Crime Editor's Picks News

ക്രിസ്മസ്-ന്യൂഇയർ സ്പെഷ്യൽ റേവ്-സെക്സ് പാർട്ടികൾക്കൊരുങ്ങി കൊച്ചി

കൊച്ചി: ക്രിസ്മസ്-പുതുവത്സരം അടുത്തതോടെ ലഹരി പാർട്ടിയായ റേവ് പാർട്ടികൾക്ക് കച്ചകെട്ടുകയാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിസംഘങ്ങൾ. ഈ ആഘോഷവേളയിൽ എത്തുന്ന വിദേശ വിനോദസഞ്ചാരികളെയും സംഘങ്ങൾ ലക്ഷ്യമിടുന്നുണ്ട്. ഇവർ പാർട്ടികളിൽ താത്‌പര്യമുള്ളവരായതിനാൽ തന്നെ ഇവർക്കായി പ്രത്യേക റേവ് പാർട്ടി ഒരുക്കാനുള്ള നീക്കമാണ് ലഹരി മാഫിയ നടത്തുന്നത്.

നഗരത്തിൽ കേന്ദ്രീകരിക്കാതെ അല്പം മാറിയുള്ള സ്ഥലങ്ങളിലെ ഫ്ലാറ്റുകളും ഹോംസ്റ്റേകളുമാണ് പാർട്ടികൾക്കായി ലഹരിസംഘങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. മുമ്പ് മൂന്നാർ, വാഗമൺ കേന്ദ്രീകരിച്ചാണ് പാർട്ടികൾ നടത്തിയിരുന്നത്. എന്നാൽ, ഇവിടെ പരിശോധനകൾ കൂടിയതോടെ കുടക്, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങളാണ് നിലവിൽ ലഹരിസംഘങ്ങളുടെ പ്രധാനയിടങ്ങൾ.

സാമൂഹിക മാധ്യമം വഴിയുള്ള ലഹരി സർവേകൾ നടത്തിയാണ് പാർട്ടിക്ക് ഏത് വിഭാഗത്തിൽ എത്ര അളവ് ലഹരി വേണം എന്ന് തീരുമാനിക്കുന്നത്. വാട്‌സാപ്പ്, ഫേസ്ബുക്കിലെ ക്ലോസ്ഡ് ഗ്രൂപ്പുകൾ എന്നിവയിലൂടെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. കുറച്ച് അംഗങ്ങളുള്ള ഗ്രൂപ്പുകൾ കൂടുതൽ ഒരുക്കി കൂടുതൽ പാർട്ടി ഒരുക്കുകയാണ് മാഫിയകളുടെ ലക്ഷ്യം. വലിയ ഗ്രൂപ്പുകൾ വന്നാൽ രഹസ്യം പുറത്താകുമെന്ന് ഭയമുണ്ട്.

ഓൺലൈനായാണ് പാർട്ടിക്ക് പങ്കെടുക്കുന്നവരുടെ അപേക്ഷകൾ സ്വീകരിക്കുക. പങ്കെടുക്കുന്ന ആളുടെ പശ്ചാത്തലം അന്വേഷിക്കാൻ വരെ മാഫിയയ്ക്ക് സംവിധാനമുണ്ട്. പാർട്ടി ഏത് ഹോട്ടലിൽ ആണെന്നുള്ള വിവരം പുറത്തുവിടുക അവസാന മണിക്കൂറിലാണ്.

വർഷാവസാനം കൊച്ചിയിൽ നിന്ന് ഗോവയിലേക്കുള്ള യുവാക്കളുടെ ഒഴുക്ക് ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരത്തിൽ ഗോവയിൽ എത്തുന്ന യുവാക്കൾ അവിടെ നിന്ന് റേവ് പാർട്ടിക്ക് വേണ്ട ന്യൂജെൻ ലഹരിയുമായി തീവണ്ടിമാർഗം കൊച്ചിയിലേക്ക് എത്തുന്നുണ്ട്. വീക്കെൻഡിലാണ് നിലവിൽ പാർട്ടികൾ നടക്കുന്നത്. എന്നാൽ, ക്രിസ്മസ് തലേന്ന് മുതൽ ന്യൂഇയർ വരെ തുടർച്ചയായി പാർട്ടികൾ നടക്കും.

എംഡിഎംഎ ഇടനിലക്കാരന്‍ മുംബൈ സ്വദേശിയായ മലയാളി

അതേസമയം, മയക്കു മരുന്ന് കേസില്‍ നടി അശ്വതി ബാബുവിനെതിരായ അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനം. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളിയാണ് നടിക്ക് മയക്കുമരുന്ന് കൈമാറിയിരുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിക്കുന്നത്.

