Editor's Picks Movies

മാമാങ്കം സിനിമക്കെതിരെ വ്യാജപ്രചരണം: സജീവ് പിള്ളക്കും കൂട്ടാളികൾക്കുമെതിരെ കേസ്

മമ്മൂട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയതിന് ചിത്രത്തിൽ നിന്ന് സംവിധാനത്തിലെ നിലവാര തകർച്ചയെ തുടർന്ന് ഒഴിവാക്കിയ സജീവ് പിള്ളക്കും കൂട്ടാളികൾക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റിലീസ് ചെയ്യാത്ത സിനിമ കണ്ടുവെന്നും മോശമാണെന്നും പറഞ്ഞ് ചിത്രത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ സംഘം ചേർന്ന് പ്രചരണം നടത്തിയതിനാണ് കേസ്.ക്രിമിനൽ ഗൂഡാലോചന തെളിഞ്ഞാൽ സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും സൈബർ കേസിൽ ഇങ്ങനെയൊരു നടപടി.നിർമ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗരുഡിന് നൽകിയ പരാതിയിൽ വിതുര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയെ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട് പ്രകാരം റൂറൽ എസ്.പിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയിരുന്നത്. സിനിമക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന മുഴുവൻ അക്കൗണ്ടുകളുടെയും വിശദാംശം നൽകാൻ ഫെയ്സ് ബുക്ക് അധികൃതരോട് റൂറൽ സൈബർ പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്.മാമാങ്കം സിനിമയിലെ വിവാദ നായകൻ വിതുര സ്വദേശി സജീവ് പിള്ള, നിരഞ്ജൻ വർമ്മ , അനന്തു കഷ്ണൻ,കുക്കു അരുൺ, ജഗന്നാഥൻ, സിബി.എസ് പണിക്കർ , ആന്റണി എന്നിവർക്കെതിരെയും ഈഥൻ ഹണ്ട് എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിനെതിരെയും ഐ.പി.സി 500, സൈബർ ആക്ട് 66D പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിനിമയെ നശിപ്പിക്കാൻ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആൾമാറാട്ടം നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.അന്വേഷണത്തിൽ ക്രിമിനൽ ഗൂഢാലോചന തെളിഞ്ഞാൽ ആ വകുപ്പ് കൂടി (120(B) )പിന്നിട് ചേർക്കുമെന്ന് വിതുര സി.ഐ വ്യക്തമാക്കിയിട്ടുണ്ട്.ഒരേ കേന്ദ്രത്തിൽ നിന്നാണോ സിനിമക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതെന്നതും ഇതിന് പിന്നിൽ ഡിജിറ്റൽ മാർക്കറ്റിംങ് ഏജൻസികളുണ്ടോ എന്നതും തുടരന്വേഷണത്തിൽ കണ്ടെത്താൻ പറ്റുമെന്നാണ് പൊലീസ് കരുതുന്നത്. 2018, 2019 വർഷങ്ങളിലായി ഏഴ് ഷെഡ്യൂളായാണ് മാമാങ്കം ഷൂട്ടിങ് പൂർത്തിയായിരുന്നത്. സജീവ് പിള്ളയായിരുന്നു ആദ്യ ഘട്ടത്തിൽ സംവിധാനം നിർവ്വഹിച്ചിരുന്നത്. എന്നാൽ സംവിധാനത്തിൽ മുൻ പരിചയമില്ലാതിരുന്ന അദ്ദേഹത്തിൽ നിർമ്മാതാവിന് ആത്മവിശ്വാസം നഷ്ടമായതോടെ സിനിമാ സംഘടനകളുടെ അനുമതിയോടെ പിന്നീട് സംവിധാന ചുമതല എം.പത്മ കുമാറിന് കൈമാറുകയായിരുന്നു. നിർമ്മാതാവ് വേണു കുന്നപ്പിള്ളി, എക്സിക്യുട്ടിവ് പ്രാഡ്യൂസർമാരായ വിവേക് രാമദേവൻ, ആന്റണി ജോസഫ് എന്നിവരാണ് ഫെഫ്കയുമായും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകളിൽ പങ്കെടുത്തിരുന്നത്. സജീവ് പിള്ള ഷൂട്ട് ചെയ്ത ഭാഗങ്ങൾ പൂർണ്ണമായും ഒഴിവാക്കിയായിരുന്നു പിന്നീട് ചിത്രീകരണം ആരംഭിച്ചിരുന്നത്. ഇതു മൂലം 13 കോടി രൂപയുടെ നഷ്ടമാണ് നിർമ്മാതാവിനുണ്ടായിരുന്നത് തിരക്കഥയുടെ വിലയുൾപ്പെടെ 21.75 ലക്ഷം രൂപ ഇതിനകം തന്നെ സജീവ് പിള്ള രേഖാമൂലം കൈപ്പറ്റിയതായും കാവ്യ ഫിലിംസ് പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related posts

ട്രെന്‍ഡായി ലാലേട്ടന്റെ പുതിയ കാപ്പാന്‍ ലുക്ക്…..

Farsana Jaleel

മാമാങ്കം ഡബ്ബിങ് തുടങ്ങി

Web Desk

ബൈക്കില്‍ കറങ്ങുന്ന ജയറാമിനെ കണ്ട് ഞെട്ടി ആളുകള്‍

Farsana Jaleel

Leave a Comment