Editor's Picks Kerala News

പിണറായിക്ക് കേന്ദ്രത്തിന്റെ വക എട്ടിന്റെ പണി; ടി.പി സെൻകുമാറിനെ കേരള ഗവർണർ ആയി നിയമിച്ചേക്കും

കൊച്ചി: സംസ്ഥാന ഗവർണർ ആയി മുൻ ഡി.ജി.പി ശ്രീ ടി.പി സെൻകുമാറിനെ നിയമിക്കാൻ സാധ്യത. നിലവിലെ ഗവർണർ പി.സദാശിവത്തെ സ്ഥലം മാറ്റി ആ സ്ഥാനത്ത് സെൻകുമാറിനെ കൊണ്ടുവരാനുള്ള നീക്കം അണിയറയിൽ തകൃതിയായി നടക്കുന്നു. അങ്ങനെ ഒരു നിയമനം നടന്നാൽ പിണറായി വിജയനേൽക്കുന്ന വലിയ അടിയായിട്ടാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ലോക സഭാ തിരഞ്ഞെടുപ്പിന് മുൻപ് സെൻകുമാറിനെ ഗവർണർ ആയി നിയമിച്ച് ബി.ജെ.പിയുമായി അകൽച്ചയിൽ കഴിയുന്ന ഈഴവ സമുദായത്തെ തങ്ങളിലേക്കടുപ്പിക്കാനുള്ള നീക്കമായും ഇതിനെ കാണുന്നവരുണ്ട്.പിണറായി സർക്കാർ അധികാരമേറ്റപ്പോഴുണ്ടായിരുന്ന ഡി.ജി.പി സെൻകുമാറായിരുന്നു. അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടർന്ന് സർക്കാർ സെൻകുമാറിനെ നീക്കി ബെഹ്റയെ നിയമിച്ചു. പക്ഷേ സുപ്രീം കോടതിയിൽ പോയ സെൻകുമാർ അനുകൂല വിധി സമ്പാദിച്ച് തിരിച്ച് ഡി.ജി.പി കസേരയിലെത്തി.സെൻകുമാർ വിരമിച്ചതിന് ശേഷം ബി.ജെ.പിയിൽ ചേരുന്നു എന്ന രീതിയിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു.ബി.ജെ.പിയുടെ പല പൊതു പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

Related posts

കൊല്ലപ്പെട്ടത് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍

Farsana Jaleel

അനസ് മീഡിയയുടെ കനിവ് റിലീസ് ചെയ്തു

Web Desk

പിഷാരടി ഇനി മമ്മൂട്ടിയ്‌ക്കൊപ്പം; ഗാനഗന്ധര്‍വ്വനായി മമ്മൂട്ടി

Farsana Jaleel

Leave a Comment