Editor's Picks Movies

കെജിഎഫില്‍ പ്രധാനമന്ത്രിയായി രവീണ ടണ്ടൻ

20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തെലുങ്ക് സിനിമാലോകത്തേക്ക് തിരിച്ചെത്തുകയാണ് നടി രവീണ ടണ്ടൻ. യാഷിന്റെ ബ്രഹ്മാണ്ഡചിത്രം കെജിഎഫ് രണ്ടാം ഭാഗത്തില്‍ അഭിനയിച്ചുകൊണ്ടാണ് താരം തിരിച്ചുവരവ് നടത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് ചിത്രത്തിൽ രവീണ അവതരിപ്പിക്കുയെന്നാണ് റിപ്പോർട്ട്.

‘കെജിഎഫിന്റെ കഥ വല്ലാതെ ആകര്‍ഷിച്ചു. പ്രശാന്ത് അതിമനോഹരമായാണ് എനിക്ക് കഥ പറഞ്ഞു തന്നത്. ചിത്രത്തിന്റെ ആദ്യഭാഗം കാണുന്നതിനുമുന്‍പേ രണ്ടാംഭാഗത്തിന്റെ കഥ എന്നോട് പറഞ്ഞിരുന്നു. ചിത്രത്തിൽ ശക്തമായ വേഷമാണ് കൈകാര്യം ചെയ്യുന്നത്.’ രവീണ പറഞ്ഞു.

രാമിക സെന്‍ എന്നാണ് രവീണയുടെ കഥാപാത്രത്തിന്റെ പേര്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ഒന്നാം ഭാഗം വലിയ കളക്ഷനോടെ ഇന്ത്യയില്‍ തരംഗം തീര്‍ത്തിരുന്നു. രണ്ടാം ഭാഗത്തില്‍ സഞ്ജയ് ദത്തും യാഷിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അധീരയെന്നാണ് സഞ്ജയുടെ വില്ലൻ കഥാപാത്രത്തിന്റെ പേര്.

Related posts

നവംബര്‍ 5ന് മോഹന്‍ലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം

Farsana Jaleel

തന്ത്രിയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ട് പിണറായി

Web Desk

ദുൽഖർ സൽമാന് ആശംസകളുമായി ആയിരങ്ങൾ

Web Desk