Editor's Picks Literature

സാഹിത്യചോരണം: സുനിൽ പി. ഇളയിടത്തിനു നേരെയും ആരോപണം

ഇടതുപക്ഷ സഹയാത്രികനായ എഴുത്തുകാരന്‍ സുനില്‍ പി ഇളയിടത്തിന്റെ ലേഖനം മോഷണമെന്ന് ആരോപണം. 80 ശതമാനത്തിന് മേല്‍ മറ്റൊരു ഭാഷയില്‍ വിവര്‍ത്തനം ചെയ്ത ലേഖനം തന്റെ മൂലകൃതിയെന്ന രീതിയില്‍  പ്രസിദ്ധീകരിച്ചതാണ് വിവാദമായത്.
എഴുത്തുകാരനായ രവിശങ്കര്‍ എസ് നായരാണ് സാഹിത്യ വിചാരത്തില്‍ സുനില്‍ പി ഇളയിടത്തിന്മേല്‍ കോപ്പിയടി ആരോപണം ഉന്നയിച്ച് ലേഖനം എഴുതിയത്.

മോഷ്ടിക്കാനായി മാത്രം പുസ്തകം വായിക്കുന്ന ഒരു പ്രൊഫസര്‍ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ സുനില്‍ പി ഇളയിടത്തിന്റെ ‘അനുഭുതികളുടെ ചരിത്ര ജീവിതം’ എന്ന പുസ്തകത്തിലെ ‘ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും’ എന്ന ലേഖനം ഓക്‌സഫോര്‍ഡ് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച ഭരതനാട്യം എ റീഡല്‍ എന്ന പുസത്കത്തിലെ പദാനുപദ തര്‍ജ്ജമയാണെന്നാണ് കണ്ടെത്തല്‍. കാനഡ.ിലെ മക്ഗില്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രോഫസറായ ദവേഷ് സോനേജി സമഹരിച്ച പ്രബന്ധങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഭരതനാടിയരംഗത്ത് ഗവേഷണം നടത്തിയ പ്രമുഖ വ്യക്തികളുടെ ലേഖങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. സുനില്‍ പി ഇളയിടത്തിന്റെ ലേഖനം ഈ പുസ്തകത്തിന്റെ പകര്‍പ്പാണ് എന്നാണ് ലേഖകന്‍ തെളിവ് സഹിതം നിരത്തുന്നത്.

സുനില്‍ പി ഇളയിടത്തിന്റെ അനുഭുതികളുടെ ചരിത്ര ജീവിതം എന്ന പുസ്തകത്തിലെ ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും എന്ന ലേഖനം 80% നു മേല്‍ വിവര്‍ത്തനമാണ് എന്നാണ് വിമര്‍ശനം. ഇത് പകര്‍പ്പുരചനയുടെ ഏറ്റവും മോശമായ ഒരു രീതിയാണെന്നും, പ്രഭവങ്ങള്‍ സൂചിപ്പിച്ചാലും ഇല്ലെങ്കിലും 80 % ത്തില്‍ അധികം വിവര്‍ത്തനം ചെയ്തിരിക്കുന്ന ഒരു ലേഖനം താന്‍ എഴുതിയതാണ് എന്ന് അവകാശപ്പെടുന്നത് മോഷണം തന്നെയാണെന്നും രവിശങ്കര്‍ എസ് നായര്‍ പറയുന്നു. അദ്ദേഹത്തിന്റേതായ ഒരു ആശയവും ഈ ലേഖനത്തില്‍ ഇല്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഏറെ ചര്‍ച്ചയായ തന്റെ ലേഖനത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് രവിശങ്കര്‍ പങ്കുവെക്കുന്ന വിശദീകരണം ഇങ്ങനെയാണ്.

”ഇളയിടത്തിന്റെ ലേഖനത്തില്‍ പ്രഭവം സൂചിപ്പിക്കാതെ വിവര്‍ത്തനം ചെയ്തു ചേര്‍ത്തിരിക്കുന്ന മൂന്നു വലിയ ഖണ്ഡികകള്‍ എന്റെ ലേഖനത്തിന്റെ ആദ്യഭാഗത്തു തന്നെ ചേര്‍ത്തിരുന്നു. ഇത് കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് പലരും കമന്റ് എഴുതുന്നത്. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ചേര്‍ക്കാന്‍ കഴിയുമെന്നും സ്ഥലപരിമിതി കാരണമാണ് അതു ചെയ്യാത്തത് എന്നും ഞാന്‍ സൂചിപ്പിച്ചിരുന്നു.

