Editor's Picks Literature

എസ്. രമേശൻ നായർ – മയിൽപ്പീലിക്കണ്ണുള്ള കാവ്യജീവിതം

കാവാലം അനിൽ

കന്യാകുമാരി ജില്ലയിലെ കൽക്കുളം; പത്മനാഭപുരം കൊട്ടാരം, തലക്കുളത്ത് വീര ദളവ വേലുതമ്പി , ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവൻ എന്നീ നാമധേയങ്ങൾ കൊണ്ടു തന്നെ ഏറെ പ്രസിദ്ധമാണ്. നാലു താലൂക്കുകളാണ് കന്യാകുമാരി ജില്ലയിൽ. പൂക്കൾക്ക് പ്രസിദ്ധമായ തോവാള , കന്യാകുമാരി – .ശുചീന്ദ്രം ക്ഷേത്രങ്ങളുടെ ആസ്ഥാനമായ അഗസ്തീശ്വരം, രാജാ കേശവദാസൻ ജനിച്ച വിളവംകോട് എന്നിവയാണ് മറ്റു താലൂക്കുകൾ.

കൽക്കുളം താലൂക്കിൽപ്പെട്ട കുമാരപുരത്താണ് മലയാളിയെ വിസ്മയിപ്പിക്കുന്ന കാവ്യപ്രതിഭയായ എസ്. രമേശൻ നായർ ജനിച്ചത്.
1948 മേയ് 3 (11 2 3 മേടം 21 ) തിങ്കളാഴ്’ച ചതയം നക്ഷത്രത്തിൽ അനന്തകൃഷ്ണപിള്ള ഷഡാനനൻ തമ്പിയുടെയും ലക്ഷ്മി പിളള പരമേശ്വരിയമ്മയുടെയും പുത്രനായിപ്പിറന്ന കവി മലയാളസാഹിത്യത്തിൽ കൈ വക്കാത്ത മേഖലകളില്ല എന്നു പറയാം. പാട്ടിലും ആട്ടത്തിലും പദസ്വീകരണത്തിലും വ്യത്യസ്തത പുലർത്തുന്ന കാവ്യസരണിയുടെ പ്രചാരകനായി കവി.

സാാഹിത്യവഴിയിലൂടെ ….

1972 മുതൽ 2 വർഷക്കാലം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററും വിവർത്തകനും . അക്കാലത്ത് രചിച്ച ‘ബുദ്ധമതം – ദർശനവും ചരിത്രവും ‘ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.

1975 ജനുവരി 17 ന് ആകാശവാണിയുടെ ത്യശൂർ നിലയത്തിൽ സബ് എ ഡിറ്റായി ചേർന്നു. പത്തു വർഷം മഹാകവി അക്കിത്തവുമായി ചേർന്ന് ജോലി നോക്കി. 1985-ൽ തിരുവനന്തപുരം നിലയത്തിലേക്ക് ഉദ്യോഗക്കയറ്റം കിട്ടി 1996 – ൽ പ്രോഗ്രാം എക്സിക്യൂട്ടീവായിരിക്കെ വിരമിച്ചു. 12 വർഷത്തെ സർവീസ് ബാക്കി നിൽക്കെ സ്വമേധയാ വിരമിക്കാൻ കാരണം 1994-ലെ അഖില കേരള റേഡിയോ നാടകോത്സവത്തിൽ ഉൾപ്പെടുത്തി പ്രക്ഷേപണം ചെയ്ത ‘ശതാഭിഷേകം’ എന്ന ഒരു മണിക്കൂർ നാടകമായിരുന്നു.

കവിതാ സമാഹാരങ്ങൾ

കന്നിപ്പൂക്കൾ (1966)
പാമ്പാട്ടി (1970)
ഹൃദയവീണ (1972)
കസ്തൂരിഗന്ധി (1973)
ഉർവശീ പൂജ (1974)
അഗ്രേ പശ്യാമി (1979)
ചിലപ്പതികാരം (1978)
സൂര്യഹൃദയം (1985)
ജന്മപുരാണം (1980)
അളകനന്ദ (1992)
ഭാഗപത്രം (2005)
ചരിത്രത്തിനു പറയാനുള്ളത് (2006)
ഗ്രാമക്കുയിൽ (2010)
ഗുരു പൗർണമി (2012)
ഉണ്ണി തിരിച്ചു വരുന്നു (2014)

ഭക്തിഗാന സമാഹാരങ്ങൾ –

പൃഷ്പാഞ്ജലി (2009)
വനമാല (2010)
ഹരിവരാസനം ( 2012 )

വിവർത്തന കൃതികൾ:

തിരുക്കുറൾ ( 1998)
ഭാരതി (1982)
സുബ്രഹ്മണ്യ ഭാരതിയുടെ കവിതകൾ ( 1982)
തെൻപാണ്ടി സിംഹം
സംഗീതക്കനവുകൾ (2008)

നീതിസാരം (വ്യാഖ്യാനം)
ദൈവദശകം
തിരുക്കുറൾ (ഗദ്യം)

പത്രദു:ഖം (ലേഖനങ്ങൾ , കുരുക്ഷേത്ര ബുക്ക്സ്, 2012)
സ്വാമി വിവേകാനന്ദൻ – ദർശനവും പ്രസക്തിയും (2014)

ചലച്ചിത്ര ഗാന സമാഹാരങ്ങൾ:

പൂമുഖവാതിൽക്കൽ (2007)
ഓ! പ്രിയേ… ( 2008)
മഞ്ഞു പോലെ….( 2014)

നാടകങ്ങൾ

സ്ത്രീ പർവം (1979)
ആൾരൂപം (1979)
ശതാഭിഷേകം (1994)
വികടവൃത്തം (1994)

തിരക്കഥകൾ:

സ്വാമി അയ്യപ്പൻ, ദേവീ മാഹാത്മ്യം, കൃഷണ ക്യപാസാഗരം, രാമായണം എന്നീ ദൃശ്യപരമ്പരകൾ .

