Editor's Picks Kerala

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥരായ ഡി.വൈ.എഫ്.ഐ സഖാക്കൾ

കൊവിഡ് – 19 ഭീതിയിൽ കേരളം വിറങ്ങലിച്ചു നിൽക്കുന്ന വേളയിലാണ് തൊടുപുഴയിൽ നിന്ന് ഒരു വാർത്ത പുറത്തു വന്നത്. ഡി.വൈ.എഫ് .ഐ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ ആശുപത്രിയുടെ ഏഴുനില കെട്ടിടം ഒരു ദിവസം കൊണ്ട് വൃത്തിയാക്കി കൊറോണ ഐസൊലേഷൻ വാർഡ് തയ്യാറാക്കി എന്നത്. കേരളം മുഴുവൻ ആ പ്രവൃത്തിയെ അഭിനന്ദിച്ചു. പിറ്റേന്ന് അശരണർക്ക് ഭക്ഷണം നൽകി വീണ്ടും ഇവർ വാർത്തകളിൽ നിറഞ്ഞു.തൊടുപുഴ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അജയ് ചെറിയാൻ തോമസ് കമ്മറ്റിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചപ്പോഴാണ് കേരളത്തിൻ്റെ യുവത കൊറോണയെന്ന വെല്ലുവിളിയെ അതിജീവിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ വ്യക്തമായത്. അജയ് ചെറിയാനും സംഘവും ആദ്യം ചെയ്ത കാര്യം രക്തദാനമായിരുന്നു. നിരവധി സഖാക്കൾ തൊടുപുഴയിൽ രക്തം ദാനം ചെയ്തു. അതിനു ശേഷം സെൽഫ് ക്വാറൻ്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നുമെത്തിക്കുന്ന പരിപാടിയുമായി മുന്നോട്ട് പോയി. നിരവധി പേർക്ക് അവശ്യസാധനങ്ങളും മരുന്നും ഇവർ എത്തിച്ചു നൽകി. KGNO പ്രതിനിധി രജനി എന്ന നഴ്സ് ഇവർക്ക് രോഗികളുടെയും സഹായം ആവശ്യമുള്ളവരുടെയും വിവരങ്ങൾ നൽകി. ഇതിനു വേണ്ടി ആശുപത്രിയിലെത്തിയപ്പോഴാണ് സൂപ്രണ്ട് സഹായം ആവശ്യപ്പെട്ടത്. വെള്ളവും വൈദ്യുതിയും മൂന്നു മണിയോടെ റെഡിയായതായി സൂപ്രണ്ട് അറിയിച്ചതോടെ അജയ് ചെറിയാൻ തോമസും ,ടി.എസ് ഷിയാസും വിവിധ യൂണിറ്റുകളെ സജ്ജമാക്കി. തുടർന്ന് ആറു മണിയോടെ 120 ഓളം സഖാക്കളെ പങ്കെടുപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ കെട്ടിടം വൃത്തിയാക്കി. കിടക്കകളും സജ്ജീകരിച്ചു. പെട്ടെന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ടു പോയവർക്കും ആശുപത്രിയിലെത്തിയവർക്കും പിറ്റേന്ന് ഭക്ഷണമെത്തിച്ച് കമ്യൂണിസ്റ്റ് കരുതൽ സഹജീവികൾക്ക് അനുഭവവേദ്യമാക്കി. ഇന്നലെ നിർധനരായ ആളുകൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന തിരക്കിലാണ് അജയ് ചെറിയാനും സംഘവും. അജയ് ചെറിയാൻ തോമസിൻ്റെയും ,ടി.എസ് ഷിയാസിൻ്റെയും നേതൃത്വത്തിലുള്ള ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റിയെ മാതൃകയാക്കി വിവിധ യുവജന സംഘടനകൾ രംഗത്തിറങ്ങിയാൽ കൊവിഡ്- 19 വിതയ്ക്കുന്ന ആഘാതങ്ങളുടെ ശക്തി കുറയുമെന്ന് പ്രത്യാശിക്കാം.

Related posts

ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം

Amal Murali

കായംകുളം കൊച്ചുണ്ണി-Review

Amal Murali

ബുധനാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Amal Murali