താന്‍ കൃത്യമായി റഫറന്‍സ് നല്‍കുകയാണെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് ഇളയിടം മറ്റൊരു തട്ടിപ്പ് നടത്തുന്നുണ്ട്. ഒരു വലിയ ഖണ്ഡികയില്‍ ഒരേ പ്രഭവത്തില്‍ നിന്നുള്ള രണ്ടു ഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്തു ചേര്‍ത്തിരിക്കുന്നു. ഇതില്‍ രണ്ടാമത്തെതിന് റഫറന്‍സ് ചേര്‍ത്തിട്ടുണ്ട്. ഈ റഫറന്‍സ് പരിശോധിക്കുന്നവര്‍ വിചാരിക്കും ഈ ഖണ്ഡികയുടെ ഒരു ചെറിയ ഭാഗം മാത്രം മറ്റൊരിടത്തുനിന്ന് സ്വീകരിക്കുകയും അതിനു കൃത്യമായ റഫറന്‍സ് നല്‍കുകയും ചെയ്യുന്നു എന്ന്. വാസ്തവത്തില്‍, മുകളിലത്തെ വലിയ ഭാഗം കോപ്പിയടിച്ചിരിക്കുന്നത് അദ്ദേഹം വിദഗ്ധമായി മറയ്ക്കുന്നു. ഇതും ഞാന്‍ എന്റെ ലേഖനത്തില്‍ സുചിപ്പിച്ചിട്ടുണ്ട്.

ലേഖനത്തില്‍ ഞാന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളോടുള്ള പ്രതികരണങ്ങളെക്കാള്‍, ഞാന്‍ എന്തുകൊണ്ട് ഇങ്ങനെ എഴുതി എന്നതിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങളും വ്യാഖ്യനങ്ങളും ഉത്പാദിപ്പിക്കുകയാണ് പലരും ചെയ്യുന്നത്. ഇളയിടത്തെ തകര്‍ക്കാന്‍ സങ്കികളുടെ ഗൂഢാലോചനയാണ് ഇത്, ഇളയിടത്തോട് എനിക്ക് വ്യക്തി വൈരാഗ്യമാണ്, കൊതിക്കെറുവാണ്,ശബരിമല വിഷയത്തില്‍ അദ്ദേഹത്തെ ദുര്‍ബലനാക്കാനുള്ള പദ്ധതിയാണ് തുടങ്ങിയവയാണ് പ്രധാന സിദ്ധാന്തങ്ങള്‍. ചിരിച്ചുകൊള്ളുന്നു എന്നാണ് പറയേണ്ടത്. എങ്കിലും ഞാന്‍ ഇങ്ങനെ പറയുന്നു: ഈ സിദ്ധാന്തങ്ങള്‍ക്ക് സാധുത ഉണ്ട് എന്നു കരുതുക; ഇവ തെളിയിക്കാന്‍ പറ്റുകയില്ലെങ്കിലും, എന്റെ ആരോപണങ്ങള്‍ തെറ്റാണെന്നു സ്ഥാപിച്ചാല്‍, നിങ്ങളുടെ സിദ്ധാന്തങ്ങള്‍ തെളിയിക്കുന്നതിനു തുല്യമാണ്. അതിനാല്‍, ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നു തെളിയിക്കാന്‍ എല്ലാ സൈദ്ധാന്തികരെയും വെല്ലുവിളിക്കുന്നു.