ഉറമ്പുവരി, കളിപ്പാട്ടങ്ങൾ, കുട്ടികളുടെ ചിലപ്പതികാരം , പഞ്ചാമൃതം തുടങ്ങിയ ബാലസാഹിത്യ കൃതികളാണ്.

3,000 ൽ അധികം ഭക്തിഗാനങ്ങൾ കവിയുടെതായിട്ടുണ്ട്. കുരുക്ഷേത്ര ബുക്സ്പ്രസിദ്ധീകരിച്ച പുഷ്പാഞ്ജലിയsക്കമുള്ള ഭക്തിഗാന സമാഹാരങ്ങൾക്ക് ഓരോ വർഷവും കൂടി വരികയാണ് .

1985-ൽ ഇറങ്ങിയ ഐ.വി ശശി – എം ടി വാസുദേവൻ നായർ ടീമിന്റെ മോഹൻലാൽ ചിത്രം ‘രംഗം’ മാണ് ആദ്യമായി ഗാനരചന നിർവഹിച്ച പടം. വനശ്രീ മുഖം നോക്കി. സ്വാതി ഹൃദയദ്ധ്യനികളികളിൽ തുടങ്ങിയവയാണ് ഗാനങ്ങൾ . സംഗീത കുലപതി കെ.വി മഹാദേവനായിരുന്നു ആദ്യഗാനങ്ങളുടെ സംവിധായകൻ. എം.ടിയാണ് ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരുന്നത്. 160-ൽ പരം ചിത്രങ്ങൾ. 700-ൽ പരം ഗാനങ്ങൾ .

മീരാ ജാസ്മിൻ നായികയായ ‘സൂത്രധാരൻ ‘ , കാവ്യാ മാധവൻ നായികയായ “ചന്ദ്രനുദിക്കുന്ന ദിക്കിൽ’ ബോബൻ കുഞ്ചാക്കോയും ശാലിനിയും നായികാനായകന്മാരായ ‘അനിയത്തിപ്രാവ്’ തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയം. ഫിലിം ക്രിട്ടിക്സ് അവാർഡും നാടകഗാനരചനയ്ക്ക് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്ക്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള ഈ പ്രതിഭയെ പലപ്പോഴും അക്കാദമിക കമ്മറ്റികൾ തഴയുകയായിരുന്നു.

മധു ബാലക്യഷ്ണന് ആദ്യമായി സംസ്ഥാന അവാർഡു ലഭിക്കുന്നത് ‘വാൽക്കണ്ണാടി’യിലെ ‘അമ്മേ അമ്മേ’ എന്ന ഗാനത്തിനാണ്.

സുജാതയ്ക്ക് സംസ്ഥാന അവാർഡു ലഭിച്ച ഗാനമാണ് ‘സുത്രധാരനി’ലെ ‘പേരറിയാം മകയിരം നാളറിയാം’.

സംഗീത സംവിധായകൻ എം.ജയചന്ദ്രന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രം ‘വാൽക്കണ്ണാടി’യിലെ ഗാനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റി.

എന്നെ സംബന്ധിച്ചടത്തോളം മാനസികമായി ചേർന്നു നിലക്കുന്ന കവി എന്നു മാത്രമല്ല, ഏത് സംശയവും ഞൊടിയിടയിൽ തീർക്കുന്ന ഭാഷാ പണ്ഡിതൻ കൂടിയാകുന്നു രമേശൻസാർ. വർഷങ്ങളുടെ അനുഭവങ്ങളും അനുഭൂതികളും പകർന്ന നാളുകളിലേയ്ക്കൊരു യാത്ര കൂടിയാണിത്.

ആദ്യ ചലച്ചിത്ര രചനയായ “രംഗ”ത്തിലെ “വനശ്രീ മുഖം നോക്കി …..” എന്നാരംഭിക്കുന്ന യുഗ്മഗാനം ഗാന നിരൂപകർക്ക് ഇന്നും പൂർണ്ണമായി ഉൾക്കൊള്ളാൻ സാധിച്ചുവോ എന്ന സംശയം ബാക്കി നിൽക്കുന്നു. “ഗുരുപൗർണ്ണമി ” യും മലയാളി ശ്രദ്ധയോടെ വായിച്ചു എന്ന് അഭിപ്രായമില്ല.
വൈകി വന്ന പുരസ്ക്കാര പ്രഖ്യാപനത്തിലൂടെ കവിയല്ല, അക്കാദമിയാണ് വലിയൊരു തെറ്റിൽ നിന്ന് കരകയറിയത്.

Related posts

ഇന്ത്യയിലെ ആദ്യ സസ്യ ശാസ്ത്രജ്ഞ ഒരു മലയാളിയാണ്

Web Desk

താമരക്കുളത്തിൽ “കൈ” ഇട്ടു വാരി കോൺഗ്രസ്

Web Desk

“ദീപയടി”,”ചിത്രനടി” അവസാനം മാമ്പഴം പാരഡിയും…

Farsana Jaleel

Leave a Comment