Editor's Picks India

രാജസ്ഥാനിലും മധ്യപ്രദേശിലും യുവരക്തം നയിക്കില്ല

ന്യൂഡൽഹി∙ രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിർന്ന നേതാക്കളെത്തുമെന്നു സൂചന. രാജസ്ഥാനിൽ അശോക് ഗെലോട്ടും മധ്യപ്രദേശിൽ കമൽനാഥും മുഖ്യമന്ത്രിമാരാകും. ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു രാജസ്ഥാന്റെ കാര്യത്തിൽ തീരുമാനമായത്. രാവിലെ ഡൽഹിയിലെത്തി കെ.സി.വേണുഗോപാലാണ് രാഹുലിനെ ആദ്യം കണ്ടത്. പിന്നീട് ഗെലോട്ടും സച്ചിൻ പൈലറ്റുമെത്തുകയായിരുന്നു.

അതേസമയം, മധ്യപ്രദേശിൽ കമൽനാഥിനെ മുഖ്യമന്ത്രിയാക്കണമെന്ന് നിയമസഭാകക്ഷി യോഗത്തിൽ ഭൂരിഭാഗം എംഎൽഎമാരും അഭിപ്രായപ്പെട്ടിരുന്നു. ഇവിടെ ജ്യോതിരാദിത്യ സിന്ധ്യ ഉപമുഖ്യമന്ത്രിയാകുന്നതിനാണു സാധ്യത. ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെയുണ്ടായേക്കും. ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗൽ, സിങ്ദേവ്, സാഹു, ചന്ദ്രദാസ് മഹന്ദ് എന്നിവരെയായിരിക്കും പരിഗണിക്കുക. മൂന്നു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ ഉടൻ തന്നെ തീരുമാനമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി രാവിലെ വ്യക്തമാക്കിയിരുന്നു.

2019ൽ ലോക്സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ അനുഭവസമ്പത്തുള്ളവരെ മുഖ്യമന്ത്രിയാക്കുന്നതു ഗുണം ചെയ്യുമെന്നാണു രാഹുൽ ഗാന്ധിയുടെ വിലയിരുത്തൽ. അതിനിടെ, തെലങ്കാന മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര്‍ റാവു സത്യപ്രതിജ്ഞ ചെയ്തു. കാലാവധി അവസാനിക്കുന്നതിന് ഒൻപതുമാസം മുൻപേ മന്ത്രിസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടതായിരുന്നു റാവു.

Related posts

മാമാങ്കം പോസ്റ്റർ തരംഗമാകുന്നു

Web Desk

മോഹൻലാൽ ചിത്രം ബിഗ്ബ്രദറിനും കനത്ത ഡിഗ്രേഡിംഗ്

Web Desk

മഹാരാഷ്ട്രയില്‍ ബിജെപിക്ക് മങ്ങിയ ജയം

Farsana Jaleel

Leave a Comment