Editor's Picks Movies

അമ്മമാർക്കിനി ചൊല്ലാം “രാരോ രാരോ രാരോ”… മലയാളത്തിൽ വർഷങ്ങൾക്കു ശേഷം മാതൃ വാൽസല്യം തുളുമ്പുന്ന താരാട്ടുമായി മാമാങ്കം.

മലയാളത്തിന്റെ ബ്രഹ്മാണ്ഡ മമ്മൂട്ടി ചിത്രം മാമാങ്കത്തിലെ താരാട്ട് പാട്ട് പുറത്തിറങ്ങി. “രാരോ രാരോ ” എന്ന് തുടങ്ങുന്ന മാതൃവാൽസല്യം തുളുമ്പുന്ന ഗാനം ടി സീരീസിന്റെ ലഹരി മ്യൂസിക് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. വളരെ വർഷങ്ങൾക്കു ശേഷമാണ് മലയാളത്തിൽ ഇത്തരമൊരു താരാട്ട് പുറത്തിറങ്ങുന്നത്.ബോംബെ ജയശ്രീ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അജയ് ഗോപാലാണ്. എം.ജയചന്ദ്രനാണ് ഈണം നൽകിയിരിക്കുന്നത്.ചിത്രത്തിൽ മാസ്റ്റർ അച്യുതൻ അവതരിപ്പിച്ചിരിക്കുന്ന ചന്തുണ്ണി എന്ന കഥാപാത്രത്തിന്റെ വളർച്ചയാണ് ചിത്രീകരിച്ചിരിക്കുന്നത്. എല്ലാവരുടെയും ഓമനയായി വളരുന്ന ചന്തുണ്ണിയെയാണ് ഗാനത്തിൽ കാണാൻ കഴിയുന്നത്. കുട്ടിയുടെ അമ്മയായി കനിഹയും മുത്തശ്ശിയായി മാലാ പാർവതിയും അഭിനയിച്ചിരിക്കുന്നു. ഉണ്ണി മുകുന്ദന്റെ ചന്ദ്രോത്ത് പണിക്കർ ചന്തുണ്ണിയെ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങളും ഉണ്ട്.കൂടാതെ ഉണ്ണി മുകുന്ദന്റെയും അനു സിത്താരയുടെയും പ്രണയരംഗങ്ങളും ഉണ്ട്. ചിത്രത്തിന്റെ ദൃശ്യമികവും കലാസംവിധാനവും എത്രത്തോളം മികച്ചതാണെന്ന് മനസ്സിലാക്കാൻ ഈ ഒരൊറ്റ ഗാനരംഗം മാത്രം മതി.

കാവ്യ ഫിലിംസിന്റെ ബാനറിൽ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ ശ്രീ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നത്. ഹിറ്റ് മേക്കർ എം.പത്മകുമാർ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചപ്പോൾ തിരക്കഥ ശങ്കർ രാമകൃഷ്ണന്റേതാണ്. മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ.ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ സ്റ്റുഡിയോയ്ക്ക് പുറത്ത് നിർമ്മിച്ച ഏറ്റവും വലിയ സെറ്റുൾപ്പെടെ കലാസംവിധാനം നിർവ്വഹിച്ചത് മോഹൻദാസ് ആണ്. എം. ജയചന്ദ്രൻ സംഗീതവും സഞ്ചിത്ത് ബൽഹാര ബി.ജി.എമ്മും ചെയ്യുമ്പോൾ എസ്.ബി സതീശനാണ് വസ്ത്രാലങ്കാരം. എൻ.ജി റോഷൻ ആണ് മേക്കപ്പ്.

Related posts

‘കാശ്മീരിൽ എല്ലാം താറുമാറാകും’; താഴ്‌വരയിൽ നടക്കുന്നത് എന്തെന്ന് പോലും അറിയാതെ കേരളത്തിലെ കാശ്മീരികൾ

Web Desk

പിണറായിക്ക് കേന്ദ്രത്തിന്റെ വക എട്ടിന്റെ പണി; ടി.പി സെൻകുമാറിനെ കേരള ഗവർണർ ആയി നിയമിച്ചേക്കും

Web Desk

പേട്ടയിൽ സിമ്രാൻ രജനീകാന്തിനൊപ്പം

Amal Murali

Leave a Comment