Editor's Picks Movies

ഇട്ടിമാണിയിൽ ഇരട്ട വേഷത്തിൽ മോഹൻലാൽ

പുതിയ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിൽ സൂപ്പർസ്റ്റാർ മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുന്നു. തൃശൂർക്കാരൻ ഇട്ടിമാണിയായും ചൈനീസ് വേഷത്തിലും എത്തുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. കുസൃതിക്കാരൻ ഇട്ടിമാണി ലുക്ക്‌ ഏവരും കണ്ടതാണ്. മോഹൻലാൽ തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ചൈനീസ് വേഷത്തിൽ അദ്ദേഹം നിൽക്കുന്ന ചിത്രവും പുറത്തുവിട്ടിരുന്നു. മോഹൻലാലിന്റെ ചൈനീസ് വേഷത്തിൽ ഉള്ള ഈ ലുക്ക് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്. ഈ ചിത്രത്തിൽ മോഹൻലാലിനെ ചൈനീസ് ആയോധന കലകളിൽ പാണ്ഡിത്യമുള്ള ഒരു അഭ്യാസിയെപോലെ തോന്നിപ്പിക്കുന്നുണ്ട്. എന്നാലും കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പക്ഷെ ഈ ചിത്രം മോഹൻലാൽ പങ്കുവച്ചതോടെ ആരാധകർ ഏറ്റെടുത്തെങ്കിലും ഒരുകൂട്ടം പ്രേക്ഷകർ ഈ ചിത്രത്തെ ട്രോളുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഏതായാലും ഇട്ടിമാണി ഒരു കമ്പ്ലീറ്റ് കോമഡി – ഫാമിലി – എന്റർടൈനർ ആയിരിക്കും എന്ന് വ്യക്തമാകുന്നുണ്ട്.

‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ ജിബി ജോജു എന്നിവർ ചേർന്നാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ മോഹൻലാൽ ചിത്രവും നിർമ്മിക്കുന്നത്. തുടർച്ചയായി ആശിർവാദ് സിനിമാസിന്റെ ബാനറിൽ എത്തുന്ന മൂന്നാം മോഹൻലാൽ ചിത്രമാണിത്. ഈ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ചൈനയിൽ പുരോഗമിക്കുകയാണ്. നേരത്തെ മാർഗ്ഗം കളിയുടെ വേഷത്തിൽ ചട്ടയും മുണ്ടും ലിപ്സ്റ്റിക് ഒക്കെ ഇട്ട് മോഹൻലാലിന്റെ ഇട്ടിമാണി ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു.

മോഹൻലാലിന്റെ രസകരമായ ഈ ചിത്രത്തിൽ ഹണി റോസ് നായികയായി എത്തുന്നത്. ജോസഫ് ചിത്രത്തിലെ മധുരിയാണ് ചിത്രത്തിൽ മറ്റൊരു നായിക. ഇവർക്കൊപ്പം രാധിക ശരത്കുമാർ ഒരു പ്രധാന വേഷം ചെയ്യുന്നു. ഇട്ടിമാണി എന്ന കഥാപാത്രതെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നീണ്ട മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ തൃശ്ശൂർ സ്ലാങ് സംസാരിക്കുന്നു എന്ന സവിശേഷതയും ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എറണാകുളം തൃശ്ശൂർ എന്നിവിടങ്ങളിൽ ആയിരുന്നു. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, 4 മ്യൂസിക്‌സ് ആണ് ഗാനങ്ങൾ ഒരുക്കുന്നത്. ഓണം റിലീസ് ആയി ഇട്ടിമാണി തീയേറ്ററുകളിലെത്തും

Related posts

മാമാങ്കത്തിന് വഴിമാറി ഷൈലോക്കും !

Web Desk

തൊഴില്‍ രഹിതനെന്ന് വിളിച്ചയാള്‍ക്ക് അഭിഷേക് നല്‍കിയ മറുപടി

Farsana Jaleel

‘ലിജോ ജോസ് പെല്ലിശ്ശേരിയെ പൂട്ടിയിടണം, സങ്കട ഹര്‍ജിയില്‍ എത്രയും വേഗം തീര്‍പ്പുണ്ടാകണം’; അഭ്യര്‍ത്ഥനയുമായി ഡോ.നെല്‍സണ്‍ ജോസഫ്

Farsana Jaleel

Leave a Comment