Crime Editor's Picks Kerala News

നാട്ടുകാരെ അന്തസ്സ് പഠിപ്പിച്ച കൊല്ലം എം.എൽ.എ മുകേഷ് ശല്യപ്പെടുത്തിയെന്ന് സംവിധായികയുടെ ആരോപണം

ഡല്‍ഹി : മീടു കാംപയിനില്‍ കുടുങ്ങി നടനും എംഎല്‍എയുമായ മുകേഷും . മുകേഷിനെതിരെ സാമൂഹിക പ്രവര്‍ത്തകയായ ടെസ് ജോസഫാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ടെസ് ജോസഫ് ആണ് വെളിപ്പെടുത്തുന്നത്.അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്‍റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് അന്ന് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്.
നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്‍റെ മേധാവിയായ ഇപ്പോള്‍ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്യും. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.അതെസമയം ടെസ് ജോസഫിനെ തനിക്ക് അറിയില്ലെന്നും സംഭവത്തെ കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്നും മുകേഷ് പ്രതികരിച്ചു. ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്നും എംഎല്‍എ പ്രതികരിച്ചു.

Related posts

ലൈംഗികാരോപണത്തിൽ ശനിയാഴ്ച്ച ശശിക്കെതിരെ സി.പി.എം അച്ചടക്കനടപടിയെടുക്കും

Amal Murali

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

Farsana Jaleel

തിരുവനന്തപുരത്തെ പ്രമുഖ നായർ പത്രപ്രവർത്തകനെതിരെ “മീടൂ “ആരോപണം

Amal Murali

Leave a Comment