Editor's Picks Kerala News

ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി നൽകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയിൽ പുനഃപരിശോധന ഹർജി നൽകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു വിധിയായാലും നടപ്പാക്കുമെന്ന സത്യവാങ്മൂലം സർക്കാർ നൽകിയിരുന്നു. ആ നിലപാടു സ്വീകരിച്ച സർക്കാർ എങ്ങനെ പുനഃപരിശോധന ഹർജി നൽകും. അതു കോടതിക്കു നൽകിയ ഉറപ്പിനു വിരുദ്ധമാകും. തെറ്റിദ്ധാരണകൾ തിരുത്താൻ ആരുമായും ചർച്ച നടത്താൻ സർക്കാർ തയാറാണ്. തുല്യതയാണു സർക്കാർ നിലപാട്. വിശ്വാസികളുമായി ഏറ്റുമുട്ടുക എന്നതു സർക്കാർ നയമല്ല. എന്നാൽ രാഷ്ട്രീയപ്രേരിതമായി സംഘർഷമുണ്ടാക്കുന്നവർക്കു മുന്നിൽ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ ഒരുമ തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. പ്രളയകാലത്തു കണ്ട മതേതര ഐക്യമാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. മന്നത്ത് പത്മനാഭന്റെ നവോത്ഥാന ഇടപെടൽ ഈ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ടതാണ്. സമുദായത്തിനുള്ളിലെ അനാചാരങ്ങൾക്ക് എതിരെയും മന്നത്ത് പത്മനാഭൻ പോരാടി. സാമൂഹിക പരിഷ്കരണങ്ങളിലൂടെയാണു കേരളം മുന്നേറിയതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തു നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആചാരങ്ങളിൽ ഇടപെടേണ്ടെന്ന ധാരണ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു. അതുമാറി ഇടപെടണമെന്ന തീരുമാനം ദേശീയ പ്രസ്ഥാനങ്ങളെടുത്തു. അതിന്റെ ഫലമാണു വൈക്കം സത്യാഗ്രഹം ഉൾപ്പെടെയുള്ളവ. നവോത്ഥാന പ്രസ്ഥാനങ്ങൾ സ്ത്രീ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. കോടതിവിധിയെയും കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തേയും കൂട്ടിവായിക്കരുതെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

ശബരിമല വിധിക്കു കാരണം എൽഡിഎഫ് സർക്കാരല്ല. കേരളത്തിന്റെ ചരിത്രം കൂടി വിലയിരുത്തിവേണം വിധിയെ കാണാൻ. സർക്കാർ നിലപാടല്ല സുപ്രീംകോടതി വിധിയിലേക്ക് എത്തിച്ചത്. മാസപൂജകൾക്കു പ്രായ വ്യത്യാസമില്ലാതെ സ്ത്രീകൾ വരാറുണ്ടായിരുന്നു. ഹൈക്കോടതിയിലെ കേസിൽ ഈ വാദം ഉയർന്നിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു

Related posts

മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് തോമസ് ചാണ്ടി

Web Desk

മാമാങ്കം ഡബ്ബിങ് തുടങ്ങി

Web Desk

മുംബൈ ഭീകരാക്രമണം ആസൂത്രണത്തിലെ പങ്കാളിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടിയേക്കും

Farsana Jaleel

Leave a Comment