ഐസി സി യുടെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡണ്ട്. പിന്നീട് മലയാളികൾ പലരും എ ഐ സി സി അംഗമായിട്ടുണ്ടെങ്കിലും, ചില്ലറ പോസ്റ്റുകളിൽ പലരും ഇരുന്നിട്ടുണ്ടെങ്കിലും, എ ഐ സി സി പ്രസിഡണ്ട് ആയത് ചേറ്റൂർ ശങ്കരൻ നായർ മാത്രം.
മഹാത്മാ ഗാന്ധിയൊക്കെ ഉള്ള കാലമാണ്. ചേറ്റൂർ ശങ്കരൻ നായരെ ഗാന്ധിജി വല്ലാതെ ബോറടിപ്പിച്ചു. ഗാന്ധിയുമായി കലഹിച്ച് അദ്ദേഹം കോൺഗ്രസ് വിടുകയും ചെയ്തു.
അദ്ദേഹം പേരുകേട്ട അഭിഭാഷകൻ ആയിരുന്നു. പ്രിവി കൗൺസിൽ പോലുള്ള വലിയ സ്ഥലങ്ങളിൽ പോലും അദ്ദേഹം കേസുകൾ വാദിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാർക്കും അദ്ദേഹത്തെ ബഹുമാനമായിരുന്നു. പക്ഷേ, ഇവരൊക്കെ അന്നത്തെ കോൺഗ്രസ് അല്ലേ, അനീതിക്ക് മുന്നിൽ വഴങ്ങിക്കൊടുക്കാത്തവർ. സ്വാഭാവികമായും ബ്രിട്ടീഷുകാർക്ക് അത് പ്രശ്നമാകും. പ്രിവി കൗൺസിലിൽ അധികം എതിർക്കാത്ത ആളെയാണ് തങ്ങൾക്ക് ആവശ്യമെന്നു ബ്രിട്ടീഷുകാർ പറഞ്ഞപ്പോൾ അദ്ദേഹം സ്വന്തം പാചകക്കാരനെ ആ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. അദ്ദേഹം ഒരിക്കലും ഒന്നിലും എതിർത്തിട്ടില്ലത്രെ. പാചകക്കാരനല്ലേ, എന്തു പാചകം ചെയ്യാൻ പറഞ്ഞാലും പാചകക്കാരൻ അത് അതേപടി അനുസരിക്കും! ഇഡ്ഡലി വേണമെന്നുപറഞ്ഞാൽ, ഇഡ്ഡലി. സാമ്പാർ വേണമെന്നുപറഞ്ഞാൽ സാമ്പാർ. ഒരിക്കലും എതിർക്കില്ല. നിങ്ങൾക്ക് പറ്റിയത് അയാളാണെന്ന് ചേറ്റൂർ ശങ്കരൻ നായർ മറുപടി നൽകി.
ഗാന്ധിയും അരാജകത്വവും എന്നൊരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്, ഇഗ്ളീഷിൽ.
എല്ലാ നിയമ വിരുദ്ധ സമരങ്ങളും സ്വാതന്ത്ര്യ സമരകാലത്ത് ജനങ്ങൾ സ്വീകരിക്കുമെങ്കിലും പിന്നീട് അവർക്ക് അത് ശീലമാകും എന്ന് അദ്ദേഹം ഭയപ്പെട്ടു. സ്വാതന്ത്രം കിട്ടിയാലും അവർ നിയമ സംവിധാനങ്ങളെ അനുസരിക്കില്ല. അലമ്പന്മാരായ ജനതയായി അവർ മാറും. ആരു ഭരിച്ചാലും ജനം അരാജക വാദികളുടെ പിടിയിലാകും. എന്തിനും അലമ്പുണ്ടാക്കുന്ന ജനതയായി അവർ തുടരും. കഴിയുന്നതും ഒരു നിയമവും അനുസരിക്കരുതെന്ന് അവർ ആഗ്രഹിക്കും. സ്വാഭാവികമായും ഗാന്ധിയൻ സമരങ്ങളേയും അദ്ദേഹം സംശയിച്ചു.
പുസ്തകം ഒരു കോപ്പി ഞാൻ പണ്ട് വാങ്ങിയിട്ടുണ്ട്.
നല്ലകാര്യങ്ങൾക്കു മാത്രമല്ല, തൊട്ടതിനും പിടിച്ചതിനുമൊക്കെ ജനം തെരുവിലിറങ്ങുമ്പോൾ ഞാൻ ചേറ്റൂരിനെ ഓർക്കും. ഇപ്പോൾ അധികം പേരൊന്നും ചേറ്റൂർ ശങ്കരൻ നായരെ ഓർക്കുന്നില്ലല്ലോ!

Related posts

ഫാസ്റ്റാകാന്‍ ടോള്‍ ബൂത്തുകള്‍…പക്ഷേ എന്താണ് ഫാസ്ടാഗ്?

Farsana Jaleel

പോക്‌സോ കേസുകൾക്ക് പുതിയ സമിതി; ചീഫ് സെക്രട്ടറി അധ്യക്ഷനാകും

Web Desk

റസ്‌ത ഫാരി മതം

Web Desk

Leave a Comment