Editor's Picks Movies

മാമാങ്കം : ഇതൊരു മലയാള സിനിമയാണോ?

സിനിമ തുടങ്ങി ശ്വാസം പിടിച്ചിരുന്ന ആദ്യ പതിനഞ്ച് മിനിട്ട്.മലയാളത്തിലെ യുവ നടൻമാർ പോലും ഇങ്ങനെ ഫൈറ്റ് ചെയ്യുമോ.മമ്മൂട്ടി ,നിങ്ങൾ മെഗാസ്റ്റാറല്ല. അതുക്കും മേലെ. അവിശ്വസനീയം!
പിന്നെ ഒരു പത്മരാജൻ മൂവി.പത്മകുമാർ പത്മരാജന്റെ പിൻഗാമി തന്നെ.അച്യുതൻ ,മോനെ ഇത് നിന്റെ സിനിമയാണ്.” എനിക്കും കിട്ടിയത് തിരുമാന്ധാംകുന്നിലമ്മയുടെ ദർശനം തന്നെയാണ് “.
മരിക്കുമെന്നുറപ്പുള്ള യുദ്ധത്തിലേക്ക് പോവാനിറങ്ങുന്ന ചാവേറുകളെ അനുഗ്രഹിച്ചയക്കുന്ന അമ്മമാർ. ആ താരാട്ട് പാട്ട് ഹൃദയം കീറി മുറിക്കും. ഉണ്ണി മുകുന്ദൻ ഒന്നും പറയാനില്ല. നായകൻ ഈ കൊച്ച് പയ്യനാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ വിശ്വസിച്ചിരുന്നില്ല. അപാര പെർഫോമൻസ്. അവർണ്ണനീയം.
സിദ്ദിഖിന്റെ അന്വേഷണം മികച്ചതാണ്. വ്യത്യസ്തമായ ചോദ്യം ചെയ്യൽ. ക്രൂരനായ വില്ലൻ. തരുൺ അറോറയും മികച്ചു നിൽക്കുന്നു.
ഒരു മലയാള ചിത്രത്തിന് രണ്ട് ക്ലൈമാക്സ്.കൊറിയൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള പ്രതിഭാസം. വളരെ മികച്ച രീതിയിൽ അതും വർക്കൗട്ടായിട്ടുണ്ട്.
ചിത്രത്തിലെ സെറ്റ് വർക്കുകൾ വായിച്ചറിഞ്ഞതുപോലെ തന്നെ ഗംഭീരം. ശരിക്കും പതിനാറാം നൂറ്റാണ്ടിലെത്തിയതു പോലെ തന്നെ.കോസ്റ്റ്യൂം വൾഗർ ആവാതെ റിയാലിറ്റിയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. ആകെ മൊത്തം ടോട്ടൽ പറഞ്ഞാൽ സിനിമ അതിഗംഭീരം. പത്തിൽ ഒൻപതു മാർക്ക് നൽകാവുന്ന ചിത്രം. മലയാളികൾ അറിഞ്ഞിരിക്കേണ്ട ചരിത്രം. കുടുംബസമേതം കാണാവുന്ന അതി മനോഹരമായ ,യുദ്ധവും ജീവിതവും ഇഴപിരിഞ്ഞ ത്രില്ലർ കേരളത്തിന് സമ്മാനിച്ച വേണു കുന്നപ്പിള്ളിക്ക് നല്ലനമസ്കാരം. ഇത്ര മനോഹരമായി ഒട്ടും ബോറടിപ്പിക്കാതെ ഈ മഹാകാവ്യം ഒരുക്കിയ പത്മകുമാറിന് സല്യൂട്ട്.
Rating 9/10

Related posts

കെ.പി.എ.സി ലളിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതാരെന്നറിയുമോ?

Amal Murali

എസ്‍എഫ്‍ഐ നേതാക്കളുടെ പരീക്ഷ കൃത്രിമം സ്ഥിരീകരിച്ച് പിഎസ്‍സി

Web Desk

വേണു കുന്നപ്പിള്ളി – മോഹൻ ലാൽ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ

Web Desk