Editor's Picks International

ആർട്ടിക്കിൾ 370: ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അംഗങ്ങൾക്ക് വിശദീകരണം നൽകി ഇന്ത്യ

ന്യൂഡൽഹി: കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലെ പ്രതിനിധികൾക്ക് വിശദീകരണം നൽകി ഇന്ത്യ. ഐക്യരാഷ്ട്ര സഭ രക്ഷാസമിതി സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളോടാണ് കേന്ദ്രസർക്കാർ കാര്യങ്ങൾ വിശദീകരിച്ചത്.

ആർട്ടിക്കിൾ 370 വിഷയത്തിൽ പാക്കിസ്ഥാൻ രക്ഷാസമിതിയെ സമീപിക്കാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് ഇന്ത്യയുടെ നീക്കം.രക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളുടെ പ്രതിനിധികൾക്കു മുന്നിലും വിദേശകാര്യമന്ത്രാലയം കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.

ജമ്മു കശ്മീരിൽ മികച്ച ഭരണവും സാമ്പത്തിക വികസനവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് ഇന്ത്യ വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് മുന്നിൽ വിശദീകരിച്ചത്. ഇതിനായി പാർലമെന്റിൽ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ വിദേശകാര്യ മന്ത്രാലയം രക്ഷാസമിതി അംഗങ്ങളോട് വിശദീകരിച്ചുവെന്നാണ് വിവരം. ജമ്മു കശ്മീരിൽ സാമൂഹിക നീതി ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു

Related posts

കശ്മീരിലെ നടപടികള്‍ അംഗീകരിക്കാനിവില്ലെന്ന് സാന്‍ഡേഴ്‌സ്

Farsana Jaleel

നാടിന്റെ മണവും രുചിയുമുള്ള ലാസ്റ്റ് സ്റ്റേഷൻ

Amal Murali

നിലനില്‍പ്പിന് പേരുമാറ്റി ജയ്‌ശെ മുഹമ്മദ്; പുതിയ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍

Farsana Jaleel

Leave a Comment