Editor's Picks Literature

“ദീപയടി”,”ചിത്രനടി” അവസാനം മാമ്പഴം പാരഡിയും…

ദീപാ നിശാന്തിനെയും ശ്രീചിത്രനേയും ട്രോളിക്കൊണ്ടുള്ള കൂഴ ചക്ക എന്ന കവിത വൈറലാകുന്നു.വൈലോപ്പള്ളിയുടെ മാമ്പഴം എന്ന കവിതയുടെ പാരഡിയാണ് കൂഴ ചക്ക.വൈലോപ്പള്ളി ഈ കവിത കോപ്പിയടിച്ചാണ് മാമ്പഴം ഉണ്ടാക്കിയതെന്നും ട്രോളുന്നുണ്ട്

കവിത: കൂഴ ചക്ക
—————————
മുറ്റത്തെ കൂഴപ്ലാവിൽ നിന്നാദ്യത്തെ ചക്ക വീഴ്‌കെ
മമ്മിതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചൂടു കണ്ണീര്‍
ആറ് മാസത്തിന്‍ മുന്‍പിലേറെ നാള്‍ കൊതിച്ചിട്ടീ
വേട പ്ലാവ് പൂവിട്ട് ചക്കകൾ വിരിയവേ,

മമ്മിതന്‍ ശശിക്കുട്ടന്‍ പൂത്തിരി കത്തിച്ച പോ-
ലമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ!
ചൊടിച്ചൂ മമ്മിയപ്പോള്‍‍ , “ചക്കകൾ വിരിഞ്ഞ‌ പൂ-
പറിച്ച് കളഞ്ഞില്ലേ കുസൃതിക്കുരുന്നേ നീ?

കൂഴ ചക്ക വീഴുമ്പോൾ ,ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?“
ശശി തന്‍ ഭാവം മാറി വദനാംബുജം വാടീ,
കൈതവം കാണാ‍ക്കണ്ണു കണ്ണുനീര്‍ത്തടാകമായ്.

“ചക്കക്കുരു പെറുക്കുവാന്‍ ഞാന്‍ വരുന്നി“ല്ലെന്നവന്‍
മാണ്‍‍പെഴും ചക്കച്ചൊള,യെറിഞ്ഞു വെറും മണ്ണില്‍ !

————-+–+————++++—————

ഇത് ഞാൻ ഇന്ന് രാവിലെ 10 മണിക്ക് എഴുതിയ കവിതയാണ്,

വൈലോപ്പള്ളി 56 വർഷം മുമ്പ് ഇത് കോപ്പിയടിച്ച് വരികൾ മാറ്റി മാമ്പഴം എന്ന പേരിൽ ഒരു കവിത ഇറക്കി എന്ന് പത്ത് മുപ്പതിനാണ് അറിഞ്ഞത്,

ഇത് എൻ്റെ കവിതയാണ് എൻ്റെ മാത്രം കവിതയാണ്,

ഒപ്പ്
കുത്ത്
ശൂ from wapp

Related posts

രോഹിത്തിന്റെ വെടിക്കെട്ട്; ബംഗ്ലാദേശിനെ അടിച്ചൊതുക്കി ഇന്ത്യ

Web Desk

സോഹൻ സീനുലാൽ പീഡനപരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചു: അർച്ചന പദ്മിനി

Amal Murali

എസ്. രമേശൻ നായർ – മയിൽപ്പീലിക്കണ്ണുള്ള കാവ്യജീവിതം

Web Desk

Leave a Comment