ഗൗരവമുള്ള കാര്യങ്ങള്‍ പറയുന്നതിനിടയില്‍ ഞാന്‍ ഇളയിടത്തെ വ്യക്തിപരമായി പരിഹസിക്കുന്നു എന്ന പരാതി പലരും ഉയര്‍ത്തിയിട്ടുണ്ട്. ഈ വിമര്‍ശനത്തെയും അത് ഉയര്‍ത്തിയവരുടെ മൂല്യങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. ഞാന്‍ മുന്‍പ് ഇളയിടത്തെക്കുറിച്ച് എഴുതിയ ലേഖനത്തെക്കുറിച്ചും ഞാന്‍ ഏറെ ബഹുമാനിക്കുന്ന പലരും ഇതേ പരാതി പറ്ഞ്ഞിരുന്നു. അതെ സമയം ഞാന്‍ ഇതിനെ കാണുന്നത് മറ്റൊരു നിലപാടുതറയില്‍ നിന്നുകൊണ്ടാണ്. മലയാള നിരൂപണത്തിലെ ഹീനമായ തട്ടിപ്പുകളെക്കുറിച്ച് 2013 മുതല്‍ ഇതേ ആനുകാലികത്തില്‍ ഞാന്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഡോ. എം. ലീലാവതി, കെ.ഇ.എന്‍, ആഷാമേനോന്‍, എം. കെ ഹരികുമാര്‍, സുനില്‍ പി. ഇളയിടം എന്നിവരെ കുറിച്ച് എഴുതിയ ലേഖനങ്ങളില്‍ ഭാഷ കൊണ്ടും സിദ്ധാന്തം കൊണ്ടും ശാസത്രം കൊണ്ടുമൊക്കെ ആശയദാരിദ്ര്യം മറച്ചുവയ്ക്കുന്ന, മൗലികമായി ഒന്നും പറയാതെ തന്നെ വലിയ നിരൂപകരായി വാഴ്ത്തപ്പെട്ടവരെ ഞാന്‍ വിമര്‍ശിച്ചിരുന്നു. രൂക്ഷമായ ആക്ഷേപ ഹാസ്യത്തിന്റെ ഒരു ശൈലി ഇവിടെ ബോധപൂര്‍വം തന്നെ സ്വീകരിക്കുകയായിരുന്നു. പുകഴ്ത്തലിന്റെയും വാഴ്ത്തുപാട്ടിന്റെയും വലിയ മലകള്‍ക്കു മുന്നില്‍ നിന്നുകൊണ്ടാണ് വിമര്‍ശനം ഉയര്‍ത്തേണ്ടത് എന്നതിനാലാണ് അങ്ങനെ ചെയ്തത്. അങ്ങനെയൊരു ഭാഷയില്‍ പറഞ്ഞതുകൊണ്ടാണ് അവ ശ്രദ്ധിക്കപ്പെട്ടതും. ഇളയിടം അല്ല എന്റെ വിഷയംനിരൂപണത്തിലെ തട്ടിപ്പുകളാണ്. പലരെയും കുറിച്ച് എഴുതിയ കൂട്ടത്തില്‍, അദ്ദേഹത്തെക്കുറിച്ചും എഴുതി എന്നു മാത്രം. വ്യക്തി എന്ന നിലയിലും അധ്യാപകന്‍ എന്ന നിലയിലും അദ്ദേഹത്തേക്കുറിച്ച് നല്ല കാര്യങ്ങളേ കേട്ടിട്ടുള്ളൂ. അതുകൊണ്ടു തന്നെ വ്യക്തിപരമായി അധിക്ഷേപിക്കേണ്ട കാര്യവുമില്ല.

എന്റെ ലേഖനംതന്നെ നേരേ ചോവ്വേ വായിക്കാതെയാണ് പലരും കമന്റ് എഴുതുന്നത്. ഇങ്ങനെയുള്ളവര്‍ രണ്ടു പുസ്തകങ്ങള്‍ താരതമ്യം ചെയ്ത് ആരോപണം ശരിയാണോ എന്നു നോക്കാന്‍ മിനക്കെടും എന്നു കരുതാന്‍ വയ്യ. പകര്‍പ്പുരചന എന്താണെന്നും, അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്താണെന്നുമുള്ളതിനെക്കുറിച്ച് അധ്യാപകര്‍ക്കു തന്നെ അവബോധമില്ല എന്നതാണ് അതിലും വലിയ പ്രശ്‌നം. നേരത്തേ പ്രസിദ്ധീകരിച്ച സ്വന്തം ലേഖനത്തിന്റെ ഭാഗങ്ങള്‍ പ്രഭവം സൂചിപ്പിക്കാതെ ഉപയോഗിക്കുന്നതു പോലും ഇന്ന് പകര്‍പ്പുരചനയായാണ് പരിഗണിക്കപ്പെടുക.

