Editor's Picks Literature

ദീപക്കു വേണ്ടി ഗോസ്റ്റ് എഴുത്തു നടത്തിയ ശ്രീചിത്രൻ ചതിച്ചതാണ് വിവാദങ്ങൾക്കു കാരണമെന്ന് വെളിപ്പെടുത്തൽ

എസ് കലേഷിന്റെ കവിത ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നില്‍ സാംസ്‌ക്കാരിക പ്രഭാഷനായ എം ജെ ശ്രീചിത്രനാണെന്ന് ഓൺലൈൻ പോർട്ടലായ ന്യൂസ്റപ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. താന്‍ എഴുതിയതാണെന്നും ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞ് കവിത എം ജെ ശ്രീചിത്രന്‍ ദീപയ്ക്ക് നല്‍കുകയായിരുന്നു. ഇക്കാര്യം ദീപ നിഷേധിച്ചില്ല. കവിത മറ്റൊരാള്‍ എഴുതി നല്‍കിയതാണെന്ന കാര്യം ദീപ നിശാന്ത് ന്യൂസ്‌റപ്റ്റിനോട് സ്ഥിരീകരിച്ചു.

കലേഷ് 2011ല്‍ എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിതയോട് സാമ്യമുള്ള രചനയാണ് ദീപ നിശാന്തിന്റേതായി എകെപിസിറ്റി മാഗസിനില്‍ പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളെജ് അദ്ധ്യാപികയായ ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരുന്നത്. ദീപ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കലേഷ് രംഗത്ത് വരികയായിരുന്നു.

കവിത മുമ്പ് പ്രസിദ്ധീകരിച്ചതാണെന്നും ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും കലേഷ് വ്യക്തമാക്കി. വരികള്‍ വികലമാക്കി വെട്ടിമുറിച്ചൂ. ആശയം മാത്രമായിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു. പക്ഷേ തന്റെ വരികള്‍ തന്നെ ചെറിയ മാറ്റം വരുത്തി കൊടുത്തിരിക്കുന്നതുകൊണ്ടാണ് പ്രതികരിക്കുന്നത്. ദീപ നിശാന്ത് വിളിച്ചിരുന്നൂ, പക്ഷേ അവരോട് ഈ അവസരത്തില്‍ സംസാരിക്കാന്‍ തോന്നിയില്ലെന്നും കലേഷ്  പറഞ്ഞിരുന്നു.

എകെപിസിടിഎ ജേണല്‍ പോലെ ഒരു മാഗസിനില്‍ മോഷ്ടിച്ച കവിത കൊടുക്കാന്‍ മാത്രം വിഡ്ഡിയല്ല താനെന്നായിരുന്നു ദീപാ നിശാന്തിന്റെ പ്രതികരണം. പലരും വ്യക്തിഹത്യ നടത്താന്‍ ആരോപണം ഉപയോഗിക്കുകയാണ്. ആരാണ് ആരോപണത്തിന് പിന്നിലെന്ന് അറിയാം. ചില വെളിപ്പെടുത്തലുകള്‍ മറ്റുപലരേയും ബാധിക്കും എന്നതിനാല്‍ അവരെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ദീപ വ്യക്തമാക്കിയിരുന്നു.

Related posts

രാജസ്ഥാനിലും മധ്യപ്രദേശിലും യുവരക്തം നയിക്കില്ല

Web Desk

നാളെ വീണ്ടും ബി ജെ പി ഹർത്താൽ

Web Desk

ഡെൻമാർക്കിൽ ഇടതുതരംഗം

Web Desk

Leave a Comment