Editor's Picks Movies

ഇളയച്ഛന്റെ ആദ്യ ചിത്രത്തിന്റെ പൂജ ചടങ്ങിലേക്ക് ദിലീപിനൊപ്പം മീനാക്ഷിയെത്തി

ദിലീപ് നിര്‍മ്മിച്ച് സഹോദരന്‍ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയ്ക്കാണ് മീനാക്ഷി എത്തിയത്. എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് പൂജ നടന്നു. നിര്‍മ്മാതാവ് രഞ്ജിത്ത്, ധര്‍മജന്‍ ബോള്‍ഗാട്ടി, നടന്‍ വിനീത് കുമാര്‍ തുടങ്ങി നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി നാളുകള്‍ക്ക് ശേഷമാണ് പൊതുചടങ്ങിൽ എത്തുന്നത്. പൂജാ സമയത്ത് അച്ഛനും ചെറിയച്ഛനുമിടയിലായി പുഞ്ചിരി തൂകി നില്‍ക്കുന്ന താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിൽ തരംഗമാവുകയാണ്.അടുത്തിടെ നമിത പ്രമോദിനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മുഖം മറച്ചുകൊണ്ടാണ് മീനാക്ഷി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. കൂടെ നാദിര്‍ഷയുടെ മകളും ഉണ്ടായിരുന്നു

Related posts

1 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർഥികളെ ജയിപ്പിച്ച് വിടാൻ സിബിഎസ്ഇ

Web Desk

“കേരളത്തോട് കരുണ കാട്ടണം”; അഭ്യര്‍ത്ഥനയുമായി നയന്‍താര

Farsana Jaleel

നാളെ വീണ്ടും ബി ജെ പി ഹർത്താൽ

Web Desk

Leave a Comment