Editor's Picks India News

മുംബൈയില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന കര്‍ഷക റാലി; ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിറകോട്ടില്ല

കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക മാര്‍ച്ചില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും പ്രക്ഷോഭവുമായി കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്

മുംബൈ: വിവിധ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച ആയിരക്കണക്കിന് കര്‍ഷകര്‍ തുടക്കം കുറിച്ച റാലി ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ ദാദറില്‍ എത്തി. ദീര്‍ഘകാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന റാലിയില്‍ വിദര്‍ഭ, അഹമ്മദ് നഗര്‍, ഉത്തര മഹാരാഷ്ട്ര തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പങ്കെടുക്കുന്നുണ്ട്. ആസാദ് മൈതാനിലായിരിക്കും പൊതുസമ്മേളനം നടക്കുക.

മഹാരാഷ്ട്രയിലെ ആം ആദ്മി പാര്‍ട്ടി റാലിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഗ്സസെ അവാര്‍ഡ് ജേതാവ് ഡോ. രാജേന്ദ്രസിങ്, എംപി രാജു ഷെട്ടി തുടങ്ങി നിരവധി പേര്‍ റാലിയില്‍ പങ്കെടുക്കും. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക മാര്‍ച്ചില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും പ്രക്ഷോഭവുമായി കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഏഴായിരത്തലധികം കര്‍ഷകരും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരുമാണ് ആസാദ് മൈതാന്‍ ലക്ഷ്യമാക്കി നടന്നു നീങ്ങുന്നത്.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നാണ് മാര്‍ച്ചിന്റെ പ്രധാന ആവശ്യം. അതിനു പുറമേ ഉത്പന്നങ്ങളുടെ താങ്ങുവില ഉത്പാദനച്ചെലവിന്റെ അമ്പതുശതമാനത്തിന് മുകളിലാക്കുക, വരള്‍ച്ചാദുരിതാശ്വാസം നല്‍കുക, കാര്‍ഷികവായ്പ പൂര്‍ണമായി എഴുതിത്തള്ളുക, കാടിന്റെ അവകാശം പൂര്‍ണമായും ആദിവാസികള്‍ക്ക് നല്‍കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ പ്രധാനമായി ഉന്നയിക്കുന്നത്.

Related posts

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തന് ജാമ്യം

Farsana Jaleel

Travel News – How this family of 3 can afford to travel the world year-round

Amal Murali

കൊച്ചിയിലെ പപ്പടവട ഹോട്ടൽ വീണ്ടും അടിച്ചുതകർത്തു.

Amal Murali

Leave a Comment