Editor's Picks

പ്രളയ കേരളത്തിന് കൈത്താങ്ങാന്‍ വേറിട്ട മാര്‍ഗ്ഗം സ്വീകരിച്ച ഈ കുട്ടികളെ പരിചയപ്പെടുത്തി മുഖ്യമന്ത്രി

കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇത്തവണയും കേരളത്തെ പ്രളയം വിഴുങ്ങിയിരുന്നു. കേരളത്തിലെ മിക്ക്യ ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിലുണ്ടായ ഉരുള്‍പ്പൊട്ടലും കേരളീയര്‍ക്ക് സമ്മാനിച്ചത് നഷ്ടം മാത്രമായിരുന്നു. പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങാന്‍ ഇതിനോടകം തന്നെ പലരും രംഗത്തെത്തിയിരുന്നു.

സിനിമാ-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ സാധാരണക്കാര്‍ വരെ രംഗത്തുണ്ട്. കുട്ടികളും അവരാല്‍ ആകുന്നത് ചെയ്യുന്നുണ്ട്. അത്തരത്തിലുള്ളൊരു കാഴ്ച്ചയിലേയ്ക്ക് നാം ഇനി പോകുന്നത്. പ്രളയത്തിലാണ്ടുപോയ കേരളത്തിന് കൈത്താങ്ങാന്‍ വേറിട്ട മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുകയാണ് ഖദീജയും ഹംസയും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഏവരെയും അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നോക്കാം-

“ഖദീജയുടെയും ഹംസയുടെയും മൂത്ത ജ്യേഷ്ഠന്‍ മുഹമ്മദ് ഇജാസ് വയനാട്ടില്‍ കോളേജില്‍ പഠിക്കുകയാണ്. ഈ അവധിക്കാലത്ത് ഇജാസിനൊപ്പം സമയം ചിലവഴിക്കാന്‍ ഇവരും കുടുംബവും മേപ്പാടിയില്‍ ഉണ്ടായിരുന്നു. ഞെട്ടലോടെയാണ് മേപ്പാടിയിലും പരിസര പ്രദേശങ്ങളിലും മഴക്കെടുതി നാശം വിതച്ചത് ഈ കുട്ടികള്‍ ഗള്‍ഫിലെ വീട്ടില്‍ ഇരുന്നു അറിഞ്ഞത്.

തങ്ങളുടെ മനസ്സില്‍ പതിഞ്ഞ മനോഹരമായ ആ നാടിനു നേരിട്ട വിപത്തില്‍ സഹായിക്കാന്‍ തങ്ങളാല്‍ കഴിയുന്ന എന്തെങ്കിലും ചെയ്യണം എന്ന് അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് വഴിയാത്രക്കാര്‍ക്ക് ദാഹം അകറ്റാന്‍ നല്ല തണുത്ത നാരങ്ങ വെള്ളം ഉണ്ടാക്കി വിറ്റ് കിട്ടുന്ന പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ അവര്‍ തീരുമാനിച്ചത്. സ്വന്തം പോക്കറ്റ് മണിയില്‍ നിന്നും മിച്ചം പിടിച്ച തുക കൊണ്ടാണ് ഈ കുട്ടി സംരംഭം തുടങ്ങാനുള്ള പൈസ കണ്ടെത്തിയത്. കണ്ണൂരുകാരനായ ദുബായിലെ സംരംഭകന്‍ ഫാക്കിയുടെയും ഫെമിനയുടെയും കുട്ടികളാണ് ഇവര്‍.”

Related posts

ഫാസ്റ്റാകാന്‍ ടോള്‍ ബൂത്തുകള്‍…പക്ഷേ എന്താണ് ഫാസ്ടാഗ്?

Farsana Jaleel

സോഫ്റ്റ് ഡ്രിങ്ക് ഒഴിച്ചുകൂടാനാകുന്നില്ലേ? വരാന്‍ സാധ്യതയുള്ള രോഗം അത്ര ചെറുതല്ല

Web Desk

സേവ് ദി ഡേറ്റിൽ കേരളാ പൊലീസ് വീണ്ടും സദാചാര പൊലീസ്

Web Desk

Leave a Comment