Editor's Picks Kerala Movies News

ആണുങ്ങളില്ലാത്ത ഡബ്ല്യു.സി.സിയിലേക്ക് ഞാനുമില്ല: “ഹു ” സിനിമയിലെ നായിക പേർളി മാണി

കൊച്ചി: ഡബ്ലു.സി.സി യിൽ എന്ന് പുരുഷൻമാർ കയറുമോ അന്നേ താനും അതിൽ അംഗമാകൂ എന്ന് “ഹു ” എന്ന ചിത്രത്തിലെ നായികയും ചലച്ചിത്രതാരവുമായ പേർളി മാണി പറഞ്ഞു. ” ഹു ” വിന്റെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് പേർളി ഇങ്ങനെ പറഞ്ഞത്.ഡബ്ല്യു.സി.സി അംഗമാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഇത്തരത്തിൽ പ്രതികരിച്ചത്. താൻ അംഗമല്ലെന്നും തന്നെ ആ സംഘടനയിലേക്കാരും ക്ഷണിച്ചിട്ടില്ലെന്നും, മലയാളസിനിമാലോകം തനിക്ക് വളരെയധികം സപ്പോർട്ട് നൽകുന്നുണ്ടെന്നും, വളരെ നല്ല മേഖലയാണെന്നും പറഞ്ഞു.

“ഡബ്ല്യു.സി.സി വളരെ ശക്തമായ സംഘടനയാണ്.ഇത്തരത്തിൽ ഒരു മൂവ്മെന്റ് വരുന്നത് നല്ലതാണ്.സ്ത്രീകൾക്കു വേണ്ടി ഒരു ശബ്ദമുണ്ടല്ലോ?. ആണുങ്ങളും ഉണ്ടെങ്കിൽ ഞാനും അതിൽ ഉണ്ടാകും. സ്ത്രീക്ക് ശക്തി കൊടുക്കേണ്ടത് സ്ത്രീകൾ മാത്രമല്ല. സ്ത്രീക്ക് ശക്തി കൊടുക്കേണ്ടത് ഒരു സമൂഹമാണ്.സ്ത്രീയും പുരുഷനും ചേർന്ന് നിൽക്കുമ്പോഴേ അത് ശക്തമാകൂ. സ്ത്രീ ശാക്തീകരണം സ്ത്രീക്ക് വേണ്ടി മാത്രമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അത് നല്ല സമൂഹത്തിന് വേണ്ടിയാണ്. ആണും പെണ്ണും ഉൾപ്പെട്ട കുട്ടികളെയാണ് ശാക്തീകരിക്കേണ്ടത്. സ്ട്രോംഗ് അമ്മയെ കണ്ടു വളരുന്ന മക്കളും സ്ട്രോംഗ് ആയിരിക്കും. സ്ത്രീ ശാക്തീകരണം വീട്ടിലാണ് തുടങ്ങേണ്ടത്. അമ്മയിൽ എല്ലാവരുമുണ്ട്.ഡബ്ല്യു.സി.സിയിൽ ആണുങ്ങളില്ല. പെണ്ണുങ്ങൾ മാത്രമേയുള്ളു. അതിന്റെ കാരണം അറിയില്ല. ആണുങ്ങൾ എന്ന് വരുന്നുവോ അന്ന് ഞാനും അംഗമാകും” പേർളി കൂട്ടിച്ചേർത്തു.

Related posts

ജൂൺ 21 ന് നെയ്യാറ്റിൻകര ബസ്‌സ്റ്റാന്റിൽ രാഖി എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ദൃശ്യങ്ങൾ രാഖിയുടെതെന്ന് അച്ഛൻ സ്ഥിരീകരിച്ചു

Web Desk

ദീപക്കു വേണ്ടി ഗോസ്റ്റ് എഴുത്തു നടത്തിയ ശ്രീചിത്രൻ ചതിച്ചതാണ് വിവാദങ്ങൾക്കു കാരണമെന്ന് വെളിപ്പെടുത്തൽ

Amal Murali

റിപ്പബ്ലിക് ദിന മെഡലുകള്‍ പ്രഖ്യാപിച്ചു; പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്കും അഭിലാഷ് ടോമിക്കും രാഷ്ട്രപതിയുടെ പുരസ്‌കാരം

Farsana Jaleel

Leave a Comment