Editor's Picks Kerala

സേവ് ദി ഡേറ്റിൽ കേരളാ പൊലീസ് വീണ്ടും സദാചാര പൊലീസ്

സേവ് ദി ഡേറ്റിനെ വിമർശിച്ച് സദാചാര പൊലീസ് കളിച്ച കേരള പൊലീസ് വീണിടത്തു കിടന്ന് വീണ്ടും ഉരുളുന്നു. ഹെൽമറ്റ് ധരിച്ച ധനേഷ് ,ശ്രുതി എന്നിവരുടെ സേവ് ദി ഡേറ്റ് ഫോട്ടോ ട്രാഫിക് ബോധവൽക്കരണം എന്ന രീതിയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അജ്മൽ എടുത്ത ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്.അനുകരണീയ മാതൃകയായ സേവ് ദ ഡേറ്റ് എന്നാണ് പോസ്റ്റ് ചെയ്തത്. പക്ഷേ ഹെൽമറ്റ് ആണോ വസ്ത്രധാരണം ആണോ അനുകരണീയം എന്ന് വ്യക്തമാക്കിയിട്ടില്ല.

പോസ്റ്റിന്റെ പൂർണ്ണരൂപം

സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ…
ഇത് അത് തന്നെ😉😉
അനുകരണീയ മാതൃകയായതിനാൽ
ഇത് ഞങ്ങളിങ്ങെടുക്കുവാ…😎😎
സേവ് ദ ഡേറ്റിലൂടെ സന്ദേശം പകർന്ന ധനേഷിനും ശ്രുതിക്കും ആശംസകൾ😍😍
ഫോട്ടോഗ്രാഫർ അജ്മലിന് അഭിനന്ദനങ്ങൾ👍👍

#keralapolice #usehelmet #helmetchallenge

Related posts

മോഹനൻ നായരുടെ വ്യാജചികിത്സ: കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു.

Web Desk

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം വൈകുന്നു; വീണ്ടും സമരത്തിനൊരുങ്ങി കന്യാസ്ത്രീകൾ

Web Desk

കൊച്ചിയിലെ പപ്പടവട ഹോട്ടൽ വീണ്ടും അടിച്ചുതകർത്തു.

Amal Murali