Crime Editor's Picks

കൊമ്പനെ തളച്ച് മോട്ടോർ വാഹന വകുപ്പ്

വക്കം: മോട്ടോര്‍ വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി വക്കത്ത് സ്വകാര്യ ടൂറിസ്റ്റ് ബസ് ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പന്തളത്തുനിന്ന് വക്കത്ത് എത്തി അവിടെനിന്ന് ശബരിമലയിലേക്ക് തീര്‍ഥാടകരുമായി പോകാനെത്തിയ ടൂറിസ്റ്റ് ബസാണ് ആര്‍.ടി.ഒ. പിടിച്ചെടുത്തത്.

കാതടപ്പിക്കുന്ന ശബ്ദസംവിധാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശസംവിധാനവും ഘടിപ്പിച്ചിരുന്നതിനാലാണ് ബസില്‍ പരിശോധന നടത്തിയത്. കൂടാതെ ബസ് ബോഡി ചട്ടത്തിനു വിരുദ്ധമായാണ് ഈ ബസ് ബോഡി നിര്‍മാണം നടത്തിയിരുന്നത്. ബസിനെ വരവേല്‍ക്കാന്‍ ചെണ്ടമേളം ബൈക്ക് റാലി തുടങ്ങി വലിയ ഘോഷയാത്രതന്നെ സ്ഥലത്ത് ഒരുക്കിയിരുന്നു. ഇത് ഗതാഗതതടസ്സത്തിനും കാരണമായി.

എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ബിജുമോനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അംഗങ്ങളായ എം.വി.ഐ. ബി.നിതീഷ്, എ.എം.വി.ഐ.മാരായ ബിനോജ്, സരിഗ, ജ്യോതി തുടങ്ങിയവര്‍ ചേര്‍ന്നാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. തീര്‍ഥാടന യാത്ര കഴിഞ്ഞശേഷം മൂന്നു ദിവസത്തിനുള്ളില്‍ ബസ് ആര്‍.ടി.ഒ.ക്ക് മുന്നില്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.

ഇതേ ബസിന് കഴിഞ്ഞ മാസം 28-നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രൂപമാറ്റത്തിന് ഓരോന്നിനും 5000 രൂപ വീതമാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയായി ഈടാക്കുന്നത്.

കടപ്പാട്: മാതൃഭൂമി

Related posts

പൂജാരക്ക് സെഞ്ചുറി ;ഇന്ത്യ മികച്ച നിലയിൽ

Web Desk

അനസ് മീഡിയയുടെ കനിവ് റിലീസ് ചെയ്തു

Web Desk

എല്‍ദോയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ടില്‍ സിപിഐക്ക് അതൃപ്തി

Web Desk