Crime Editor's Picks

വിവാഹിതയെന്നത് മറച്ചുവെച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ രണ്ട് മക്കളുടെ അമ്മയായ വീട്ടമ്മ റിമാന്‍ഡിൽ

പഴയന്നൂര്‍ : മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊ തെറ്റിദ്ധരിപ്പിച്ച്‌ ഒളിച്ചോടിയ വീട്ടമ്മയെ പോലീസ് പിടകൂടി. ബാലനീതി നിയമപ്രകാരം യുവതിക്കെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തു. പഴയന്നൂര്‍ കുമ്പളക്കോട് മല്ലപ്പറമ്പില്‍ മനോജിന്റെ ഭാര്യ ഷീജയെയാണ് റിമാന്‍ഡ് ചെയ്തത്.

പത്തും ഏഴും വയസ് പ്രായമുള്ള മക്കളുടെ അമ്മയായ ഷീജ കണ്ണൂര്‍ സ്വദേശിയായ യുവാവിനെയാണ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് ഒപ്പം പോയത്. പേര് വിസ്മയ എന്നാണെന്നും അവിവാഹിതയാണെന്നുമാണ് കാമുകനെ ധരിപ്പിച്ചത്. ഷീജ എന്നപേര് ഔട്ട് ഓഫ് ഫാഷൻ ആയതിനാലാണ് ” വിസ്മയ’ എന്നുമാറ്റിപ്പറഞ്ഞതെന്നാണ് ആൾമാറാട്ടത്തെക്കുറിച്ച് യുവതി പോലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞത്.

ഒളിച്ചോടാൻ പലതവണ പ്രലോഭിപ്പിച്ചിട്ടും കാമുകൻ സന്നദ്ധനാകാതിരുന്നതിനാൽ തന്റെ വിവാഹം വീട്ടുകാര്‍ വേറേ ആളുമായി ഉറപ്പിക്കാന്‍ പോകുകയാണെന്ന് നുണ പറഞ്ഞ് വിശ്വസിപ്പിച്ചാണ് കാമുകനോടൊപ്പം ഒരാഴ്ച മുമ്പ് നാടുവിട്ടത്.പത്തും ഏഴും വയസുള്ള കുട്ടികളെ വീട്ടിലുപേക്ഷിച്ച് ആരൊടുംപറയാതെ വിസ്മയയായിത്തീർന്ന ഷീജ നാടുവിടുകയായിരുന്നു. വൈകിയും ഷീജ തിരിച്ചെത്താത്ത തിനാൽ കരഞ്ഞു തളർന്നകുട്ടികളെ കണ്ട് അയൽവാസികൾ ഭർതൃവീട്ടിൽ വിവരമറിയിക്കുകയായിരുന്നു. ഭര്‍ത്തൃവീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഴയന്നൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷീജയെ കണ്ടെത്തിയത്.വേറെ വിവാഹം ഉറപ്പിക്കാതിരിക്കാൻ കാമുകിയെയും കൂട്ടി വളരെ സാഹസീകമായി നാടുവിട്ട് ഒളിവിൽ കഴിഞ്ഞിരുന്ന നവ ദമ്പതികളെ ഭർത്താവിൻറെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് പൊക്കി സ്റ്റേഷനിലെത്തിച്ചപ്പോൾ തൻറെ കാമുകി വിസ്മയക്ക് ഭർത്താവ് മാത്രമല്ല പത്തും ഏഴും വയസ് പ്രായമുള്ള രണ്ട് കുട്ടികൾ കൂടിയുണ്ടെന്നറിഞ്ഞു വിസ്മയപ്പെട്ടിരിക്കുകയാണ് നവ വരൻ.

Related posts

നിങ്ങൾ ജങ്ക് ഫുഡിന് അടിമയാണോ? എങ്കിൽ നിങ്ങൾക്ക് വിഷാദരോഗമുണ്ടാകാം

Web Desk

തൃശൂർ അതിരൂപതയുടെ കലണ്ടറിൽ ഫ്രാങ്കോ മുളക്കലിന്റെ ചിത്രം: പ്രതിഷേധം ശക്തം

Amal Murali

ഒരിക്കല്‍ കണ്ട് മറക്കാം ഈ ബിഗ് ബ്രദറെ….

Farsana Jaleel

Leave a Comment