Crime Editor's Picks

മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഏഴുവയസുകാരനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കുട്ടിയുടെ ആരോഗ്യനില മോശമായി തന്നെ തുടരുന്നു

തൊടുപുഴ: രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തിനിരയായി ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന ഏഴുവയസുകാരനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. കേലഞ്ചേരിയിലെത്തിയ മുഖ്യമന്ത്രി കുട്ടിയെ കണ്ട ശേഷമാണ് തിരിച്ചുപോയത്. ഇന്ന് രാവിലെയായിരുന്നു സന്ദര്‍ശനം. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, കുട്ടിയുടെ ആരോഗ്യനില മോശമായി തന്നെ തുടരുന്നു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങിയെങ്കിലും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. ശ്വാസകോശമടക്കമുള്ള ആന്തരികാവയവങ്ങളും മര്‍ദനത്തില്‍ തകര്‍ന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലായിരുന്നു. കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. നിലവിലുള്ള ചികിത്സ തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

സംഭവത്തില്‍ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി കടവത്തൂര്‍ കാസില്‍ അരുണ്‍ ആനന്ദിനെ (36) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിനു പുറമേ പോക്‌സോയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊടുപുഴ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്. മൂ​ത്ത​കു​ട്ടി​യെ മ​ർ​ദി​ച്ച​തി​നു പു​റ​മെ ഇ​ള​യ​കു​ട്ടി​യെ ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നും വി​ധേ​യ​മാ​ക്കി​യി​ട്ടു​ള്ള​താ​യി പ​രി​ശോ​ധ​ന​ക​ളി​ൽ തെ​ളി​ഞ്ഞി​രു​ന്നു.

Related posts

എനിക്കെന്റെ മകൾക്കൊപ്പം നിന്നേ പറ്റൂ -കെ.ജെ ജേക്കബ് എഴുതുന്നു

Amal Murali

ദി കുങ് ഫു മാസ്റ്റർ മലയാളത്തിൽ ഇതുവരെ കണ്ട ആക്ഷൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവം

Web Desk

തിളയ്ക്കുന്ന വെള്ളത്തില്‍ താമസമാക്കിയ ഷ്രിംപുകള്‍

Web Desk

Leave a Comment