Editor's Picks Movies

മാമാങ്കം സിനിമയുടെ റിലീസ് ഡേറ്റ് മാറ്റി

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ റിലീസ് ഡിസംബർ 12 ലേക്ക് മാറ്റി.നേരത്തേ നവംബർ 21 ന് നിശ്ചയിച്ചിരുന്ന ഡേറ്റ് മാറാൻ കാരണം സാങ്കേതികമാണെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നാലു ഭാഷകളിൽ പുറത്തിറങ്ങുന്ന മാമാങ്കത്തിന് അതത് ഭാഷകളിലെ സെൻസർ ബോർഡുകൾ വില്ലനായെന്നതാണ് പുറത്തു വരുന്ന സൂചന.നവംബർ 21ന് പുറത്തിറക്കാൻ സാധിക്കാത്തതിൽ ആരാധകരോട് നിർമ്മാതാക്കളായ കാവ്യ ഫിലിം കമ്പനി മാപ്പും പറഞ്ഞിട്ടുണ്ട്. മാമാങ്കത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

കാവ്യ ഫിലിംസിന്റെ ബാനറിൽ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ ശ്രീ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നത്. ഹിറ്റ് മേക്കർ എം.പത്മകുമാർ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചപ്പോൾ തിരക്കഥ ശങ്കർ രാമകൃഷ്ണന്റേതാണ്. മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ.ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ സ്റ്റുഡിയോയ്ക്ക് പുറത്ത് നിർമ്മിച്ച ഏറ്റവും വലിയ സെറ്റുൾപ്പെടെ കലാസംവിധാനം നിർവ്വഹിച്ചത് മോഹൻദാസ് ആണ്. എം. ജയചന്ദ്രൻ സംഗീതവും സഞ്ചിത്ത് ബൽഹാര ബി.ജി.എമ്മും ചെയ്യുമ്പോൾ എസ്.ബി സതീശനാണ് വസ്ത്രാലങ്കാരം. എൻ.ജി റോഷൻ ആണ് മേക്കപ്പ്.

Related posts

ആദ്യ കാഴ്ചയിൽ തന്നെ പൂജ ബത്രയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു: നവാബ് ഷാ

Web Desk

സോഫ്റ്റ് ഡ്രിങ്ക് ഒഴിച്ചുകൂടാനാകുന്നില്ലേ? വരാന്‍ സാധ്യതയുള്ള രോഗം അത്ര ചെറുതല്ല

Web Desk

ചാക്കോച്ചന്റെ പിറന്നാള്‍ ദിനത്തില്‍ എബിയും സോനയും വീണ്ടും തിയേറ്ററുകളിലേയ്ക്ക്

Farsana Jaleel

Leave a Comment