Editor's Picks Movies

‘പെണ്ണഴകില്‍ മമ്മൂട്ടി’; മാമാങ്കം പുതിയ ലുക്ക് വൈറല്‍

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഡിസംബര്‍ 12ന് തിയേറ്ററുകളിലെത്തും.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘മാമാങ്കം’. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുമൊക്കെ ആകാംക്ഷ പകരുന്നതായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവായ വേണു കുന്നപ്പള്ളി പോസ്റ്റ് ചെയ്‌തൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

‘പെണ്ണഴകില്‍ മമ്മൂട്ടി’ എന്ന വാചകത്തോടെ മമ്മൂട്ടിയുടെ ചിത്രമാണ് നിർമാതാവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ”മാമാങ്കത്തിലെ വ്യത്യസ്ത വേഷങ്ങളിലൂടെ’ എന്നാണ് നിർമാതാവ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. മാമാങ്കത്തിലെ മമ്മൂട്ടിയുടെ മൂന്ന് ഗെറ്റപ്പുകളിലൊന്നാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാമാങ്കം ഡിസംബര്‍ 12ന് തിയേറ്ററുകളിലെത്തും. സിനിമയുടെ റിലീസ് തീയതി മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിച്ചു. മുന്‍പ് നവംബര്‍ 21 ന് ചിത്രം റിലീസിനെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. റിലീസ് ഡേറ്റ് വൈകിയതിന് ആരാധകരോട് ക്ഷമ ചോദിക്കുന്നുമുണ്ട് അണിയറപ്രവര്‍ത്തകര്‍.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും. അപ്രതീക്ഷിതമായ ചില കാരണങ്ങള്‍ കൊണ്ടാണ് ചിത്രം വൈകുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ‘മാമാങ്ക’ത്തിന്റെ റിലീസിനോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് മമ്മൂട്ടി ആരാധകര്‍ ഒരുക്കിയിട്ടുണ്ടായിരുന്നത്.

കാവ്യ ഫിലിംസിന്റെ ബാനറിൽ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ ശ്രീ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നത്. ഹിറ്റ് മേക്കർ എം.പത്മകുമാർ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചപ്പോൾ തിരക്കഥ ശങ്കർ രാമകൃഷ്ണന്റേതാണ്. മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ.ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ സ്റ്റുഡിയോയ്ക്ക് പുറത്ത് നിർമ്മിച്ച ഏറ്റവും വലിയ സെറ്റുൾപ്പെടെ കലാസംവിധാനം നിർവ്വഹിച്ചത് മോഹൻദാസ് ആണ്. എം. ജയചന്ദ്രൻ സംഗീതവും സഞ്ചിത്ത് ബൽഹാര ബി.ജി.എമ്മും ചെയ്യുമ്പോൾ എസ്.ബി സതീശനാണ് വസ്ത്രാലങ്കാരം. എൻ.ജി റോഷൻ ആണ് മേക്കപ്പ്.

 

Related posts

ശ്രുതിയുടെ മി-ടൂവിൽ കുരുങ്ങി അർജുൻ

Amal Murali

അമ്മമാർക്കിനി ചൊല്ലാം “രാരോ രാരോ രാരോ”… മലയാളത്തിൽ വർഷങ്ങൾക്കു ശേഷം മാതൃ വാൽസല്യം തുളുമ്പുന്ന താരാട്ടുമായി മാമാങ്കം.

Web Desk

ചേറ്റൂർ ശങ്കരൻ നായരെ ഓർമ്മയുണ്ടോ? എം.വി.ബെന്നി ചോദിക്കുന്നു

Amal Murali

Leave a Comment