Editor's Picks Movies

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവം: 12 ന് തായ്ലാന്റിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു.

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവത്തിന്റെ ഷൂട്ടിംഗ് 12 ന് തായ്ലന്റിൽ ആരംഭിക്കും. അമിതാഭ് ബച്ചൻ, ഐശ്വര്യ റായി , വിക്രം തുടങ്ങി വൻ താരനിരയുമായാണ് മണി രത്നത്തിന്റെ സ്വപ്നചിത്രം ആരംഭിക്കുന്നത്. എ.ആർ റഹ്മാൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ ശ്യാം കൗശലാണ് സംഘട്ടനം നിർവ്വഹിക്കുന്നത്. രവിവർമ്മൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിൽ തോട്ട ധരണി ആണ് കലാസംവിധായകൻ. ചിത്രത്തിൽ സ്പോട്ട് എഡിറ്റിംഗ് നിർവഹിക്കുന്നത് മനു.എൻ ഷാജു എന്ന മലയാളിയാണ്. മാമാങ്കമാണ് മനു സ്പോട്ട് എഡിറ്റിംഗ് നിർവ്വഹിച്ച മലയാള ചിത്രം.കൽക്കി കൃഷ്ണമൂർത്തിയുടെ “പൊന്നിയിൽ സെൽവം” എന്ന നോവലാണ് സിനിമക്കാധാരം. ജയം രവി, കാർത്തി, ജയറാം, സത്യരാജ്, ലാൽ ,കീർത്തി സുരേഷ് തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്ന ചിത്രം വൻ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്നത്.

Related posts

തൃപ്തി ദേശായി ഉടൻ പമ്പയിലെത്തും ; കലാപത്തിന് സാധ്യത

Amal Murali

നാളെ വീണ്ടും ബി ജെ പി ഹർത്താൽ

Web Desk

‘ലിജോ ജോസ് പെല്ലിശ്ശേരിയെ പൂട്ടിയിടണം, സങ്കട ഹര്‍ജിയില്‍ എത്രയും വേഗം തീര്‍പ്പുണ്ടാകണം’; അഭ്യര്‍ത്ഥനയുമായി ഡോ.നെല്‍സണ്‍ ജോസഫ്

Farsana Jaleel