കൊച്ചി സിറ്റി പൊലീസ് സംഘം ഉടന്‍ മുംബെെയിലേക്ക് തിരിക്കും. അതേസമയം, അശ്വതി ബാബു മയക്കുമരുന്ന് ഇടപാടിലൂടെ മാത്രം സ്വന്തമാക്കിയത് ലക്ഷങ്ങളാണെന്ന് പൊലീസ് കണ്ടെത്തി. ചുരുങ്ങിയ കാലയളവ് കൊണ്ട് വലിയ സാമ്പത്തിക വളര്‍ച്ചയാണ് ഉണ്ടായത്. വരാപ്പുഴയില്‍ ഒരു വീടും കൊച്ചിയില്‍ ഒരു ഫ്‌ളാറ്റും ഇവര്‍ അടുത്തിടെ വാങ്ങിയതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കസ്റ്റഡിയിലിരിക്കെ അശ്വതി ബാബു മയക്കുമരുന്നിനായി ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. മുംബൈയിലെ മലയാളിയില്‍ നിന്നും സ്വകാര്യ ബസ് മാര്‍ഗം നടിയുടെ ഡ്രൈവര്‍ ബിനോയാണ് മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ചിരുന്നത്. പിന്നീട് ആവശ്യക്കാര്‍ക്ക് മറിച്ച് വില്‍ക്കുകയാണ് രീതി. വില്‍പ്പനയോടൊപ്പം തന്നെ ലഹരി മരുന്ന് സ്വയം ഉപയോഗിക്കാനായും നടി എത്തിച്ചിരുന്നു.

യുവാക്കളുടെ ഒരു സംഘവും നടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ചില ഘട്ടങ്ങളില്‍ ഡ്രൈവര്‍ക്ക് പകരം ഈ സംഘത്തിലെ യുവാക്കളാണ് മുംബെെയില്‍ നിന്നും ലഹരി മരുന്നുകള്‍ എത്തിക്കുക. യുവാക്കളുടെ സംഘത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

അശ്വതിക്ക് അന്തസ്സംസ്ഥാന സെക്സ് റാക്കറ്റുമായി ബന്ധമെന്ന് പോലീസ്.

ഇതിനായുള്ള തെളിവുകൾ പോലീസ് നടിയുടെ ഫോണിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. നടിയുടെ ബെംഗളൂരു ബന്ധം അന്വേഷിക്കാൻ പ്രത്യേക ഷാഡോ ടീമിനെ പോലീസ് രൂപവത്‌കരിച്ചിട്ടുണ്ട്.

വളരെ കുറച്ച് സിനിമയിലും സീരിയലുകളിലുമേ അഭിനയിച്ചിട്ടുള്ളു. എന്നാൽ, ഇതിന്റെ പേരിൽ ഇവർ പല മേഖലകളിലുള്ള ആളുകളുമായി പരിചയം ഉണ്ടാക്കി തീർത്തു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നടി ഫോണിൽ പലർക്കും നിരന്തരം വോയ്‌സ് മെസേജ് അയച്ച തെളിവ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വടക്കേ ഇന്ത്യയിൽനിന്നുള്ള യുവതികളെ ഉപയോഗിച്ച് നഗരത്തിൽ ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് അനാശാസ്യം നടത്തിയിരുന്നത്. ഇടപാടിനെത്തുന്നവർക്ക് ലഹരി വസ്തുക്കളും നൽകിയിരുന്നു.

ലഹരിമരുന്ന് വില്പനയ്ക്കു പുറമേ സിനിമ-സീരിയൽ രംഗത്തുള്ളവരെ ഉൾപ്പെടുത്തി ഡ്രഗ് പാർട്ടികളും പിടിയിലായവർ നടത്തിയിരുന്നു. പിടിയിലാകുന്ന സമയം സെക്സ് ഇടപാടിനെത്തിയ മുംെബെ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.

2016-ൽ ദുബായിൽ വച്ച് ലഹരിമരുന്ന് ഉപയോഗിച്ച കേസിൽ നടി പിടിയിലായിരുന്നു. യാത്രാവിലക്ക് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിട്ടുമുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നടിയുടെ സഹോദരനെ മുപ്പതോളം കഞ്ചാവ് ചെടികൾ തിരുവനന്തപുരത്തെ വീട്ടിൽ നട്ടു വളർത്തിയതിന്‌ എക്സൈസ് സംഘം അടുത്തയിടെ പിടികൂടിയിരുന്നു.

Related posts

സ്വവര്‍ഗാനുരാഗം സൈനത്തില്‍ അനുവദിക്കില്ല: കരസേനാ മേധാവി

Farsana Jaleel

എന്താണ് പിറവം പള്ളി തര്‍ക്കം? നിങ്ങള്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍

Web Desk

സിസേറിയന്‍ വേണമെന്ന് ഡോക്ടര്‍, സുഖ പ്രസവം മതിയെന്ന് ഭര്‍ത്താവ്, 5 മണിക്കൂര്‍ വേദന കൊണ്ട് പിടഞ്ഞ ഭാര്യ, ഒടുവില്‍ സംഭവിച്ചത്….. യുവതിയുടെ കുറിപ്പ് വൈറലാകുന്നു

Farsana Jaleel

Leave a Comment