Editor's Picks Literature

ദീപ നിശാന്ത് കവിത കോപ്പിയടിച്ചുവെന്ന് ആരോപണം

തൃശൂർ: തൃശൂർ കേരള വര്‍മ്മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് സാഹിത്യചോരണം നടത്തിയെന്ന് ആരോപണം . ശ്രദ്ധേയനായ യുവകവി എസ് കലേഷിന്‍റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ എന്ന കവിതയാണ് കോപ്പിയടിച്ചു ചെറിയ മാറ്റങ്ങള്‍ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ കോളേജ് അധ്യാപകസംഘടനയായ “എ കെ പിസി ടി എ ” യുടെ ഹൗസ് മാഗസിനിൽ പ്രസിദ്ധീകരിച്ചതായി ആരോപിക്കപ്പെടുന്നത്.

ഇങ്ങനെയോരാളില്‍ നിന്നും ഈ അനുഭവം ഉണ്ടായതില്‍ തീരെ നിരാശയുണ്ടെന്ന് എസ് കലേഷ്‌ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. “എന്റെയൊരു സംശയം ആരോ അവര്‍ക്കെതിരെ ഉപയോഗിച്ചതെന്നായിരുന്നു. പക്ഷെ അവര്‍ അതിനെക്കുറിച്ചറിഞ്ഞു എന്ന് ബോധ്യമായപ്പോള്‍ ആകെ ആശങ്കയായിരുന്നു. അങ്ങനെ ചെയ്തെങ്കില്‍ വളരെ മോശമാണ്. അവര്‍ എന്‍റെ കവിതയില്‍ പുരുഷ വീക്ഷണം സ്ത്രീയുടെതാക്കി മാറ്റിയിട്ടുണ്ട്. അത്ര വ്യത്യാസമേയുള്ളൂ . ഞാന്‍ 2011 ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. അതിനുശേഷം അത് മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്നു. ഇപ്പോള്‍ അത് ശബ്ദമാഹാസമുദ്രം എന്ന സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്. ”
എനിക്കതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ താല്പര്യമില്ല. “തനിക്കു കവിത മോഷ്ടിക്കേണ്ട കാര്യമൊന്നുമില്ല. സ്ത്രീയുടെ വീക്ഷണത്തിലും പുരുഷന്‍റെ വീക്ഷണത്തിലുമുള്ള മാറ്റങ്ങള്‍ മാത്രമാണ് ആ കവിതയിലെ വ്യത്യാസമെന്നും എങ്ങനെ സംഭവിച്ചുവേന്നറിയില്ലെന്നും ” പറഞ്ഞു ദീപ നിഷാന്ത് ചോദ്യങ്ങളില്‍നിന്നു ഒഴിഞ്ഞുമാറിയെന്നും പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു.

എസ് കലേഷിന്‍റെ ശബ്ദമാഹാസമുദ്രം എന്ന സമാഹാരത്തിന്റെ പ്രസാധകര്‍ ഡി സി ബുക്സാണ്.

Related posts

മാമാങ്കത്തിലെ സുന്ദരികൾ

Web Desk

എസ്. രമേശൻ നായർ – മയിൽപ്പീലിക്കണ്ണുള്ള കാവ്യജീവിതം

Web Desk

‘ആരും പരാജയപ്പെട്ടിട്ടില്ല’; ലോകകപ്പ് തോൽവിയോട് വില്യംസണിന്റെ പ്രതികരണം

Web Desk

Leave a Comment