Editor's Picks Movies

“വിഴുന്തിട്ടേന്ന് നിനച്ചെയാ” രജനിയുടെ മാസ്സ് തിരിച്ചു വരവുമായി പേട്ട

ശിവാനി ഭായ്

തിരുവനന്തപുരം: തലൈവരുടെ എല്ലാ പടങ്ങളും ഞാനും പ്രശാന്തും ചെന്നൈയിലാണ് കാണാറുള്ളത്. 2.0 ഉൾപ്പെടെയുള്ള കഴിഞ്ഞ രണ്ടു രജനി ചിത്രങ്ങളും വൻ പ്രതീക്ഷയുമായി പോയിട്ട് അൽപം നിരാശയുമായി തിരിച്ചു പോരേണ്ടി വന്നതിനാൽ വലിയ ബഹളങ്ങളൊന്നുമില്ലാതെ വന്ന “പേട്ട ” യെ പ്രതീക്ഷകളില്ലാതെയാണ് കാണാനിരുന്നത്. പക്ഷേ…

പറയാനെനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഞെട്ടിച്ചു കളഞ്ഞു.കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിൽ തലൈവരുടെ ഇത്ര മാസ്സ് പടം വന്നിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. വെളുപ്പിനെയായതിനാൽ ഇന്റർവെൽ ഇല്ലായിരുന്നു. പക്ഷേ പടം തീർന്നപ്പോഴാണ് ഇന്റെർവെല്ലിന്റെ കാര്യം ഓർമ്മിക്കുന്നതു തന്നെ. ഒരു സെക്കന്റ് ബോറടിക്കാതെ കാണാൻ പറ്റുന്ന ചിത്രം. ബി.ജി.എം പൊളിച്ചു.ഇത് ശരിക്കും തമിഴന്മാർക്ക് വേണ്ടി മാത്രം മേക്ക് ചെയ്ത ചിത്രമാണ്. ഒരു ഹോസ്റ്റൽ വാർഡനായി വരുന്ന നായകനും ഫ്ലാഷ് ബാക്കിലെ കഥയുമാണ് ഹൈലൈറ്റ്. കൂട്ടുകാരന്റെ കല്യാണം നടത്തിക്കൊടുക്കുന്ന ഒരു മധുരഡോൺ ആണ് നായകൻ. അതിൽ തുടങ്ങി സ്വത്തുതർക്കത്തിലെത്തി കൊലപാതക പരമ്പരകളിലൂടെ പോകുന്ന ഒരു മാസ്സ് മസാല. സിമ്രാനെ ശരിക്കും പെൺകുട്ടികൾ കണ്ടു പഠിക്കേണ്ടതാണ്. സിമ്രാന് കിട്ടിയ റോൾ അവർ ഗംഭീരമാക്കി. ഫൈറ്റ് സീനുകളാണ് മറ്റൊരു ഹൈലൈറ്റ്. വിജയ് സേതുപതിയെ തിയേറ്ററിൽ ആസ്വദിക്കുക. ഒരു സസ്പെൻസ് ഇരിക്കട്ടെ. പ്രേക്ഷകൻ എന്താഗ്രഹിക്കുന്നുവോ അത് അതിലും മികച്ചതായി തിരിച്ചു കിട്ടുന്ന ഒരു മാസ്സ് മരണ മസാല എന്റർടെയ്നർ. നന്ദി കാർത്തിക്ക് സുബ്ബരാജ്.

(ശിവാനി ഭായ് പ്രശസ്ത തെന്നിന്ത്യൻ നടിയും പ്രമുഖ ക്രിക്കറ്റർ പ്രശാന്ത് പരമേശ്വരന്റെ ഭാര്യയുമാണ്)

Related posts

ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി നൽകില്ല: മുഖ്യമന്ത്രി

Amal Murali

ഓൺലൈൻഷോപ്പിന് ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകാരം

Web Desk

ചരിത്രം കുറിച്ച് കൊണ്ട് അമേരിക്കയിൽ ‘മാമാങ്കം’ എഴുത്തപത്തഞ്ചിൽ പരം സിനിമ തീയേറ്ററുകളിൽ പ്രദർശനത്തിന് തയ്യാർ!

Web Desk

Leave a Comment