Crime Editor's Picks Kerala News

ലൈംഗികാരോപണത്തിൽ ശനിയാഴ്ച്ച ശശിക്കെതിരെ സി.പി.എം അച്ചടക്കനടപടിയെടുക്കും

ലൈംഗിക പീഡനപരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ. പി.കെ ശശിക്കെതിരെ സി.പി.എം നടപടിയെടുക്കുമെന്ന് ഏകദേശം ഉറപ്പായി. ഡി വൈ എഫ് ഐ പാലക്കാട് ജില്ലാക്കമ്മറ്റിയിലെ വനിതാ അംഗം നല്‍കിയ പരാതിയിലാണ് ശശിക്കെതിരെ സി.പി.എം അന്വേഷണം നടത്തിയത്. പാര്‍ട്ടി സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി കെ ശ്രീമതിയും എ.കെ ബാലനുമാണ് പരാതി അന്വേഷിച്ചത്. പരാതിക്കാരിയില്‍നിന്നും ശശിയില്‍നിന്നും രണ്ടു തവണ വീതം അന്വേഷണക്കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. പരാതിയില്‍ പ്രതിപാദിച്ചിരുന്ന വ്യക്തികളില്‍നിന്നും മൊഴിയെടുത്തു. ഇവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന സി.പി.എമ്മിന്റെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് വെക്കും. ശനിയാഴ്ച നടക്കുന്ന സി.പി.എം സംസ്ഥാന കമ്മറ്റിയിൽ ശശിക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്നും വ്യക്തമായ സൂചനകൾ ലഭിച്ചു. മുകേഷിനെതിരെ വന്ന ആരോപണവും ചർച്ചക്കെടുക്കാൻ സാധ്യതയുള്ളതായി സൂചനയുണ്ട്.

Related posts

മാര്‍ക്ക തട്ടിപ്പ് വിവാദം; എംജി സര്‍വ്വകലാശാലയിലെ രേഖകള്‍ ചോര്‍ന്നതില്‍ വിവാദം

Farsana Jaleel

പരാതി പറഞ്ഞ് വിദ്യാര്‍ത്ഥികള്‍; പൊങ്കല്‍ പ്രമാണിച്ചും അവധി ഇല്ല

Web Desk

പാലിലും പാലുല്‍പ്പന്നങ്ങളിലും മായം ; മില്‍ക്ക് മെയ്‌ഡ്‌ ഉണ്ടാക്കിയിരുന്നത് ഷാമ്പൂവും, പെയിന്റും ഉപയോഗിച്ച്

Web Desk

Leave a Comment