Editor's Picks Health

കപ്പ എന്ന മരച്ചീനി വന്ന വഴി

ഭാരതത്തിലേക്ക് ബ്രസീലിൽനിന്നും ആദൃമായി മരച്ചീനി എത്തിച്ചത് , തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകനേതാക്കളിൽ പ്രധാനിയും സൊസൈറ്റിയുടെ ആദൃ പ്രസിഡണ്ടുമായ , ” ഹെൻട്രി സ്റ്റീൽ ഓൾക്കൊട്ട് ” എന്ന അമേരിക്കൻ കേണൽ ആണ് . അന്ന് ട്രാവൻകൂർ ഭരിച്ചിരുന്ന ” വിശാഖം തിരുന്നാൾ ” മഹാരാജാവിനാണ് അതു കൈമാറിയത് . ഈ രാജാവാണ് മരച്ചീനി തിരുവിതാംകൂറിൽ പ്രചരിപ്പിച്ചത് . ഇതിനായി അദ്ദേഹം ഉപയോഗിച്ച മാർഗ്ഗം വിചിത്രമാണ് :

രാജാവ് മരച്ചീനി കൃഷിചെയ്ത് വിള മൂപ്പെത്തിയപ്പോൾ, രാജവിളംബരത്തിലൂടെ ജനങ്ങളുടെ ഒരു സദസ്സ് വിളിച്ചുകൂട്ടി . വിളംബരം ചെയ്യുക എന്നു പറഞ്ഞാൽ ചെണ്ടകൊട്ടി ജനങ്ങളെ അറിയിക്കുന്ന ഒരേർപ്പാടാണ് . അങ്ങിനെ വിളിച്ചുകൂട്ടിയ സദസ്സിൽവെച്ചുതന്നെ ഈ മരച്ചീനി വേവിച്ച് രാജാവുതന്നെ ആദൃം ഭക്ഷിച്ചുകൊണ്ട് അതിന്റെ ഗുണഗണങ്ങൾ വിശദീകരിച്ചു . ശേഷം ജനങ്ങളോട് തോട്ടത്തിൽനിന്നും മരച്ചീനി പറിച്ച് ഭക്ഷിച്ചുകൊള്ളുവാനും അതിന്റെ വിത്ത് നട്ടുവളർത്തുവാനും നിർദ്ദേശിച്ചു .

എന്നാൽ ഒരൊറ്റ മനുഷൃൻ പോലും അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല . രാജാവിന്റെ ശ്രമം പരാജയപ്പെട്ടതിൽ അദ്ദേഹം ദുഃഖിതനായി ; പിന്നീട് അദ്ദേഹം സ്വീകരിച്ച മാർഗ്ഗം വിചിത്രമായിരുന്നു . ആദൃംതന്നെ രാജാവ് മരച്ചീനിത്തോട്ടത്തിനു ചുറ്റും വേലി തീർപ്പിച്ചു . പിന്നീട് അദ്ദേഹം അടുത്ത വിളംബരം ഇറക്കി; ചെണ്ടകൊട്ടി ജനങ്ങളെ അറിയിച്ചതെന്തെന്നാൽ, ” ആരെങ്കിലും മരച്ചീനിത്തോട്ടത്തിൽ കടക്കുകയോ മോഷ്ടിക്കുകയോ ചെയ്താൽ അവരുടെ തല വെട്ടി അതേ തോട്ടത്തിന്റെ വേലിയിന്മേൽ നാട്ടുന്നതായിരിക്കും ” എന്നതായിരുന്നു . അന്നു രാത്രി മുതൽ പ്രസ്തുത തോട്ടത്തിൽ നിന്നും മരച്ചീനി മോഷണം പോയിത്തുടങ്ങിയെന്നതാണു വസ്തുത ! ഓരോ ദിവസവും മരച്ചീനി മോഷണം പോവുമ്പോൾ രാജാവ് മനസ്സുകൊണ്ട് ഊറിയൂറി ചിരിക്കുകയായിരുന്നു പോലും!!!

കപ്പ എന്ന മരച്ചീനി മലയാളിയല്ല. ഇന്ത്യക്കാരന് പോലുമല്ല. ബ്രസീലില് നിന്നും പോര്ച്ചുഗീസുകാര് കേരളത്തിലെത്തിച്ച മരച്ചീനി, അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ സ്വാധീനം കൊണ്ടാകണം, വളരെപ്പെട്ടന്ന് മലയാളിയുടെ ഇഷ്ടഭക്ഷണങ്ങളില് ഒന്നായി മാറി. കപ്പ ഒരു പ്രധാന വിള തന്നെയായി മാറി. ഇന്നു കേരളത്തിനു പുറത്ത് അന്യസംസ്ഥാനങ്ങളിലും കപ്പ കൃഷി ചെയ്യപ്പെടുന്നു. മലയാളി എവിടെയുണ്ടോ, അവിടെ കപ്പ വാങ്ങാന് കിട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്.

Related posts

നിപ രോഗലക്ഷണങ്ങളോടെ ഒരാൾകൂടി ചികിത്സയിൽ, ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാർ

Web Desk

എസ്‍എഫ്‍ഐ നേതാക്കളുടെ പരീക്ഷ കൃത്രിമം സ്ഥിരീകരിച്ച് പിഎസ്‍സി

Web Desk

ദീപാ നിശാന്തിനെ ഹാസ്യകഥയിലൂടെ ട്രോളി എം.രാജീവ്കുമാർ

Amal Murali