Editor's Picks Movies

മാമാങ്കത്തിന്റെ പ്രതികാരം ബിഗ് ബ്രദറിൽ തീർത്ത് മമ്മൂട്ടി ഫാൻസ്

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ മോഹൻലാൽ ഫാൻസ് നടത്തിയ ഡിഗ്രേഡിംഗിന് അതേ നാണയത്തിൽ മറുപടി നൽകി മമ്മൂട്ടി ഫാൻസ്.മോഹൻലാലിന്റെ പുതിയ ചിത്രം ബിഗ് ബ്രദർ പുറത്തിറങ്ങിയ പാടെ മമ്മൂട്ടി ഫാൻസ് നടത്തിയ പ്രത്യാക്രമണത്തിനെ ചെറുത്തു നിൽക്കാൻ മോഹൻലാൽ ഫാൻസിനായില്ല.കടുത്ത ഡിഗ്രേഡിംഗിനെ ബിഗ് ബ്രദർ അതിജീവിക്കുമെന്ന കാര്യം ഇപ്പോൾ സംശയമാണ്. വൻ ഫാൻബേസ് ഉണ്ടായിട്ടും മോഹൻലാൽ ഫാൻസിന് ഇതിനെ അതിജീവിക്കാനായില്ല എന്നത് മോഹൻലാലിന്റെ തന്നെ മാർക്കറ്റ് വാല്യു ഇടിയുന്നതിന് കാരണമാകും. തുടർച്ചയായ ഹിറ്റുകളിലൂടെ മാർക്കറ്റ് വാല്യു കുതിച്ചുയർന്ന മോഹൻലാലിന് ഈ പരാജയം വൻ തിരിച്ചടിയാണ്. മാമാങ്കം ഇറങ്ങിയപ്പോൾ മലയാള സിനിമ കണ്ട ഏറ്റവും വലിയ ഡിഗ്രേഡിംഗ് നടന്നെങ്കിലും മമ്മൂട്ടി ഫാൻസ് അതിനെ അതിജീവിക്കുകയും ചിത്രം വലിയ വിജയമാവുകയും ചെയ്തു.ഇതോടെ മമ്മൂട്ടിക്കാണ് മോഹൻലാലിനെക്കാൾ വലിയ ഫാൻബേസ് ഉള്ളതെന്ന് തെളിഞ്ഞിരിക്കുകയാണ്.മമ്മൂട്ടിയുടെ അടുത്താഴ്ച്ച റിലീസാവാനിരിക്കുന്ന ഷൈലോക്കിനെ മോഹൻലാൽ ഫാൻസ് ആക്രമിച്ചാലും ഒന്നും സംഭവിക്കുകയില്ലെന്ന ആത്മവിശ്വാസത്തിലാണ് മമ്മൂട്ടി ഫാൻസ്.കരുത്തു തെളിയിച്ച മമ്മൂട്ടി ഫാൻസ് പ്രതീക്ഷിക്കുന്നത് ഷൈലോക്ക് ആയിരിക്കും മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റെന്നാണ്.ദുർബലരായ മോഹൻലാൽ ഫാൻസ് പുറത്തിറങ്ങാൻ മടിക്കുകയും ചെയ്യും

Related posts

രക്ഷാപ്രവർത്തനത്തിന് സൈന്യം പണം ചോദിച്ചത് കേവലം എഴുത്തുകുത്ത് മാത്രം

Amal Murali

‘ചിദംബരത്തിന്റെ അറസ്റ്റ് അവരുടെ ‘ഷാഡിൻഫ്രോയ്ഡ്”; പ്രതിഷേധിച്ച് പുതിയ വാക്കുമായി തരൂർ

Web Desk

‘എന്നെ തൊടരുത്’, ജനങ്ങള്‍ താരമാക്കിയ റനു മണ്ഡല്‍ ജനങ്ങളെ മറന്നു

Farsana Jaleel