Editor's Picks Movies

മാമാങ്കത്തിന് വിജയാശംസകൾ നേർന്ന് മോഹൻലാൽ

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന, മലയാളത്തിന്റെ വിശ്വസിനിമ എന്നു വിശേഷിപ്പിക്കപ്പെടുന്ന മാമാങ്കത്തിന് വിജയാശംസകൾ നേർന്ന് സൂപ്പർതാരം മോഹൻലാൽ. മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരട്ടെ എന്നാണ് പോസ്റ്ററിനൊപ്പം ആശംസിച്ചിരിക്കുന്നത്. ലോകരാജ്യങ്ങൾ ഒഴുകിയെത്തിയിരുന്ന മാമാങ്കത്തിന്റെ വീരകഥകൾ ഡിസംബർ 12ന് വെള്ളിത്തിരയിലെത്തുമ്പോൾ നിറം മങ്ങിപ്പോയ പഴമകളുടെ ഒരു ഓർമ്മപ്പെടുത്തലായിരിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.നേരത്തേ മാമാങ്കത്തിന്റെ നിർമ്മാതാവായ വേണു കുന്നപ്പിള്ളി സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി സിനിമ നിർമ്മിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ തന്നെയാകും നിർമ്മാണം.പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞതായാണ് വിവരങ്ങൾ പുറത്ത് വരുന്നത്. മോഹൻലാലിനൊപ്പം നിരവധി യുവ സൂപ്പർ താരങ്ങളും അണിനിരക്കുമെന്നാണ് സൂചന. മാമാങ്കം സിനിമയുടെ ഓഡിയോ ലോഞ്ചിൽ പല പ്രമുഖരും പങ്കെടുത്തിരുന്നു. ക്ലാസിക് സംവിധായകൻ ഹരിഹരൻ, ടൊവിനോ തോമസ് ,ലാൽ ജോസ്, രഞ്ജി പണിക്കർ മുതലായ പ്രമുഖർ ചടങ്ങിനെത്തിയിരുന്നു. മാമാങ്കത്തിന്റെ വിതരണ കാര്യത്തിൽ വേണു കുന്നപ്പിള്ളിയെ ആന്റണി പെരുമ്പാവൂർ സഹായിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സോഷ്യൽ മീഡിയ വഴി മാമാങ്കം സിനിമയെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിച്ച തന്റെ ആരാധകരെ മോഹൻലാൽ ശാസിച്ചുവെന്നും മാമാങ്കം വൻ വിജയമാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുവാനും നിർദ്ദേശം നൽകിയിരുന്നു.ഇതിനു പുറമേയാണ് ഇന്ന് ഫേസ്ബുക്കിലൂടെ പരസ്യമായി മാമാങ്കം വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.

               മോഹൻലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്
ലോകരാജ്യങ്ങൾ നമ്മുടെ
കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെ
വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്..

മാമാങ്കം മലയാളത്തിൻ്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു..

 

കാവ്യ ഫിലിംസിന്റെ ബാനറിൽ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ ശ്രീ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നത്. ഹിറ്റ് മേക്കർ എം.പത്മകുമാർ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചപ്പോൾ തിരക്കഥ ശങ്കർ രാമകൃഷ്ണന്റേതാണ്. മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ.ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ സ്റ്റുഡിയോയ്ക്ക് പുറത്ത് നിർമ്മിച്ച ഏറ്റവും വലിയ സെറ്റുൾപ്പെടെ കലാസംവിധാനം നിർവ്വഹിച്ചത് മോഹൻദാസ് ആണ്. എം. ജയചന്ദ്രൻ സംഗീതവും സഞ്ചിത്ത് ബൽഹാര ബി.ജി.എമ്മും ചെയ്യുമ്പോൾ എസ്.ബി സതീശനാണ് വസ്ത്രാലങ്കാരം. എൻ.ജി റോഷൻ ആണ് മേക്കപ്പ്.

Related posts

അമിതാഭ് ബച്ചന് ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

Farsana Jaleel

നഴ്‌സുമാർക്ക്‌ യു.കെയിൽ ചാകര ……ഷെയർ ചെയ്യാൻ മറക്കരുത്

Amal Murali

പശുക്കള്‍ ഹിന്ദുക്കളായതിനാല്‍ അവ ചത്താല്‍ കുഴിച്ചിടാന്‍ പാടില്ലെന്നും ദഹിപ്പിക്കുകയാണ് വേണ്ടതെന്നും ഉത്തര്‍പ്രദേശ് ബിജെപി നേതാവ്

Web Desk