Editor's Picks India News

ഇന്ധനവില വീണ്ടും കൂടി: സെഞ്ചുറിയിലേക്കുള്ള ദൂരം 12.27 രൂപ

ദില്ലി: കേന്ദ്രസര്‍ക്കാര്‍ നികുതി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടും തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ചൊവ്വാഴ്ച പെട്രോളിന് 23 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചു.

ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് 82.26 രൂപയും, ഡീസലിന് 74.11 രൂപയുമാണ് ഇന്നത്തെ വില. മുംബൈയില്‍ പെട്രോള്‍ വില 23 പൈസ വര്‍ധിച്ചിച്ച് 87.73 രൂപയിലെത്തിയപ്പോള്‍, ഡീസല്‍ ലിറ്ററിന് 31 പൈസ വര്‍ധിച്ച് 77.68 രൂപയായി.
രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയുമെന്ന് നേരത്തെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ ഒന്നര രൂപയും, എണ്ണക്കമ്പനികള്‍ ഒരു രൂപ വീതവും കുറയ്ക്കുമെന്നുമായിരുന്നു ജയ്റ്റ്‌ലിയുടെ പ്രഖ്യാപനം. ഇന്ധന വിലയിലെ കുറവ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞ ജയ്റ്റ്‌ലി, സംസ്ഥാന സര്‍ക്കാരുകള്‍ 2.50 രൂപ വീതം നികുതിയില്‍ കുറവ് വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

Related posts

കലേഷിനൊപ്പം: ശ്രീപാർവ്വതി

Amal Murali

Flights to these big cities will be mega cheap in November

Amal Murali

ഒരു മില്യണ്‍ ഫോളോവേഴ്‌സുമായി കേരള പൊലീസ്…

Farsana Jaleel

Leave a Comment