വാല്‍ക്കഷണം: എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമന്റ് ഇതാണ്: ‘ സുനില്‍ മാഷിന്റെ പി എച്ച് ഡി പ്രബന്ധവും മോഷണമാണ് എന്ന് നാളെ ഇവര്‍ പറഞ്ഞേക്കും’… വലിയൊരു പ്രവാചകനായി ഇദ്ദേഹം വരുംകാലങ്ങളില്‍ അറിയപ്പെടും…

(രവിശങ്കറിന്റെ വിശദീകരണം ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് )

ഇളയിടം സ്വന്തമെന്ന നിലയില്‍ വിവര്‍ത്തനം ചെയ്യുന്ന ചിസല ഭാഗങ്ങള്‍ രവിശങ്കര്‍ പങ്കുവെക്കുന്നു-

1 (A) ദേവദാസിനൃത്തത്തെ ചൊല്ലിയുള്ള ആധുനിക സംവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് 1875 ല്‍ ആണ്. ആന്ധ്രയിലെ രാജമുണ്ഡ്രിയില്‍ നിന്നുള്ള കന്‍ദുകൗരി വീരേശലിംഗം (1878 1919) തന്റെ തെലുങ്കു മാസികയായ വിവേകവര്‍ധിനിയില്‍ പ്രസിദ്ധികരിച്ച ലേഖനമാണ് ഇതിന്റെ തുടക്കം. ‘വേശ്യാലു’ എന്ന ശീര്‍ഷകത്തില്‍ പുറത്തുവന്ന ആ ലേഖനത്തില്‍ അന്തഃപുരനൃത്തവും അതിന്റെ സംസ്‌കാരവും പ്രബലമായിരുന്ന രാജമുണ്ഡ്രിയെ ‘വേശ്യാഗൃഹങ്ങള്‍ നിറഞ്ഞ നാടാ’യാണ് വീരേശലിംഗം വിശേഷിപ്പിച്ചത്. അന്തപ്പുരനൃത്തത്തെയും നര്‍ത്തകികളെയും പ്രോത്സാഹിപ്പിക്കുന്ന പുരുഷന്മാരെ പരിഹാസിച്ചുകൊണ്ട് വേശ്യപ്രിയ എന്ന പ്രഹസനവും അദ്ദേഹം രചിച്ചു. തെലുങ്കിലെ ആദ്യമാസികയായ വിവേകവര്‍ധിനിയിലെ ഈ ചര്‍ച്ചകളാണ് ദേവദാസീനൃത്തവിരുദ്ധ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതെന്നു പറയാം. ഹിന്ദു പത്രാധിപര്‍ ആയിരുന്ന സുബ്രഹ്മണ്യ അയ്യര്‍ നേതൃത്വം നല്‍കിയ ‘മദ്രാസ് ഹിന്ദു സോഷ്യല്‍ റിഫോം അസോസിയേഷന്‍’ ദേവദാസി സമ്പ്‌റദായത്തിന്െതിരെ മദ്രാസ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തിന് അനുകൂലമായ അഭിപ്രായം സമാഹരിക്കാനും വീരേശലിംഗം പരിശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡോ. മുത്തുലക്ഷ്മി റെഡ്ഡിയുടെ ദേവദാസീനൃത്തവിരുദ്ധ സമരം ശക്തമാകുന്നത്. (ഇളയിടം പേജുകള്‍ :118119)

