Editor's Picks Literature

ലാസ്റ്റ് സ്റ്റേഷനെ ഫസ്റ്റ് സ്റ്റേഷനാക്കി അജിത്രി

കൊച്ചി:സുനിൽ ചെറിയകുടി എന്ന പ്രവാസി മലയാളിയുടെ “ലാസ്റ്റ് സ്റ്റേഷൻ” എന്ന കൃതിക്ക് അജിത്രി എഴുതിയ ഹൃദയഹാരിയായ ആസ്വാദനക്കുറിപ്പ് വൈറൽ ആകുന്നു.ന്യൂസിലൻഡിലെ പ്രമുഖ മലയാളി എഴുത്തുകാരൻ സുനിൽ ചെറിയകുടിയുടെ പുസ്തകം പ്രസിദ്ധീകരിച്ചത് റെഡ് ചില്ലീസ് ആണ്.പ്രിയങ്കരനായ സി.രാധാകൃഷ്ണൻ അവതാരികയെഴുതിയ പുസ്തകം പ്രകാശനം ചെയ്തത് മലയാളകഥയിലെ സുവർണ രാജകുമാരൻ വി.ആർ സുധീഷ് ഫൗസിയ കളപ്പാട്ടിന് നൽകിയാണ്

അജിത്രിയുടെ കുറിപ്പ് ഇവിടെ വായിക്കാം

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ സി.രാധാകൃഷ്ണൻ മുഖക്കുറിയണിച്ച സുനിൽ ചെറിയ കുടിയുടെ കഥകളുടെ ഓർമ്മക്കു മുൻപിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കഥാലോകത്തെ ക്കുറിച്ചുള്ള നിരൂപണം കൂടി പങ്കു വെക്കുന്നുണ്ട്

പുതുമണ്ണിന്റെ സുഗന്ധമെന്ന് സുരേഷ് എം.ജി യും വിശേഷിപ്പിക്കുന്നു.ബാലന്റെ ഗ്രാമം എന്ന കഥയും നാലടയാളങ്ങളും സ്പന്ദനം എന്ന കഥയും അതിൽ വന്ന് നിറയുന്നു..

അമ്മ എന്ന കഥയിൽ നിറയുന്ന ഗ്രാമീണ നന്മകളും മാനവികത നിറയുന്ന സുലൈമാൻ സായിപ്പുമാരും ആ സ്നേഹം അതുപോലെ തിരിച്ചു കൊടുക്കാനാകുന്ന മാത്തുക്കുട്ടി മാരുമാണെന്നോർക്കുമ്പോഴും കുറിഞ്ഞിമേട്ടിലെ മൈന പറഞ്ഞ ആനകൾ വായിക്കുമ്പോഴും പൊഹുട്ടു കാവ എന്ന കഥയിലെ കാനനഭംഗിയും പ്രകൃതി എന്ന പാoത്തിലെ ആദ്യ അധ്യായങ്ങളും അടുത്തറിയുമ്പോൾ ‘ജൈവലോകത്തേക്ക് നാം പലായനം ചെയ്യപ്പെടുന്നുണ്ട്.

കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികമാണ്. അവിശ്വസനീയം തന്നെയല്ല, വിശ്വസിക്കുന്നത് അപകടകരം കൂടിയാണ് എന്ന ആമുഖത്തോടെയാണ് സുനിൽഎഴുതിയ മാന്ത്രിക ലളിതമായ കഥാ യുക്തിയുടെ ‘പൂമൊട്ടുകൾ വിടർന്നു കിട്ടുന്നതും ഉദ്യാന സുഗന്ധം ആരംഭിക്കുന്നതും. മലയാള കഥകളിൽ വേറിട്ട സാന്നിധ്യവും നാഴികക്കല്ലുമാണ് വിവിധ രാജ്യങ്ങളിൽസഞ്ചരിക്കുകയും വെല്ലിട് ടണിൽ നിന്നും വൈക്ക നാ യിലേക്കും അപ്പർ ഹട്ടിലേക്കും ജോൺസൺ വില്ലിലേക്കും സൈക്ലോപ്പ് എന്ന ഇലക്ട്രിക് ട്രെയിനിൽ യാത്ര ചെയ്യുന്ന റോബിൻ എന്നു പേരുള്ള വിചിത്രസ്വഭാവമുള്ള സ്ത്രീ ലാസ്റ്റ്‌ സ്റ്റേഷന്റെ അവസാന വിസിൽ ശബ്ദമാണ്.

