Editor's Picks News

മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി ഉടുത്ത് കളക്ടര്‍…”ഈ സാരി 10 15 വര്‍ഷമെങ്കിലും ഉടുക്കും”

വ്യത്യസ്തത കൊണ്ട് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി എന്നും ശ്രദ്ധേയയായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും മാതൃകയായിരിക്കുകയാണ് ജില്ലാ കളക്ടര്‍. മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരിയുടുത്ത് എത്തിയിരിക്കുകയാണ് കളക്ടര്‍.

ജില്ലാ കളക്ടറും സാരിയും ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. വിലകൂടിയ പുതിയ സാരിയല്ല, മറ്റൊരാള്‍ ഉപയോഗിച്ച ഒരു ചുവന്ന സാരിയാണ്. മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി വര്‍ക്കല മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി കേന്ദ്രത്തില്‍ നിന്നും ഒരു മാസം മുമ്പാണ് കളക്ടര്‍ കൈപറ്റിയത്.

ഈ സാരി ഇനി 10 15 വര്‍ഷമെങ്കിലും ഉടുക്കുമെന്നും ഞങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നത് ഓള്‍ഡ് ഈസ് ഫാഷനബിളാണെന്നും കളക്ടര്‍ പറഞ്ഞു. പുനരുപയോഗം പ്രകൃതി സംരക്ഷണമാണെന്ന സന്ദേശം നല്‍കാനാണിതെന്നും കളക്ടര്‍ വ്യക്തമാക്കി. മത്സരിച്ച് പുതിയ വസ്ത്രം വാങ്ങി പഴയതെല്ലാം വലിച്ചെറിയുന്നവരോട് കളക്ടര്‍ക്ക് പറയാനുള്ളത് ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന വാചകമാണ്.

ശിവഗിരി തീര്‍ത്ഥാടനത്തിനുള്ള ഗ്രീന്‍ പ്രോട്ടോക്കാള്‍ യോഗത്തില്‍ പഴയ സാരിയണിഞ്ഞെടുത്ത വീഡിയോക്ക് കളക്ടര്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related posts

കേന്ദ്രം ഭരണഘടനയെ അനുകൂലിക്കുന്നില്ല: എസ്.ജഗദീഷ് ബാബു

Amal Murali

യൂണിവേഴ്‌സിറ്റി കോളേജിലെ ചെഗുവേരയുടെ കൊടി അഴിച്ചുനീക്കി

Web Desk

കലാപത്തിന് കച്ചകെട്ടി സംഘപരിവാര്‍: താജ്മഹലിലെ പളളിയില്‍ യുവതികള്‍ പൂജ നടത്തി

Amal Murali

Leave a Comment