1 (B) The doors of public debate were first opened in print by Kandukuri Viresalingam (1848 1919), a brahmin from Rajamundry, who lived much of his early life in the Godavari delta. In 1874, Viresalingam began his post as the headmaster of the AngloVernacular school and also started publishing his Telugu journal, Viveka Vardhani. In 1875, the journal carried an article called ‘Vseyalu’. In it, he posits his town of Rajamundry, a tsronghold of courtesan culture, as overrun by ‘whorehouses’. Vireslingam also wrote a Telugu satire called Vseyapriya Prahasanamu ridiculing men who had relations with bhogam women, which he staged in Dowlaiswaram and Rajamundry region (Ramkrishna 1983: 139). In 1893 he encouraged public opinion in the Godavari delta in support of a memo sent to the Governor of Madras, from the newly formed Madras Hindu Social Reform Association, an organisation headed by Subrahmanya Aiyer, editor of The Hindu. The Madras Association’s memo requested that the government discourage the Devadasi ്യെേെem, ‘for that would tsrengthen the hands of those who are േൃ്യing to purify the social life of their communtiy’. The efforts of Viresalingam functioned largely on rhetorical and discursive levels. It raised the stakes in terms of women’s reforms in the Madras presidency, and instilled a new moral consciousness among the urban men. But it was upto Dr. S Muthulakshmi Reddi (18661968) to make concrete legal interventions that would officially regulate the lives of women in devadasi communities. (Itnroduction; Page XX)

2 (A) പദങ്ങളിലെ പ്രമേയകല്പനകളില്‍ കാണുന്നതിനെക്കാള്‍ തുറന്നതും ദൃഢവുമാണ് ജാവളികളിലെ പ്രതിപാദ്യങ്ങള്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ സുബ്ബരായഡു ശാസ്ത്രി (18801950) രചിച്ച ജാവളികളിലൊന്നില്‍ ആര്‍ത്തവ കാലത്ത് തന്നെ സമീപിച്ച കൃഷ്ണനെ പരിഹസിക്കുന്ന നായികയെ ചിത്രീകരിച്ചിട്ടുണ്ട്. ശുദ്ധിയും അശുദ്ധിയുമെല്ലാം സൃഷ്ടിച്ച ദൈവങ്ങള്‍ തന്നെ അതെല്ലാം ലംഘിക്കാന്‍ പുറപ്പെടുന്നതിനെയാണ് നായിക അവിടെ പരിഹസിക്കുന്നത്. ‘ദൈവമാണെങ്കിലും നീ കാത്തിരിക്കുക തന്നെ വേണ’മെന്നും അവള്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിരങ്കുശമായ പ്രതിപാദ്യങ്ങളുടെ ആവിഷ്‌കാരത്തിന് ഇണങ്ങുന്ന മുദ്രകളും നര്‍ത്തകികള്‍ നിലനിര്‍ത്തിപ്പോന്നു. (രതിവേഴ്ച്ചയുടെ വിവിധ രീതികളെ ആവിഷ്‌കരിക്കുന്നതിനാല്‍ ‘രതിമുദ്രകള്‍’ എന്നാണവ അറിയപ്പെട്ടത്.) അതുപോലേതന്നെ നായികയുടെ നഖശിഖാന്ത വര്‍ണനയും ജാവളികളില്‍ പ്രധാനമായിരുന്നു. ഇങ്ങനെ പ്രമേയ തലത്തിലും ആഖ്യാന തലത്തിലും ഭരതനാട്യത്തിന്റെയും ദേശീയനൃത്തപാരമ്പര്യത്തിന്റെയും അഭിജാത പരിധികളെ ഉല്ലംഘിക്കുന്നവയായിരുന്നു ജാവളികള്‍. ചരിത്രശൂന്യമായ ഒരു അപഭ്രംശമായി നൃത്തചരിത്രത്തിന്റെ അരികിലേക്ക് അവ ഒതുക്കിനിര്‍ത്തപ്പെട്ടതും മറ്റൊന്നുകൊണ്ടല്ല. (ഇളയിടം: പേജുകള്‍ 134135)
2 (B) Indeed the themes of javalis are sometimes bolder than those of the Telugu padam. In one very popular javali from coastal Andhra composed by Neti Subbarayudu Satsri (c. 18801950), the heroine admonishes Krsna for approaching her on the days of her mentsrual period. She says ‘ you made the rules of purtiy and pollution and now you want to break them? No way! You’ll just have to wait’ (Soneji P 97)
The Telugu speaking courtesans of Godavari river delta deployed ratimudras a set of hand gestures that depicted the positions (bandhalu) of love making in the performance of javalis. They also performed another technique called nakhasikha varnanam, praise [of a woman’s body] from toe nail to crown of the head. (Soneji Page 99)