കൗമാരത്തിൽ പീഡിപ്പിക്കപ്പെട്ടതിന്റെ വേദനയാർന്ന ഓർമ്മയിൽ അതിന് കാരണമായ പുരുഷ വർഗത്തെ ഒന്നടങ്കം നശിപ്പിച്ചു കളയാൻ തക്ക പ്രതികാരം പേറുന്നവളെ ഒപ്പൺ പ്ലാറ്റ്ഫോമിലെ “തെന്നുന്ന പ്രതലം സൂക്ഷിക്കുക എന്ന ബോർഡിലൂടെ വിപരീത വായനയിൽ നമുക്ക് വായിച്ചെടുക്കാം ശക്തിസ്വരൂപിണിയായ സ്ത്രീയുടെ നാമരൂപം കൂടിയാണത്. തന്റെ നഷ്ടപ്പെട്ട കന്യകാത്വം തിരിച്ചു പിടിക്കാൻ ദേവിയെ ഉപാസിച്ചു പ്രീതിപ്പെടുത്തി ഒരു ചെറിയ പെൺകുട്ടിയുടെ രൂപത്തിൽ അവളുടെ അടിമയാക്കുന്നു. അമർത്യതയിലേക്കാണ് അവളുടെ നോട്ടം. എന്നീട്ട് വേണം പുരുഷ വർഗത്തോടുള്ള പ്രതികാരം തുടങ്ങാൻ. രതിയും മൃതിയും പിരിയാൻ വയ്യാത്ത വിധം ഇണ ചേർന്നിരിക്കുന്ന മുൻ പു വായിച്ച നോവലിലേക്ക് ഈ കഥകളിൽ കണ്ട പ്രണയവും പ്രതികാരവും ഊഴം കാത്തു നിൽക്കുന്ന ഇഴ ചേർത്തു തുന്നിയിരിക്കുന്ന ഒരു നിഗൂഢ വസ്ത്രം തീർച്ചയും ഇതിൽ കാണാം. നിഗൂഢതയുടെ ആഴക്കങ്ങളിലേക്ക് ഈ കഥകൾവായനക്കാരെ കൊണ്ടു പോകും. ക്രൂരതയുടെ അങ്ങേയറ്റത്തേക്ക് കൂട്ടു നടത്തുന്നുമില്ല ഹൊറർ പ റയാൻ ശ്രമവും ഇല്ല ഒട്ടേറെ ഇരുണ്ട ഇടങ്ങളിലൂടെ വായനക്കാർ നടന്നു പോകും. വെളിച്ചത്തിന്റെ വഴി വിളക്കുകൾ വഴിത്താരകളിലെല്ലാം കാണും.

ഒരു മാന്ത്രിക കഥകളൽ മുങ്ങി കിടക്കുമ്പോഴും സാധാരണ സംഭവങ്ങൾ അവതരിപ്പിക്കുന്ന ധൃതി ഈ കഥകളിൽ കാണാൻ സാധിക്കുകയില്ല. ഓരോ കഥാപാത്രത്തെയും ഓരോ സന്ദർഭത്തിനനുസരിച്ച് വാർത്തെടുക്കുകയാണ്.

കുറിഞ്ഞിമേട്ടിലെ മൈന പറഞ്ഞ ആനകൾ എന്ന കഥയുടെ അവതരണം വ്യത്യസ്തമായി!’‘ ഭയം ചിന്തകളെ മരവിപ്പിക്കുകയല്ല.. ശരീരത്തെ ത ളർത്തുകയും ചെയ്യും.

പൊഹട്ടുകാവ .. നിഗൂഢതയുടെ പര്യായം തന്നെ… നീലക്കുറിഞ്ഞി കാട്ടിലും നിർവചിക്കാൻ പറ്റാത്ത ഒരു നീലിമ നിറഞ്ഞു നിൽപുണ്ട്.’ പ്രേതഭൂമിയിൽ അയാൾ ജീസസ് സേവ് മീ .. എന്ന് അലറി വിളിക്കുന്നുണ്ട്… ”
മൗറി എന്ന അപരിചിതനു ചുറ്റും പ്രഭാവലയം പടരുന്നു… പോരായ്മകൾ മുഴുവൻ ഈ കഥകൾ തരുന്ന ‘പ്രത്യാശയുടെ പ്രത്യയശാസ്ത്രങ്ങൾക്കൊടുവിൻ കുത്തിക്കെട്ടാം.. കാലം കഴിയുന്തോറും കഥകൾ അതിജീവിക്കുന്ന അത്യപൂർവ്വപ്രതിഭാസങ്ങളിലൊന്നായി ഇതിൽ നിറയുന്ന മാനസിക വിഭ്രാന്തികളെ നമുക്ക് വായിച്ചെടുക്കാം

Related posts

സ്വർണ്ണത്ത് മന ; അഥവാ പുന്നോർക്കോട്ട് മന

Web Desk

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം; എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Web Desk

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥരായ ഡി.വൈ.എഫ്.ഐ സഖാക്കൾ

Web Desk

Leave a Comment