Editor's Picks Literature

കവിത ദീപാ നിശാന്ത് അയച്ചത്: എ.കെ.പി.സി.റ്റി.എ. ഭാരവാഹികള്‍

കേരളാവര്‍മ്മ കോളേജ് അദ്ധ്യാപിക ദീപാ നിശാന്തിന്റെ വിവാദമായ ‘അങ്ങനെയിരിക്കെ’ എന്ന കവിത ദീപാ നിശാന്ത് അയച്ചതു തന്നെയെന്ന് ഓള്‍ കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞുവെന്ന് പത്രം വാരിക റിപ്പോർട്ട് ചെയ്യുന്നു. അസോസിയേഷന്‍ പ്രസിഡന്റ് പത്മനാഭനും, ജേര്‍ണല്‍ പത്രാധിപര്‍ ഡോ. സണ്ണിയും ഇക്കാര്യം പത്രം ഓണ്‍ലൈനിനോട് സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഇതില്‍ നിന്ന് ദീപാനിശാന്ത് ഇക്കാര്യത്തില്‍ പിഴവുവരുത്തിയെന്ന് വ്യക്തമായി.
പ്രശസ്ത കവിത എസ്. കലേഷ് 2011-ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതാണ് ഈ
കവിത. തുറന്ന് മാധ്യമം വാരികയിലും ഈ കവിത പ്രസിദ്ധീകരിച്ചു. എന്നാല്‍, കഴിഞ്ഞ ലക്കം എ.കെ.പി.സി.റ്റി.എ. ജേര്‍ണലില്‍ ഈ കവിത ചില മാറ്റങ്ങളോടെ ദീപാ നിശാന്തിന്റേതായി പ്രസിദ്ധീകരിച്ചു. കലേഷ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതോടെ വന്‍ വിവാദമാണ് ഉണ്ടായത്. ദീപാ നിശാന്ത് ഇതിന് വ്യക്തമല്ലാത്ത മറുപടിയാണ് നല്‍കിയത്. അറിയപ്പെടുന്ന ഇടതുപക്ഷ എഴുത്തുകാരിയായ ദീപാ നിശാന്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമുയര്‍ന്നു. എന്താണ് സംഭവിച്ചതെന്ന് ദീപാ നിശാന്ത് വ്യക്തമാക്കിയതുമില്ല.
ഇക്കാര്യത്തില്‍ എ.കെ.പി.സി.റ്റി.എ.ക്കോ, ജേര്‍ണല്‍ പത്രാധിപസമിതിക്കോ യാതൊരു വീഴ്ചയും വന്നിട്ടില്ലയെന്ന് എ.കെ.പി.സി.റ്റി.എ. സംസ്ഥാന പ്രസിഡന്റ് പത്മനാഭന്‍ പറഞ്ഞു. ”ഈ കവിത പ്രസിദ്ധീകരിച്ചതില്‍ ഒരു നോട്ടക്കുറവുണ്ടായിരുന്നു. ദീപാ നിശാന്ത് അറിയപ്പെടുന്ന ആളായതിനാല്‍ കൂടുതല്‍ പരിശോധന നടത്തിയില്ല. ദീപാ നിശാന്ത് അയച്ചു തന്നതാണ് ഈ കവിത. ജേര്‍ണലിന്റെ ചുമതലയുള്ളത് ഡോ. സണ്ണിക്കാണ്. അദ്ദേഹവുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.”പത്മനാഭന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ പത്രാധിപസമിതിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജേര്‍ണലിന്റെ പത്രാധിപന്‍ ഡോ. സണ്ണി  പറഞ്ഞു. ”ജേര്‍ണലിലേക്ക് എഴുത്തുകാര്‍ നേരിട്ടും അതാത് മേഖലയിലെ ചുമതലക്കാര്‍ വഴിയും കവിതകള്‍ അയച്ചുകിട്ടാറുണ്ട്. ദീപാ നിശാന്തിന്റെ കവിത കേരളാ വര്‍മ്മ കോളേജിലെ അധ്യാപകനായ രാജേഷാണ് ദീപാ നിശാന്തില്‍ നിന്നും വാങ്ങി അയച്ചു തന്നത്. എ.കെ.പി.സി.റ്റി.എ.ജേര്‍ണല്‍ വളരെ വിശ്വാസ്യതയുള്ള പ്രസിദ്ധീകരണമാണ്. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തെറ്റുപറ്റിയിട്ടില്ല. അങ്ങനെയെങ്കില്‍ ദീപാ നിശാന്തിന് തന്റെ ഫെയ്‌സ്ബുക്ക് പ്രതികരണത്തില്‍ പറയാമായിരുന്നു.”ഡോ. സണ്ണി പറഞ്ഞു.
ഇതില്‍ നിന്നും ദീപാ നിശാന്ത് ഏറെ പ്രതിരോധത്തിലായിരിക്കുകയാണ്. തന്റെ ഭാഗത്ത് ഗുരുതരമായ തെറ്റുണ്ടായി എന്ന് ദീപാ നിശാന്തിന് സമ്മതിക്കേണ്ടി വരും. മറ്റൊരു ന്യായീകരണവും ഇവിടെ പ്രസക്തവുമല്ല.

Related posts

ഡോ.ഇഫ്തിഖാർ അഹമ്മദിന്റെ പുസ്തകം ഉടൻ വിപണിയിലെത്തും.

Amal Murali

ലൊക്കേഷനില്‍ പരാതി പരിഹാര സെല്‍: ഡബ്ല്യു.സി.സിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Amal Murali

ഇന്ധനവില വീണ്ടും കൂടി: സെഞ്ചുറിയിലേക്കുള്ള ദൂരം 12.27 രൂപ

Amal Murali

Leave a Comment