ഒരു ചെറിയ ഖണ്ഡികയുടെ റെഫറന്‍സ് നല്‍കി കൊണ്ട് വലിയൊരു ഭാഗം കോപ്പിയടിച്ചു വച്ചിരിക്കുന്നത് മറച്ചുവയ്ക്കുകയാണ് ഇളയിടം ചെയ്യുന്നത്. ഇത് ഒറ്റപ്പെട്ട ഉദാഹരണമല്ല. ഇത് അദ്ദേഹത്തിന്റെ സ്ഥിരം റഫറന്‍സ് ശൈലിയാണ്. ഗവേഷണ മാര്‍ഗദര്‍ശികൂടിയായ ഒരു അധ്യാപകന്‍ ഇങ്ങനെ പെരുമാറുന്നത് അനുവദനീയമാണോ?
പേജ് നോക്കൂ. ആദ്യ ഭാഗത്ത് റെഫറന്‍സ് ചേര്‍ത്തിട്ടുണ്ട്. രണ്ടാമത്തെ ഭാഗത്ത് റെഫറന്‍സ് ഇല്ല. പക്ഷേ സോനേജിയുടെ പുസ്തകത്തില്‍ നിന്ന് റഫറന്‍സ് നല്‍കാതെ പകര്‍ത്ത വച്ചിരിക്കുന്ന പേജ് സംബന്ധിച്ച വിവരങ്ങളും ലേഖകന്‍ നല്‍കുന്നുണ്ട്. ഈ പേജ് പൂര്‍ണമായും വിവര്‍ത്തനമാണ്. ഒരു വരി പോലും ഇളയിടത്തിന്റെതല്ല.ആദ്യഭാഗത്ത് റെഫറന്‍സ് ചേര്‍ക്കുന്ന ലേഖകന്‍ എന്തുകൊണ്ടാണ് രണ്ടാമത്തെ ഭാഗത്ത് റെഫറന്‍സ് ചേര്‍ക്കാത്തത് ? തന്റെ മൗലികമായ എഴുത്താണ് എന്ന പ്രതീതി ജനിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വിശദീകരണങ്ങള്‍ ഉണ്ടോ? ഇതിനെയല്ലേ പകര്‍പ്പു രചന എന്നു പറയുന്നത്. എന്ന് ചോദിക്കുന്ന രവിശങ്കര്‍ എസ് നായര്‍ പകര്‍പ്പു രചനയുടെ (Plagiarism)ഇത്ര ഭീകരമായ വെര്‍ഷന്‍ വേറെ കണ്ടിട്ടില്ലെന്നും ആരോപിക്കുന്നു.

എസ് കലേഷിന്റെ കവിത ഇടത് പക്ഷ സഹയാത്രികനും ഇടത് വേദികളിലെ പ്രഭാഷകനുമായ ശ്രീചിത്രന്‍ എം.ജെ മറ്റൊരു ഇടത് സഹയാത്രികയായ എഴുത്തുകാരി ദീപ നിശാന്തിന് താനെഴുതി എന്ന നിലയില്‍ നല്‍കുകയും, ദീപ നിശാന്ത് അത് അവരുടെ പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന വിവാദം ചര്‍ച്ചയായിരുന്നു. ഇതിനിടയിലാണ് ശ്രീ ചിത്രന്റെ ഗുരു എന്നറിയപ്പെടുന്ന സുനില്‍ പി ഇളയിടത്തിന്റെ ‘സാഹിത്യ മോഷണം’ വലിയ ചര്‍ച്ചയാകുന്നത്. സാഹിത്യവിചാരത്തില്‍ മോഷണം ആരോപിച്ച് ലേഖനം വന്ന് ആഴ്ചകളായിട്ടും സുനില്‍ പി ഇളയിടം പ്രതികരിച്ചിട്ടില്ല.

കടപ്പാട്: braveindianews.com

Related posts

മാമാങ്കം ഡബ്ബിങ് തുടങ്ങി

Web Desk

ഗൂഗിളിന്റെ തലപ്പത്തേയ്ക്ക് മലയാളി; കേരളത്തിന് അഭിമാനം

Amal Murali

പ്രവാസിയുടെ പെട്ടി ശനിയാഴ്ച്ച തുറക്കും

Amal Murali

Leave a Comment