Editor's Picks India News

കോ​ൺ​ഗ്ര​സ് ത​ന്‍റെ അ​മ്മ​യുടെ പേര് വലിച്ചിഴയ്ക്കുന്നു: മോ​ദി

ഡോ​ള​റി​നെ​തി​രെ​യു​ള്ള രൂ​പ​യു​ടെ മൂ​ല്യം മോ​ദി​യു​ടെ അ​മ്മ​യു​ടെ പ്രാ​യ​ത്തി​ന​ടു​ത്തേ​യ്ക്ക് എ​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന ബ​ബ്ബാ​റി​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യി മാ​റി​യി​രു​ന്നു. ബ​ബ്ബാ​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി വ​ൻ​പ്ര​തി​ഷേ​ധ​വു​മാ​യി രം​​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ദില്ലി: ത​ന്നെ നേ​രി​ടാ​ൻ ശ​ക്തി​യി​ല്ലാ​ത്ത​തി​നാ​ൽ കോ​ൺ​ഗ്ര​സ് ത​ന്‍റെ അ​മ്മ​യു​ടെ പേ​ര് വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​ധ്യ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. കു​റേ വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ നി​ര​ന്ത​രം കോ​ൺ​ഗ്ര​സി​നെ വെ​ല്ലു​വി​ളി​ക്കു​ക​യും പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യു​മാ​ണ്. അ​തി​നു പ​ക​ര​മാ​യി അ​വ​ർ ത​ന്‍റെ അ​മ്മ​യു​ടെ പേ​ര് രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ജ് ബ​ബ്ബാ​റി​ന്‍റെ വാ​ക്കു​ക​ൾ പ​രാ​മ​ർ​ശി​ച്ച് മോ​ദി ആ​രോ​പി​ച്ചു.

ഡോ​ള​റി​നെ​തി​രെ​യു​ള്ള രൂ​പ​യു​ടെ മൂ​ല്യം മോ​ദി​യു​ടെ അ​മ്മ​യു​ടെ പ്രാ​യ​ത്തി​ന​ടു​ത്തേ​യ്ക്ക് എ​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന ബ​ബ്ബാ​റി​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യി മാ​റി​യി​രു​ന്നു. ബ​ബ്ബാ​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി വ​ൻ​പ്ര​തി​ഷേ​ധ​വു​മാ​യി രം​​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​ൻ​മോ​ഹ​ൻ സിം​​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള പ​രാ​മ​ർ​ശം മോ​ദി​യും ന​ട​ത്തി​യി​രു​ന്നു. രൂ​പ​യു​ടെ മൂ​ല്യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രാ​യ​ത്തി​ന​ടു​ത്ത് എ​ത്തു​ന്നു എ​ന്നാ​യി​രു​ന്നു അ​ന്ന് മോ​ദി പ​റ​ഞ്ഞ​ത്. ആ ​സം​ഭ​വ​ത്തെ പ​രാ​മ​ർ​ശി​ച്ചു കൊ​ണ്ടാ​ണ് ബ​ബ്ബാ​ർ ഇ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

Related posts

ശബരിമല അക്രമ സംഭവങ്ങളില്‍ 1407 പേര്‍ അറസ്റ്റില്‍

Farsana Jaleel

“മാധവിക്കുട്ടിയില്‍ ശരിയാകാത്ത ഒന്നുണ്ടായിരുന്നു… ഞങ്ങള്‍ക്കിടയില്‍ ഉരസിലുകള്‍ ഉണ്ടായിരുന്നു”: തുറന്ന് പറഞ്ഞ് അഷിത

Farsana Jaleel

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി അല്ല:ലക്ഷ്മി രാജീവ്

Amal Murali

Leave a Comment